കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇവിടെ ഒന്നും നടക്കുന്നില്ല, ഞാൻ മരിച്ചു പോകും'; യുവാവിന്‍റെ മരണം,മുഖ്യമന്ത്രിക്കെതിരെ വിഷ്ണുനാഥ്

'ഇവിടെ ഒന്നും നടക്കുന്നില്ല, ഞാൻ മരിച്ചു പോകും'; യുവാവിന്‍റെ മരണം,മുഖ്യമന്ത്രിക്കെതിരെ വിഷ്ണുനാഥ്

  • By Aami Madhu
Google Oneindia Malayalam News

കണ്ണൂർ; എക്സൈസ് ഡ്രൈവർ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നിൽ ആശുപത്രിയുടെ അനാസ്ഥയാണെന്ന ആരോപണമാണ് ബന്ധുക്കൾ ഉയർത്തിയത്. എക്സൈസ് ഡ്രൈവറായിരുന്ന സുനിലിന്റെ മരണത്തിനെത്തിലാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് ചികിത്സ നിഷേദിക്കുകയാണെന്നും രക്ഷിക്കണെന്നും ആവശ്യപ്പെട്ട് യുവാവ് സഹോദരന് അയച്ച ഓഡിയോയും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു.

അതേസമയം സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പിസി വിഷ്ണുനാഥ്. ഈ വീഴ്ചയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുല്ലപ്പള്ളിക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതെന്ന് പിസി വിഷ്ണുനാഥ് ആരോപിച്ചു. പോസ്റ്റ് വായിക്കാം

യുവാവിന്റെ നിലവിളി

യുവാവിന്റെ നിലവിളി

"എനിക്ക് ശ്വാസം കിട്ടുന്നില്ല....
ഇവർക്ക് ഇതിന്റെ ഗൗരവം മനസിലാവുന്നില്ല...
മന:പൂർവം ഒന്നും തരുന്നില്ല...
എന്നെ ഇവിടെ നിന്ന് മാറ്റണം "-തന്റെ ജീവൻ രക്ഷിക്കുവാൻ വേണ്ടി, അവസാന നിമിഷത്തിലും യാചിച്ച ഒരു ഇരുപത്തിയെട്ടുകാരന്റെ വിലാപമായിരുന്നു അത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കണ്ണൂരിലെ എക്സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി, ബന്ധുക്കൾ ഇന്നലെ പുറത്തുവിട്ട ഓഡിയോ രൂപത്തിൽ ഇപ്പോഴും കാതിൽ മുഴങ്ങുകയാണ് ...

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam
ഞാൻ മരിച്ച് പോകുമെന്ന്

ഞാൻ മരിച്ച് പോകുമെന്ന്

മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും സ്വന്തം ജില്ലയിലെ മെഡിക്കൽ കോളേജിലാണ് കോവിഡ് രോഗി ''ഇവിടെ ഒന്നും നടക്കുന്നില്ല, ഞാൻ മരിച്ചു പോകും" എന്ന് കരളലിയിപ്പിക്കും വിധം കരയുന്നത്.യഥാർത്ഥത്തിൽ, ഇന്നലെ ഈ വീഴ്ചയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുല്ലപ്പള്ളിക്കെതിരെ പരാമർശം നടത്തിയതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത്.

മരണം ഉണ്ടായത്

മരണം ഉണ്ടായത്

യഥാർത്ഥ വസ്തുത മറച്ചുവെച്ചുള്ള പി ആർ ഏജൻസികളുടെ ആഘോഷങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സ്വന്തം ജില്ലയിൽ ഇത്തരമൊരു മരണം ഉണ്ടായത്. മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് രോഗി തന്നെ പറഞ്ഞ വാക്കുകൾ, ഈ കൊട്ടിഘോഷങ്ങൾക്കെല്ലാമുള്ള മറുപടിയാണ്. ആ യുവാവിന്റെ മരണത്തിന് സർക്കാർ മറുപടി പറഞ്ഞേ പറ്റു.

ഉത്തരവാദിത്തമാണ്

ഉത്തരവാദിത്തമാണ്

ഇത്തരം വീഴ്ചകൾ ചൂണ്ടിക്കാണിക്കൽ പ്രതിപക്ഷത്തിന്റെ കടമയും ഉത്തരവാദിത്തവുമാണ്.
കേരളത്തെ നടുക്കി ടി പി ചന്ദ്രശേഖരനെ അരുംകൊല ചെയ്ത കേസിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച യാൾക്കുവേണ്ടി എല്ലാ ആരോഗ്യ പ്രോട്ടോകാളും ലംഘിച്ച് ആയിരക്കണക്കിന് ആളുകളുടെ സന്നാഹം ഒരുക്കിയ മുഖ്യമന്ത്രിയാണ് പ്രതിപക്ഷ സമരത്തെ പരിഹസിക്കുന്നത്.

ജനം കാണുന്നുണ്ട്

ജനം കാണുന്നുണ്ട്

പ്രവാസികൾക്കുവേണ്ടി പ്രതിപക്ഷം ചെയ്ത സമരത്തെപ്പോലും പരമപുച്ഛത്തോടെ അപഹസിച്ച മുഖ്യമന്ത്രി ഇതെല്ലാം ജനം കാണുന്നുണ്ടെന്നു കൂടി മനസിലാക്കണം.
കോടികൾ മുടക്കിയുള്ള നിങ്ങളുടെ പി ആർ പെരുമ്പറകൾക്ക് അപ്പുറമാണ് കേരളത്തിന്റെ പൊതുബോധമെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് കൊള്ളാം.

പാലക്കാട് 15 പേർക്ക് കൊവിഡ്!! 12 പേരും വിദേശത്ത് നിന്ന് വന്നവർ! ഒരാൾക്ക് രോഗമുക്തിപാലക്കാട് 15 പേർക്ക് കൊവിഡ്!! 12 പേരും വിദേശത്ത് നിന്ന് വന്നവർ! ഒരാൾക്ക് രോഗമുക്തി

അച്ചടക്ക നടപടി; ശ്രീജ നെയ്യാറ്റിന്‍കര വെല്‍ഫെയല്‍ പാര്‍ട്ടിയില്‍നിന്നും രാജി വെച്ചുഅച്ചടക്ക നടപടി; ശ്രീജ നെയ്യാറ്റിന്‍കര വെല്‍ഫെയല്‍ പാര്‍ട്ടിയില്‍നിന്നും രാജി വെച്ചു

തൃണമൂല്‍ പിളരുന്നു? എംഎല്‍എമാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് സഖ്യത്തിലേക്ക്? പുതിയ നീക്കംതൃണമൂല്‍ പിളരുന്നു? എംഎല്‍എമാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് സഖ്യത്തിലേക്ക്? പുതിയ നീക്കം

English summary
PC Vishnunath against CM Pinarayi over Excise driver's death in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X