• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഗാന്ധി ഭഗത് സിംഗിനെ തള്ളി പറഞ്ഞു'; 'മോദിയുടെ കുപ്രചരണം ഏറ്റുപിടിച്ച് ജലീലും ആഷിഖും',വിമർശനം

തിരുവനന്തപുരം; സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിംഗിനെ ജയിലിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കർണാടകത്തിൽ ഒരു പരിപാടിക്കിടെയായിരുന്നു ഇത്. എന്നാൽ ഇതിനെതിരെ ചരിത്രകാരൻമാർ രംഗത്തെത്തുകയും മോദിയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ മോദിയുടെ വ്യാജപ്രചരണം അതേപടി ഏറ്റുപിടിച്ചിരിക്കുകയാണ് മന്ത്രി കെടി ജലീലും സംവിധായകൻ ആഷിഖ് അബുവും എന്ന് പറയുകയാണ് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. രൂക്ഷ വിമർശനമാണ് വിഷ്ണുനാഥ് ഉയർത്തിയത്. പോസ്റ്റ് വായിക്കാം

ഭഗത് സിംഗിനെ സന്ദർശിച്ചില്ലെന്ന് മോദി

ഭഗത് സിംഗിനെ സന്ദർശിച്ചില്ലെന്ന് മോദി

സംഘ്പരിവാർ ഉപേക്ഷിച്ച പ്രചാരണം ഏറ്റുപിടിക്കുന്ന മന്ത്രി
2018 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് ഒരു റാലിയിൽ പങ്കെടുക്കുമ്പോഴാണ്, "ധീര രക്തസാക്ഷി ഭഗത് സിംഗിനെ ജയിലിൽ സന്ദർശിക്കുവാൻ കോൺഗ്രസ് നേതാക്കളാരും തയ്യാറായില്ല" എന്ന ഗുരുതരമായ ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്.

പൊളിച്ചടുക്കി

പൊളിച്ചടുക്കി

അതിനെതിരെ രാജ്യത്തെ ചരിത്രകാരന്മാർ ഒന്നടങ്കം തെളിവുകളുമായി രംഗത്ത് വന്നിരുന്നു. അതിൽ പ്രമുഖൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചരിത്രകാരനും ചിന്തകനുമായ ഇർഫാൻ ഹബീബായിരുന്നു. നെഹ്റു ഭഗത് സിംഗിനെ ലാഹോർ ജയിലിൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ അദ്ദേഹം പുറത്തുവിട്ടു.

പിന്നീട് മിണ്ടിയിട്ടില്ല

പിന്നീട് മിണ്ടിയിട്ടില്ല

പിന്നീടൊരിക്കലും പൊതുവേദിയിൽ നരേന്ദ്രമോദി ഈ ആരോപണം ആവർത്തിച്ചിട്ടില്ല. എന്നിട്ടും എനിക്ക് മനസിലാവാത്തത്, മോദിയും ബിജെപിയും വഴിയിലുപേക്ഷിച്ച ഈ ആരോപണവുമായി മന്ത്രി കെ ടി ജലീലും സംവിധായകൻ ആഷിക് അബുവും രംഗത്ത് വരുന്നത് എന്തിനാണെന്നാണ്.

cmsvideo
  LDF says a big no to Jose k Mani | Oneindia Malayalam
  ഗാന്ധിജി നേരിൽ കണ്ടു

  ഗാന്ധിജി നേരിൽ കണ്ടു

  നെഹ്റു ജയിലിലെത്തി ഭഗത് സിംഗിനെ കണ്ടത് കോൺഗ്രസ് തീരുമാനപ്രകാരം ആയിരുന്നു.നെഹ്റു മാത്രമല്ല ഗാന്ധിജിയും ഇർവിൻ പ്രഭുവിനെ നേരിൽക്കണ്ട് ഭഗത് സിംഗിനോടും പ്രവർത്തകരോടും ക്ഷമിക്കണം എന്നാവശ്യപ്പെട്ടിരുന്നു.1931 മാർച്ച് 19നാണ് ഗാന്ധിജി ഇർവിൻ പ്രഭുവിനെ നേരിട്ടുകണ്ട് ഭഗത് സിംഗിന്റെ ശിക്ഷ ഇളവു ചെയ്യണമെന്ന് അഭ്യർത്ഥിച്ചത്.

  കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രികൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി

  ബോധപൂർവ്വം തമസ്കരിച്ചു

  ബോധപൂർവ്വം തമസ്കരിച്ചു

  1931 മാർച്ച് 26ന് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ഇർവിൻ ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും നിലപാട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. വധശിക്ഷ ഇളവു ചെയ്യാൻ അവർ അഭ്യർത്ഥിച്ചിട്ടും താൻ തന്റെ നിലപാടിൽ ഉറച്ചു നിന്നെന്നാണ് ഇർവിൻ പ്രഭു പറഞ്ഞത്. ഇത്തരം ചരിത്ര വസ്തുത നിലനിൽക്കെ, അവയെ ബോധപൂർവം തമസ്കരിച്ച് കെ ടി ജലീൽ ഇങ്ങനെ എഴുതുന്നു:

  ജോസിന് കിടിലൻ പണിയുമായി കോൺഗ്രസ്; 328 തദ്ദേശ സീറ്റുകൾ തിരികെ പിടിക്കും; കോട്ടയത്ത് 4 നിയമസഭ സീറ്റുംജോസിന് കിടിലൻ പണിയുമായി കോൺഗ്രസ്; 328 തദ്ദേശ സീറ്റുകൾ തിരികെ പിടിക്കും; കോട്ടയത്ത് 4 നിയമസഭ സീറ്റും

  കോൺഗ്രസ് ഒന്നും ചെയ്തില്ല

  കോൺഗ്രസ് ഒന്നും ചെയ്തില്ല

  "ഭഗത് സിംഗിന്റെ നിലപാടുകളോട് ഒരു ഘട്ടത്തിലും മഹാത്മജി യോജിച്ചിരുന്നില്ല. ഭഗത് സിംഗിനെ തൂക്കിലേറ്റാന്‍ തീരുമാനിച്ച ബ്രിട്ടീഷ് നടപടിക്കെതിരായി കോണ്‍ഗ്രസോ മഹാത്മാ ഗാന്ധിയോ ഒരക്ഷരം ഉരിയാടിയിരുന്നില്ലെന്നതും ആരും മറന്നു പോകരുത്.

  എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: ഇത്തവണ 98.82 ശതമാനം വിജയംഎസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: ഇത്തവണ 98.82 ശതമാനം വിജയം

  ആശ്ചര്യമുണർത്തുന്നു

  ആശ്ചര്യമുണർത്തുന്നു

  ഭഗത് സിംഗിന്റെ വിപ്ലവ ചെയ്തികളെ ഗാന്ധിജി തള്ളിപ്പറഞ്ഞതിന്റെ പേരില്‍ ഭഗത് സിംഗോ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളോ ചരിത്രത്തില്‍ ഇടം പിടിക്കാതിരുന്നിട്ടില്ല." സംഘ്പരിവാറിന്റെ കുപ്രചാരണം ഏറ്റുപിടിക്കുന്നത് ഒരു ഇടതുപക്ഷ സഹയാത്രികനായ മന്ത്രിയും കലാകാരനുമാണെന്നത് ആശ്ചര്യമുണർത്തുന്നു.

  English summary
  PC Vishnunath against KT Jaleel and Ashiq abu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X