ഉമ്മന്‍ ചാണ്ടിയെ കണ്ട് മടങ്ങി പിസി വിഷ്ണുനാഥ്... കൊല്ലം ഉറപ്പിക്കാന്‍ നീക്കം? പ്രതികരിച്ചില്ല
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയ ദിനം ആയിരുന്നു 2021 മാര്‍ച്ച് 13. ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞ് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അതില്‍ ഒന്നാണ്.
എന്നാല്‍, കൊല്ലത്ത് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത് അതിലും നാടകീയമായ സംഭവം ആയിരുന്നു. കൊല്ലം സീറ്റില്‍ ബിന്ദുവിന് പകരം പിസി വിഷ്ണുനാഥിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചെത്തിയവരുടെ മുന്നില്‍ വച്ചായിരുന്നു ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞത്. ഈ സാഹചര്യത്തിലാണ് പിസി വിഷ്ണുനാഥ് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച കാര്യവും ചര്‍ച്ചയാകുന്നത്. വിശദാംശങ്ങള്‍...
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

കൂടിക്കാഴ്ച
മാര്‍ച്ച് 13 ന് രാത്രിയാണ് പിസി വിഷ്ണുനാഥ്, ഉമ്മന്‍ ചാണ്ടിയെ കാണാന്‍ എത്തിയത്. സീറ്റ് ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടിരിക്കവേയാണ് ഈ കൂടിക്കാഴ്ച. കൊല്ലം സീറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

പ്രതികരിച്ചില്ല
കൂടിക്കാഴ്ചയില്‍ എന്തൊക്കെ വിഷയങ്ങളാണ് ചര്‍ച്ചയായത് എന്ന് വിഷ്ണുനാഥ് വ്യക്തമാക്കിയില്ല. സീറ്റ് വിഭജനം വിവാദമായ സാഹചര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും കൊല്ലം സീറ്റ് വിഷയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച എന്നാണ് വിവരം.

ബിന്ദു കൃഷ്ണയുടെ കരച്ചില്‍
ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റില്‍ പരിഗണിക്കാത്തതിനെതിരെ പ്രാദേശിക പ്രതിഷേധം ശക്തമാണ്. ബിന്ദുവിന് പകരം പിസി വിഷ്ണുനാഥിനെയാണ് കൊല്ലത്ത് പരിഗണിക്കുന്നത്. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമുയര്‍ത്തിയപ്പോഴാണ് ബിന്ദു കൃഷ്ണ പൊട്ടി കരഞ്ഞത്.

കുണ്ടറയിലേക്കില്ല
കൊല്ലം സീറ്റിന് പകരം കുണ്ടറ നല്‍കാം എന്നായിരുന്നു കൊല്ലം ഡിസിസി പ്രസിഡന്റ് കൂടിയായ ബിന്ദു കൃഷ്ണയ്ക്ക് നല്‍കിയ വാഗ്ദാനം. പാര്‍ട്ടി പറയുകയാണെങ്കില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാറാണ്. എന്നാല്‍ കുണ്ടറയിലേക്കില്ല എന്നായിരുന്നു ബിന്ദു കൃഷ്ണ വ്യക്തമാക്കിയത്.

എ, ഐ ഗ്രൂപ്പ് പോര്
ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനാണ് പിസി വിഷ്ണുനാഥ്. 2016 ല്‍ ചെങ്ങന്നൂരില്‍ നിന്ന് തോറ്റ വിഷ്ണുനാഥിന് ഇത്തവണ കൊല്ലം സീറ്റ് നല്‍കണം എന്നതില്‍ ഉമ്മന്‍ ചാണ്ടി കടുംപിടിത്തം പിടിക്കുകയായിരുന്നു. നാട്ടുകാരിയായ ബിന്ദു കൃഷ്ണയ്ക്ക് നല്‍കണം എന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.

ചെന്നിത്തലയും കൈവിട്ടു
കേരളത്തിലെ ആദ്യ വനിത ഡിസിസി അധ്യക്ഷയായ ബിന്ദു കൃഷ്ണ രമേശ് ചെന്നിത്തലയുടെ വിശ്വസ്തയാണ്. എന്നാല്‍ ബിന്ദുവിന് സീറ്റ് ഉറപ്പിക്കാന്‍ ചെന്നിത്തലയ്ക്കും ആയില്ല. കുണ്ടറയില്‍ മത്സരിക്കാമോ എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചതും രമേശ് ചെന്നിത്തല തന്നെ ആയിരുന്നു.

ഒരു സീറ്റ് പോലും
കഴിഞ്ഞ നിയമസഭാ സീറ്റില്‍ യുഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന ജില്ലയാണ് കൊല്ലം. ഇത്തവണ കൊല്ലം മണ്ഡലത്തില്‍ സിറ്റിങ് എംഎഎല്‍എയും സിനിമ നടനും ആയ മുകേഷ് തന്നെയാണ് സിപിഎം സ്ഥാനാര്‍ത്ഥി. നാട്ടുകാരിയും ഡിസിസി അധ്യക്ഷയും ആയ ബിന്ദു കൃഷ്ണയെ മത്സരിപ്പിച്ചാല്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ അവകാശവാദം.
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications