Get Updates
Get notified of breaking news, exclusive insights, and must-see stories!

'സത്യത്തെ ഇരുമ്പ് മറക്കുള്ളിൽ ഒളിപ്പിച്ചാലും നീതി പുറത്ത് വരും', സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിൽ മഅദനി

ഭരണകൂടങ്ങൾ വസ്തുതയില്ലാത്ത കുപ്രചാരണങ്ങൾ നടത്തിയാലും സത്യത്തെ ഇരുമ്പ് മറക്കുള്ളിൽ ദീർഘകാലം ഒളിപ്പിച്ചാലും നീതിയുടെ പ്രകാശം തെളിമയോടെ പുറത്ത് വരുമെന്നതിന്റെ തെളിവാണ് സിദ്ദീഖ് കാപ്പന് ജാമ്യം നൽകിയ സുപ്രീം കോടതി വിധിയെന്ന് പി ഡി പി ചെയർമാൻ അബ്ദുന്നാസർ മഅദനി. യുഎപിഎ നിയമം ചുമത്തുന്നത് വഴി നിരപരാധികളെ അന്യായമായി തടങ്കലിൽ വെക്കാനുള്ള ഭരണകൂട താല്പര്യം സംരക്ഷിക്കുന്നുവെന്ന് സിദ്ദീഖ് കാപ്പന്റെ രണ്ട് വർഷമായ തടവ് വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് മേലുള്ള ഈ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെയുള്ള ക്യാമ്പയിനിൽ പത്രപ്രവർത്തകരും സ്ഥാപനങ്ങളും പങ്കാളികളാകണെന്നും അബ്ദുന്നാസർ മഅദനി പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം നൽകിയത് സ്വാഗതാർഹമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. മറ്റ് നിരവധി കേസുകൾക്ക് ഇത് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

siddique kappan

ഹത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇന്നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആറാഴ്ച ഡൽഹിയിൽ തുടരണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം അതിന് ശേഷം കാപ്പന് കേരളത്തിലേക്ക് പോകാം. അതേസമയം കറശന ഉപാധികൾ മുന്നോട്ട് വെച്ച കോടതി എല്ലാ തിങ്കളാഴ്ചയും കാപ്പൻ സ്റ്റേഷനിൽ എത്തി ഒപ്പുവെക്കണം എന്ന് നിർദേശിച്ചു. പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2020 ഒക്ടോബർ അഞ്ചിനാണ് ഉത്തർപ്രദേശ് പോലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്റ്റ്. നിരോധിത സംഘടനയായ സിമിയുടെ തീവ്രവാദ അജൻഡ വ്യാപിപ്പിക്കാൻ കാപ്പൻ ശ്രമിച്ചെന്നായിരുന്നു കുറ്റം. കാപ്പന്റെ ലേഘനങ്ങൾ മുസ്ലീം വിഭാഗത്തിനുള്ളിൽ പ്രകോപനം സൃഷ്ടിക്കുന്നവയാണെന്നും പോലിസിന്റെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. 5000 പേജുള്ള കുറ്റപത്രമാണ് കാപ്പനെതിരെ പോലീസ് സമർപ്പിച്ചത്.

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവരാണ് സിദ്ദീഖ് കാപ്പന് വേണ്ടി കോടതിയെ സമീപിച്ചത്.2 വർഷമായി ജയിലിൽ തുടരുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇരുവരും ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ആവശ്യപ്പെട്ടിരുന്നു. യുപി സർക്കാരിനു പറയാനുള്ള കാര്യങ്ങൾ 3 ദിവസത്തിനുള്ളിൽ സത്യവാങ്മൂലമായി നൽകാൻ സുപ്രീം കോടതി നേരത്തേ നിർദേശിച്ചിരുന്നു. തുടർന്നാണ് ഇന്ന് ജാമ്യം അനുവദിച്ചത്.

ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+