• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാമൂഹ്യ പെൻഷൻ 100 രൂപ വർദ്ധിപ്പിച്ചു,നാലുവർഷം കൊണ്ട് 1,41,615 പേർക്ക് തൊഴിൽ ; സർക്കാർ ഒപ്പമുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിലും കോവിഡ് 19 ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരിട്ടുതന്നെ പരമാവധി സമാശ്വാസ സഹായങ്ങള്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഒരാളും പട്ടിണികിടക്കാന്‍ പാടില്ല. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വളരെയേറെ പ്രശംസ നേടിയ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെയായിരിക്കും കിറ്റ് വിതരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമൂഹ്യപെന്‍ഷന്‍

സമൂഹ്യപെന്‍ഷന്‍

ഈ സര്‍ക്കാരിന്റെ ഏറ്റവും നല്ല പ്രവൃത്തി ഏതെന്നു ചോദിച്ചാല്‍ ആദ്യം പറയാവുന്നത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്നാണ്. യു.ഡി.എഫ് ഭരണം ഒഴിയുമ്പോള്‍ 35 ലക്ഷം പേര്‍ക്ക് 600 രൂപ നിരക്കില്‍ ആയിരുന്നു പെന്‍ഷന്‍. അത് പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

 പ്രധാന വാഗ്ദാനം

പ്രധാന വാഗ്ദാനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനമായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷനുകളിലെ വര്‍ധന. അത് അക്ഷരംപ്രതി പാലിക്കുവാന്‍ കഴിഞ്ഞു എന്നതില്‍ അത്യധികം അഭിമാനമുണ്ട്. പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1000 രൂപയായും തുടര്‍ന്ന് 1200 രൂപയായും 1300 രൂപയായും വര്‍ധിപ്പിച്ചു.

രണ്ട് സുപ്രധാന തീരുമാനങള്‍

രണ്ട് സുപ്രധാന തീരുമാനങള്‍

35 ലക്ഷം ഗുണഭോക്താക്കള്‍ എന്നത് 58 ലക്ഷമാക്കി ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചു. അര്‍ഹരായ 23 ലക്ഷം പേരെ പുതുതായി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു എന്നത് ചെറിയ കാര്യമല്ല. കുടിശികയില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യാനും കഴിയുന്നുണ്ട്. ഇപ്പോള്‍ ആ രംഗത്ത് രണ്ട് സുപ്രധാന തീരുമാനങള്‍ എടുക്കുകയാണ്. ഒന്ന്: സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ദ്ധിപ്പിക്കുന്നു. രണ്ട്: ഇനി പെന്‍ഷന്‍ മാസംതോറും വിതരണം ചെയ്യും- മുഖ്യമന്ത്രി പറഞ്ഞു.

1,41,615 പേര്‍ക്ക് തൊഴില്‍

1,41,615 പേര്‍ക്ക് തൊഴില്‍

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറി നാലുവര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. പിഎസ്സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക്ഫോഴ്സിനെ നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ സൃഷ്ടിക്കും.

പരിഹാരം കാണും

പരിഹാരം കാണും

നിയമനം പിഎസ്സിയെ ഏല്‍പ്പിച്ചാലും സ്പെഷ്യല്‍ റൂള്‍സിന്റെ അപാകം മൂലം ഉദ്ദേശ്യം പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ പ്രശ്നം പരിഹരിക്കു എന്നത് ഉദ്യോഗാര്‍ത്ഥികളുടെ ഏറെനാളായുള്ള ആവശ്യമാണ്. ഈ സ്ഥാപനങ്ങളുടെ സ്പെഷ്യല്‍ റൂള്‍സിന് അവസാനരൂപം നല്‍കും. ടാസ്‌ക്ക് ഷോഴ്സ് സമയബന്ധിതമായി ഈ വിഷയത്തിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

100 ദിവസം 100 പദ്ധതി, കർമ്മപരിപാടിയുമായി മുഖ്യമന്ത്രി, ഭക്ഷ്യകിറ്റ് വിതരണം തുടരും, പെൻഷൻ കൂട്ടി!100 ദിവസം 100 പദ്ധതി, കർമ്മപരിപാടിയുമായി മുഖ്യമന്ത്രി, ഭക്ഷ്യകിറ്റ് വിതരണം തുടരും, പെൻഷൻ കൂട്ടി!

കൊറോണയെ തോല്‍പ്പിച്ച 110 വയസുകാരിയുടെ ആരോഗ്യ രഹസ്യം ഇതാണ്... മരുമകള്‍ പറയുന്നുകൊറോണയെ തോല്‍പ്പിച്ച 110 വയസുകാരിയുടെ ആരോഗ്യ രഹസ്യം ഇതാണ്... മരുമകള്‍ പറയുന്നു

ആരെയാണ് നിങ്ങള്‍ ഭയപ്പെടുത്തുന്നത്?; ആരെയാണ് നേരിടുന്നത്? ജനനാവരിയാന്‍ താല്‍പ്പര്യമേറുന്നത് ആപത്ത്ആരെയാണ് നിങ്ങള്‍ ഭയപ്പെടുത്തുന്നത്?; ആരെയാണ് നേരിടുന്നത്? ജനനാവരിയാന്‍ താല്‍പ്പര്യമേറുന്നത് ആപത്ത്

English summary
pension has been increased by Rs 100 and food kits will continue for four months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X