ഇരുട്ടടി അവസാനിക്കുന്നില്ല; ഇന്ധന വിലയില്‍ അര്‍ദ്ധരാത്രി വീണ്ടും വര്‍ദ്ധനവ്, പൊറുതിമുട്ടി ജനങ്ങള്‍
തിരുവനന്തപുരം : ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിനും ഡീസലിനും അര്‍ദ്ധരാത്രി വില വര്‍ദ്ധിച്ചു. പെട്രോള്‍ ഒരു ലിറ്ററിന് 87 പൈസ വര്‍ദ്ധിച്ചപ്പോള്‍ ഡീസല്‍ ലിറ്ററിന് 84 പൈസയും വര്‍ദ്ധിച്ചു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു .
കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ദ്ധിച്ചിരുന്നു. പെട്രോള്‍ ഒരു ലിറ്ററിന് കഴിഞ്ഞ ദിവസം 42 പൈസയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ 15 ദിവസത്തിനിടെ മാത്രം പെട്രോളിന് പത്ത് രൂപയില്‍ അധികമാണ് വര്‍ദ്ധിച്ചത്. ഡീസലിന് ഒമ്പത് രൂപയോളവും വര്‍ദ്ധിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധനവില വര്‍ദ്ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഫല പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും വില വര്‍ദ്ധിക്കുകയായിരുന്നു.

അതേസമയം, ഇന്ധനവില വര്‍ദ്ധിക്കുമ്പോഴും സംസ്ഥാനം നികുതി കുറയ്ക്കുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രം ഇന്ധനവില കൂട്ടാതിരിക്കുകയാണ് വേണ്ടത്. സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും ഇത് നേരിടാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇന്ധനവില വര്‍ദ്ധവന് ഇവിടെയൊന്നും നില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. ഏതാണ്ട് 20 രൂപ ചില്ലറ വില വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ പെട്രോളിയം കമ്പനികള്‍ക്ക് ക്രൂഡോയില്‍ വില വര്‍ദ്ധനവിന്റെ ഫലമായി ലാഭത്തിലുണ്ടായ കുറവ് നികത്താനാകൂവെന്നാണ് അവരുടെ ചില വക്താക്കള്‍ പറയുന്നതെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാണിച്ചിരുന്നു .
ഇതാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇന്നല്ലെ പറയാതെ പറഞ്ഞുവച്ചത്. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവിന്റെ തോതില്‍ ഇന്ത്യയിലെ വില വര്‍ദ്ധിച്ചിട്ടില്ലായെന്നു പറയുന്ന കേന്ദ്രമന്ത്രി ക്രൂഡോയിലിന്റെ വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ എന്തുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞില്ലായെന്നതിനു വിശദീകരണം നല്‍കാമോ? അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡോയിലിനു വില കൂടിയപ്പോള്‍ വില പെട്രോളിനുള്ള വില നിയന്ത്രണം എടുത്തുകളഞ്ഞതുകൊണ്ട് മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് ചില്ലറ വില്‍പ്പന വില കുത്തനെ ഉയര്‍ന്നു.
അതിനെതിരെ സമരം ചെയ്താണ് 2014-ല്‍ മോദി അധികാരത്തിലേറിയത്. എന്നാല്‍ ഇതേ മോദി അന്തര്‍ദേശീയ കമ്പോളത്തില്‍ ക്രൂഡോയിലിന്റെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഡീസലിന്റെ നികുതി 9 മടങ്ങും പെട്രോളിന്റേത് 3.5 മടങ്ങും വര്‍ദ്ധിപ്പിച്ച് ക്രൂഡോയില്‍ വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്കു നിഷേധിച്ചു. നികുതി വര്‍ദ്ധിച്ചതുകൊണ്ട് വില വര്‍ദ്ധിക്കില്ലായെന്നാണ് അന്നു പറഞ്ഞ ന്യായം. ഈ ന്യായം അനുസരിച്ച് ഇപ്പോള്‍ ക്രൂഡോയിലിന്റെ വില കൂടിക്കൊണ്ടിരിക്കുമ്പോള്‍ വര്‍ദ്ധിപ്പിച്ച നികുതി പിന്‍വലിക്കണ്ടേ? അതു ചെയ്യാന്‍ വിസമ്മതിക്കുകയാണ്. നവംബര്‍ മാസത്തില്‍ വര്‍ദ്ധനയുടെ ഒരു ഭാഗം കുറച്ചു. ബാക്കിയുള്ള നികുതി വര്‍ദ്ധനവുകൂടി എന്തുകൊണ്ട് പിന്‍വലിക്കാന്‍ തയ്യാറല്ലായെന്നതാണു കേന്ദ്രമന്ത്രി മുരളീധരന്‍ വിശദീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കോര്‍പ്പറേറ്റുകള്‍ക്കു നികുതിയിളവ് നല്‍കുന്നതിനും അധികവിഭവസമാഹരണത്തിനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനതന്ത്രത്തിന്റെ ഭാഗമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായ വില വര്‍ദ്ധനവ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2014-15-ല്‍ പെട്രോളിയത്തില്‍ നിന്നുള്ള നികുതി വരുമാനം 0.74 ലക്ഷം കോടി രൂപയായിരുന്നെന്നും അദ്ദേഹം പറയുന്നു .












Click it and Unblock the Notifications