ഹെല്‍മറ്റില്ലെങ്കിലും പെട്രോളടിക്കാം; പക്ഷെ ഹെല്‍മറ്റ് പരിശോധന പമ്പുകളിലും നടക്കും!!
തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി നേരത്തെ പുറത്തിറക്കിയ റിപ്പോര്‍ട്ട് തിരുത്തി. ഇനി ഇരുചക്ര യാത്രികര്‍ക്ക് ആഗസ്ത് ഒന്നുമുതല്‍ ഹെല്‍മറ്റില്ലെങ്കിലും പെട്രോളടിക്കാം. എന്നാല്‍ മോട്ടര്‍ വഹനവകുപ്പിന്റെ പരിശോധന പെട്രോള്‍ പമ്പുകളില്‍ കൂടി വ്യാപിപ്പിക്കും. ഹെല്‍മറ്റില്ലെങ്കില്‍ സാധാരണ നിയമ നടപടികളും സ്വീകരിക്കും.
ആദ്യഘട്ടത്തില്‍ ഉപദേശവും ബോധവത്കരണ ലഘുലേഖകളും നല്‍കും. എന്നാല്‍ തുടര്‍ച്ചയായി ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ശിക്ഷാ നടപടികളും ഉണ്ടാകും. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് അടുത്ത മാസം ഒന്നുമുതല്‍ ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ലെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ നല്‍കിയ നിര്‍ദേശം.

എന്നാല്‍ ഈ ഉത്തരവ് താനറിയാതെയായിരുന്നെന്ന് ഗതാഗതി മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞത് വിവാദമായിരുന്നു. ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞിരുന്നു. പിന്നീട് ഈ പ്രസ്താവന മന്ത്രി തിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ തച്ചങ്കരി തന്നെ ഉത്തരവ് തിരുത്തുകയായിരുന്നു. തിരക്കുള്ള റോഡുകളിലെ വാഹന പരിശോധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനോടൊപ്പം അപകടകാരണമാകുന്നുവെന്ന പരാതി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പെട്രോള്‍ പമ്പിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നത്.












Click it and Unblock the Notifications