കേരളത്തില്‍ വെള്ളിയാഴ്ച പമ്പുകള്‍ അടച്ചിടും, സമരം പ്രഖ്യാപിച്ച് ഡീലര്‍മാര്‍; കാരണം ഇത്
കൊച്ചി: എണ്ണ കമ്പനികളുടെ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച്ച അടച്ചിടുന്നതില്‍ നിന്ന് പിന്നോട്ടില്ല എന്ന് ഡീലര്‍മാര്‍. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നടപ്പാക്കിയ നയങ്ങളും പരിഷ്‌കാരങ്ങളും ദുരിതത്തില്‍ ആക്കുന്നു എന്ന് ആരോപിച്ചാണ് പെട്രോളിയം ഡീലര്‍മാര്‍ വെള്ളിയാഴ്ച (സെപ്തപംബര്‍ 23) പമ്പുകള്‍ അടച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലെ 650 ഓളം ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലര്‍മാര്‍ക്ക് പ്രതിദിനം 450 ഓളം ലോഡുകള്‍ ആണ് വേണ്ടത്. എന്നാല്‍ നിലവില്‍ 250 ലോഡുകള്‍ മാത്രമാണ് നല്‍കുന്നത്. ഇത് കാരണം സ്ഥിരമായി മൂന്നിലൊന്നോളം പമ്പുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടഞ്ഞ് കിടക്കുന്ന സ്ഥിതിയാണുളളത് എന്ന് ഡീലര്‍മാര്‍ പറയുന്നു.

അതേസമയം ഐ ഒ സി അവരുടെ ഡീലര്‍മാരുടെ മേല്‍ പ്രീമിയം ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നും ഡീലര്‍മാര്‍ ആരോപിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച കേരളത്തിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുന്നത്. കേരളത്തില്‍ ആകെ 2500 ഓളം പമ്പുകളാണ് ഉള്ളത്.

ഇതില്‍ 500 എണ്ണം ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പുകളാണ്. ഇവയില്‍ പകുതിയോളം ഇന്ധനം കിട്ടാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങള്‍ കമ്പനി മുമ്പാകെ സമര്‍പ്പിച്ചെങ്കിലും അതിനൊന്നും മതിയായ നടപടികള്‍ ഉണ്ടായില്ല എന്ന് ഡീലര്‍മാര്‍ പറയുന്നു. ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ പണിമുടക്കല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഡീലര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ധന ലഭ്യത കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകളായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പുകളില്‍ പലതും തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് പമ്പുകള്‍ അടയ്ക്കുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷനും കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച കമ്പനിയില്‍ നിന്നും ലോഡെടുക്കാതെ പ്രതിഷേധിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത് എന്ന് കേരളത്തിലെ പെട്രോളിയം വ്യാപാരികളുടെ സംഘടനകളുടെ കൂട്ടായ്മ ചെയര്‍മാന്‍ ടോമി തോമസും കണ്‍വീനര്‍ ശബരീനാഥും അറിയിച്ചു. എല്ലാ എണ്ണക്കമ്പനികളുടെയും ഡീലര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കും എന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.












Click it and Unblock the Notifications