മെഡിക്കൽ കോളജുകളിൽ സ്ഥിതി രൂക്ഷം; രോഗികൾ വലഞ്ഞു; പി.ജി. ഡോക്ടർമാരുടെ സമരം തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടർമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു. അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചു കൊണ്ടാണ് സമരം. സർക്കാർ തുടർ ചർച്ചകൾക്ക് മുൻകൈയെടുക്കാത്ത സാഹചര്യത്തിലാണ് സമരം തുടരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. അതേസമയം, സമരം തുടങ്ങിയതോടെ കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം താളം തെറ്റി. ഒപിയിൽ നിന്ന്, ശസ്ത്രക്രിയക്കും മറ്റുമായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. വിമർശനം ശക്തമായതോടെ ഹോസ്റ്റലുകളിൽ നിന്ന് സമരക്കാരെ ഒഴിപ്പിച്ച നടപടി സർക്കാർ പിൻവലിച്ചു. സമരക്കാരുടെ പ്രധാന ആവശ്യമായ, നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാനുള്ള നടപടികൾ തുടങ്ങി.
സർക്കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗങ്ങളിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ സേവനം നടത്തുന്നത് പി.ജി ഡോക്ടർമാരാണ്. തങ്ങളെ മുഖവിലയ്ക്കെടുക്കാതെ മുന്നോട്ടു പോകുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ല എന്നാണ് ഇവർ പറയുന്നത്.

പ്രധാന ആവശ്യമായ നോൺ അക്കാദമിക് ജൂനിയർ റസിഡൻ്റുമാരെ നിയമിക്കാനുള്ള സർക്കാർ നടപടി തുടങ്ങിയെന്ന് പറയുമ്പോഴും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തത ഇല്ലെന്നാണ് സമരക്കാർ പറയുന്നത്. സ്റ്റൈപ്പൻഡ് വർധനവിൽ തീരുമാനമില്ലാത്തതും, സമരത്തെ നേരിടാൻ രാത്രിയിൽ തന്നെ ഹോസ്റ്റലുകൾ ഒഴിയാൻ നൽകിയ നോട്ടീസും സമരക്കാരെ ചൊടിപ്പിച്ചു.
ഒ.പിയിലും, എമർജൻസി വിഭാഗത്തിലും, വാർഡ് ഡ്യൂട്ടിയിലുമടക്കം നിരവധി പി.ജി ഡോക്ടർമാരാണ് ജോലി ചെയ്യുന്നത്. നിലവിൽ അഞ്ച് സർക്കാർ മെഡിക്കൽ കോളജുകളിലെ ഒ.പിയിലും, വാർഡിലും എത്തുന്ന രോഗികളെ നോക്കാൻ പോലും മതിയായ ഡോക്ടർമാരില്ലാത്ത സ്ഥിതിയാണുള്ളത്. അത്യാഹിത വിഭാഗം കൂടി ബഹിഷ്കരിച്ചതോടെ രോഗികൾ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ഐസിയു, കാഷ്വാലിറ്റി, ലേബർ റൂം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ഇടങ്ങളിലെ ജോലികളിൽ നിന്നാണ് ഡോക്ടർമാർ മാറി നിൽക്കുന്നത്.

അതിനിടെ, സമരം തുടങ്ങിയതോടെ കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനം താളം തെറ്റി. ഒപിയിൽ നിന്ന്, ശസ്ത്രക്രിയക്കും മറ്റുമായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ശസ്ത്രക്രിയകൾ അടിയന്തരമായവ മാത്രമാക്കി പരിമിതപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ സമരം കാര്യമായി ബാധിച്ച് തുടങ്ങിയിട്ടില്ല.
സീനിയർ ഡോക്ടർമാരെ കാഷ്വാലിറ്റികളിലടക്കം ചുമതലയേൽപ്പിച്ചാണ് സ്ഥിതി നേരിടുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും സ്ഥിതി ഏറെക്കുറെ സമാനമാണ്. രണ്ട് തവണ ചർച്ച നടത്തിയിട്ടും സമരം തുടരുന്നതിനാൽ, ഇനി ചർച്ചയില്ലെന്നും പിന്മാറണമെന്നുമാണ് സർക്കാർ നിലപാട്. നീറ്റ്-പിജി പ്രവേശനം നീളുന്നത് കോടതി നടപടികൾ കാരണമാണെന്നും, സ്റ്റൈപ്പൻഡ് വർധനവ് ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും സർക്കാർ വിശദീകരിക്കുന്നു.

അതിനിടെ, സമരക്കാർ ഹോസ്റ്റൽ ഒഴിയണമെന്ന തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ നിർദ്ദേശം ആരോഗ്യമന്ത്രി തള്ളി. രാത്രികളിൽ ഹോസ്റ്റൽ ഒഴിയാൻ താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശമാണെന്ന് പറഞ്ഞ് തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് സമരക്കാരെ ഹോസ്റ്റൽ ഒഴിയണമെന്ന് പറഞ്ഞത്. സംഭവം, വിവാദമായതോടെ ഇക്കാര്യത്തെ ക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. തീരുമാനം തിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications