സ്വാമിയുടെ ഛേദിക്കപ്പെട്ട ലിംഗത്തിന്റെ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍... പലവിധം, പലതരം!
തിരുവനന്തപുരം: ബലാത്സംഗശ്രമത്തിനിടെ പെണ്‍കുട്ടി ലിംഗം ഛേദിച്ച സ്വാമിയെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സ്വാമി പഴയ ഇടതുപക്ഷക്കാരനാണെന്ന് സംഘപരിവാര്‍ അനുകൂലികളും സ്വാമി കുമ്മനത്തിന്റെ അടുത്ത ആളാണ് ഇടതുപക്ഷക്കാരും മത്സരിച്ച് പ്രചരിപ്പിക്കുന്നുണ്ട്.
എന്തായാലും ഇപ്പോള്‍ വാട്‌സ് ആപ്പിലെ താരം ചില ചിത്രങ്ങളാണ്. സ്വാമിയുടെ ഛേദിക്കപ്പെട്ട ലിംഗത്തിന്റേതാണ് എന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ഓമനക്കുട്ടന്റെ ഒരൊന്നൊന്നര അഡ്വഞ്ചറുകൾ.. (സംവിധായകന്റെയും)!! ഡോണ്ട് മിസ്സിറ്റ്... ശൈലന്റെ റിവ്യൂ!!
എന്നാല്‍ ഈ ചിത്രങ്ങളും സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരും തമ്മില്‍ എന്തെങ്കിവും ബന്ധമുണ്ടോ എന്നൊന്നും പ്രചരിപ്പിക്കുന്നവര്‍ അന്വേഷിക്കുന്നതേയില്ല.

ഹരി എന്ന് പൂര്‍വ്വാശ്രമത്തില്‍ പേരുണ്ടായിരുന്ന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി ഛേദിച്ചത്. ഹരിസ്വാമി എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്.

സ്വാമിയുടെ ഛേദിക്കപ്പെട്ട ലിംഗം എന്ന പേരില്‍ ഒരുപാട് ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ സത്യാവസ്ഥയെ കുറിച്ച് ഒരു ധാരണയും ഇല്ല.

ഒരേ ചിത്രം തന്നെയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത് എന്ന് കരുതരുത്. പലരൂപത്തില്‍ പല വലിപ്പത്തില്‍, പല തരത്തിലുള്ള ചിത്രങ്ങളാണ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

സ്വാമിയുടെ ജനനേന്ദ്രിയും പൂര്‍ണമായും അറ്റുപോയി എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരക്കാര്‍ സംഘടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ രീതിയില്‍ ഉള്ള ചിത്രങ്ങളാണ്.

സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ 90 ശതമാനവും മുറിച്ച് മാറ്റപ്പെട്ട അവസ്ഥയിലായിരുന്നു ജനനേന്ദ്രിയം എന്ന് ആശുപത്രി അധകൃതര്‍ തന്നെ പറയുന്നുണ്ട്. തുന്നിച്ചേര്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതി ആയിരുന്നത്രെ.

എന്നാല്‍ പലരും കരുതുന്നതുപോലെ സ്വാമിയുടെ ജനനേന്ദ്രിയും അറ്റുപോയിട്ടില്ല. ഡോക്ടര്‍മാര്‍ അത് തുന്നിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന രീതിയിലാണ് ഇവ പ്രചരിപ്പിക്കപ്പെടുന്നത്. പക്ഷേ ആശുപത്രിയില്‍ നിന്ന് ആര്‍ക്കെങ്കിലും ഇത്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍ പറ്റുമോ എന്നൊന്നും ആരും ചോദിക്കുന്നില്ല.

അര്‍ദ്ധരാത്രിയോടെ ആണ് സ്വാമിയെ പോലീസ് ആശുപത്രിയില്‍ എത്തിക്കുന്നത്. അടിയന്തര ശസ്ത്രക്രിയകള്‍ അപ്പോള്‍ തന്നെ നടക്കുകയും ചെയ്തു. പക്ഷേ പ്രചരിക്കുന്ന ചിത്രങ്ങളില്‍ മിക്കവയും പകല്‍ വെളിച്ചത്തില്‍ പകര്‍ത്തിയവയാണ്.

കണ്ടാല്‍ അറപ്പുളവാക്കുന്ന ചിത്രങ്ങളാണ് പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഇത് തടയാന്‍ നിവൃത്തിയൊന്നും ഇല്ല.

എന്തായാലും സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. കേസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോഴും പോലീസ്.












Click it and Unblock the Notifications