കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാർ പരിഗണിക്കുന്നത് പ്രത്യേക ന്യൂനപക്ഷ വിഭാഗത്തെ മാത്രം; കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം;പിണറായി ഭരണത്തിലാണ് ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലായതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന് മാത്രമാണ് ഈ സർക്കാർ പരിഗണന നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കൊച്ചി പാലാരിവട്ടം വൈഎംസിഎ ഹാളിൽ നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.. പാലാ ബിഷപ്പ് സമുദായത്തിൻ്റെ ആശങ്ക പറഞ്ഞപ്പോൾ ജോർജ് എം തോമസ് സത്യം പറഞ്ഞപ്പോൾ അവരെ ഒറ്റപ്പെടുത്തിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ പാർട്ടിക്കാരുമാണ്. ഒരു മതപണ്ഡിതൻ പരസ്യമായി പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ അപമാനിച്ചിട്ടും മുഖ്യമന്ത്രിയും സർക്കാരും പ്രതികരിച്ചില്ല. അവരാണ് പിസി ജോർജിനെതിരെ കേസെടുക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

 k-surendran-1619949391-1649438888.jpg -Properties Reuse Image

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം തൃക്കാക്കര മണ്ഡലത്തിൽ ചേർക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഓണമാണ് കേരളത്തെ ഒന്നിപ്പിക്കുന്നത്. തൃക്കാക്ക വാമനമൂർത്തിയുടെ ആഘോഷമാണ് തിരുവോണം. എന്നാൽ ചില രാഷ്ട്രീയ ഇടപെടൽ മൂലം ക്ഷേത്രം നിൽക്കുന്ന പ്രദേശം തൃക്കാക്കരയിൽ നിന്നും മാറ്റപ്പെട്ടു. ഭഗവാൻ്റെ തൃക്കാൽ പതിഞ്ഞ സ്ഥലമാണ് തൃക്കാക്കര. സ്ഥലനാമങ്ങൾക്കും നമ്മുടെ സംസ്ക്കാരത്തിനും ഒരു വിലയും കൊടുക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. പഴയ പ്രൗഡമായ കേരളം വീണ്ടെടുക്കാനാണ് ബിജെപി പോരാടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ

മുഖ്യമന്ത്രി പറയുന്ന കേരളമല്ല യഥാർത്ഥ കേരളം. 3.2 ലക്ഷം പൊതുകടമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്ത സംസ്ഥാനമാണ് നമ്മുടേത്. കൊവിഡ് കാലത്ത് 28,000 കോടി രൂപ സംസ്ഥാനം കടം വാങ്ങിച്ചത് ആർക്ക് വേണ്ടിയാണെന്ന് വ്യക്തതയില്ല. ഒരു രൂപ പോലും ജനങ്ങൾക്ക് വേണ്ടി സംസ്ഥാനം ചിലവഴിച്ചിട്ടില്ല. കൊവിഡ് പ്രതിരോധത്തിന് വേണ്ടി കേന്ദ്രം നൽകിയ തുക മാത്രമാണ് ഉപയോഗിച്ചത്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് കടം വാങ്ങുന്നതിന് പരിധിവെച്ചാൽ ശമ്പളവും പെൻഷനും കൊടുക്കാനാവാത്ത സംസ്ഥാനമായി കേരളം മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു.

'ഏത് വികസന മാതൃകയെ കുറിച്ചാണ് പിണറായി പറയുന്നത്. കഴിഞ്ഞ ആറുവർഷമായി എന്ത് വികസനമാണ് ഇടതുസർക്കാർ നടപ്പിലാക്കിയത്? കൊച്ചി മെട്രോയ്ക്ക് പണം അനുവദിച്ചത് കേന്ദ്രസർക്കാരാണ്. അമൃത് പദ്ധതിക്ക് പണം അനുവദിച്ചത് കേന്ദ്രമാണ്. ആയിരക്കണക്കിന് ഏക്കർ ഭൂമിയിൽ തുടങ്ങിയ സ്മാർട്ട്സിറ്റി എവിടെയെത്തി? എറണാകുളത്ത് ഉണ്ടായ വികസനം എല്ലാം മോദി സർക്കാർ നൽകിയതാണ്. തൃക്കാക്കരയിൽ വീടില്ലാത്ത ആയിരങ്ങളുണ്ട്. വോട്ട്ബാങ്ക് അല്ലാത്തതിനാൽ സർക്കാർ അവരെ അവഗണിക്കുകയാണ്'.

കോഴിക്കോട് നഗരത്തിൽ ഭീകരവാദ പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകൾ പിടിച്ചെടുത്തു. നഗരങ്ങളിൽ പോലും ഭീകരവാദ പരിശീലനം ആരംഭിച്ചു കഴിഞ്ഞുവെന്ന് സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട് രണ്ട് ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ലിസ്റ്റ് ഉണ്ടാക്കിയത് ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. പിണറായി ഭരണത്തിൽ സർക്കാർ സംവിധാനങ്ങൾ പോലും ഭീകരവാദികൾ ഉപയോഗിക്കുകയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരേ ഒരു പൊതുപ്രവർത്തകനായ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ മാത്രമാണ്. മെയ് 31 ന് ശേഷവും രാധാകൃഷ്ണൻ എറണാകുളത്ത് ഉണ്ടാവും. കാലാകാലങ്ങളായി ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ നിർത്തിയവർ ഇപ്പോൾ അവരുടെ സ്ഥാനാർത്ഥികൾ എവിടെയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരള പ്രഭാരി സിപി രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. സിപിഎം പാർട്ടിയിലെ ക്രൈസ്തവ നേതാക്കളെ ഒഴിവാക്കി പിണറായി വിജയൻ അദ്ദേഹത്തിൻ്റെ ഇഷ്ടക്കാരെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ഏകാധിപത്യ രാഷ്ട്രീയം കളിക്കുകയാണ്. അക്രമ രാഷ്ട്രീയമല്ലാതെ മറ്റൊന്നും സിപിഎമ്മിന് ഉയർത്തി കാണിക്കാനില്ലെന്നും സിപി രാധാകൃഷ്ണൻ പറഞ്ഞു.

Recommended Video

cmsvideo
PC ജോര്‍ജിനെ കണ്ടില്ലല്ലോ എന്ന് സോഷ്യല്‍ മീഡിയ | Oneindia Malayalam

ചടങ്ങിൽ തൃക്കാക്കര മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് സ്വീകരണം നൽകി. മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ ഒ.രാജഗോപാൽ, പികെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എംടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ, എറണാകുളം ജില്ലാ പ്രഭാരിയും സംസ്ഥാന സെക്രട്ടറിയുമായ എസ്.സുരേഷ് എന്നിവർ സംസാരിച്ചു.

English summary
Pinarayi government considers only one group minorities; K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X