പിണറായി സഹായം പ്രേമചന്ദ്രവിജയം- ചന്ദ്രചൂഡന്‍
തിരുവനന്തപുരം: കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ ജയിക്കാന്‍ പിണറായി സഹായിച്ചുവെന്ന് ആര്‍എസ്പി ദേശീയ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍. പിണറായിയുടെ 'പരനാറി' പ്രയോഗമാണ് കൊല്ലത്ത് പ്രേമചന്ദ്രന് ഭൂരിപക്ഷം കൂട്ടിയതെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
ആര്‍എസ്പിയുടെ വിജയം തിളക്കമുള്ളതാക്കാന്‍ പിണറായി വിജയന്‍ ചെയ്ത സഹായം ആര്‍എസ്പി ഒരു കാലത്തും മറക്കില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. പിണറായിയുടെ പരനാറി പ്രയോഗം സിപിഎമ്മിലും ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തുകയാണ്.

അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ആര്‍എസ്പി യുഡിഎഫിലേക്ക് പോയി എന്നാണ് സിപിഎമ്മിന്റെ ആരോപണം. യുഡിഎഫ് പ്രവേശനം നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്നും സിപിഎം ആരോപിക്കുന്നു. ഇതിനിടയിലാണ് പിണറായി വിജയന്‍ എന്‍കെ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ചത്. മാധ്യമങ്ങള്‍ ഇതിന് വന്‍ പ്രചാരമാണ് കൊടുത്തത്.
കൊല്ലത്ത് എംഎ ബേബിക്ക് പ്രേമചന്ദ്രvz പരാജയപ്പെടുത്താനാകും എന്നായിരുന്നു പാര്‍ട്ടിയുടെ ഉത്തമ വിശ്വാസം. അതുകൊണ്ട് തന്നെ പദപ്രയോഗങ്ങളിലെ കടുപ്പം പാര്‍ട്ടി എവിടേയും കുറച്ചതുമില്ല. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ പ്രേമചന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച കാഴ്ചയാണ് കണ്ടത്.
ബേബിയുടെ സ്വന്തം മണ്ഡലമായ കുണ്ടറയില്‍ പോലും പ്രേമചന്ദ്രനായിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന മിക്ക മണ്ഡലങ്ങളും ഇത്തവണ കാലുമാറി. എല്ലാത്തിനും കാരണം പിണറായിയുടെ പരനാറി പ്രയോഗമാണത്രെ. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications