Get Updates
Get notified of breaking news, exclusive insights, and must-see stories!

കെകെ രമയും സംഘപരിവാരും ഒരുപോലെ; ദില്ലിയിലെ സമരം കേരളത്തെ കുറിച്ച് തെറ്റായ പ്രചരണം നടത്താൻ!

തിരുവനന്തപുരം: കെകെ രമയുടെയും സംഘപരിവാരിന്റെയും സമരം ഒന്ന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെകെ രമ ദില്ലിയില്‍ സമരം നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്താനാണണന്നാണ് അദ്ദേഹം പറഞ്ഞത്.

സംഘപരിവാറും അത്തരത്തിലുള്ള സമരം തന്നെയാണ് നടത്തുന്നത്. വടകര ഒഞ്ചിയത്ത് സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള നല്‍കിയ അടിയന്തര പ്രമേയം നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി കെകെ രമയെയും സംഘപരിവാറിനെയും ഒരുമിച്ച് കെട്ടിയത്.

കൂടുതൽ പ്രവർത്തകർ സിപിഎമ്മിലേക്ക്

കൂടുതൽ പ്രവർത്തകർ സിപിഎമ്മിലേക്ക്

ആര്‍എംപിയില്‍ നിന്ന് സിപിഎമ്മിലേക്ക് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ വരുന്നു. ഇതില്‍ പ്രകോപിതരായ ആര്‍എംപി പ്രവര്‍ത്തകരാണ് അവിടെ ആദ്യം അക്രമം അഴിച്ച് വിട്ടതെന്നാണ് പിണറായി നിയമസഭയിൽ നൽകിയ മറുപടി.

കള്ള കേസിൽ കുടുക്കുന്നു

കള്ള കേസിൽ കുടുക്കുന്നു

ആര്‍എംപി, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും ആര്‍എംപി പ്രവര്‍ത്തകരെ കള്ളകേസിൽ കുടുക്കുകയുമാണെന്നാണ് അടിയന്തര പ്രമേയത്തിൽ പാറക്കൽ അബ്ദുള്ള ആരോപിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ ഭരണ പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ വാക്കേറ്റമുണ്ടായി.

ആർഎംപി-സിപിഎം സംഘർഷം

ആർഎംപി-സിപിഎം സംഘർഷം

ഓഫീസ് പരിസരത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തത്‌ കൊണ്ടാണ് ആര്‍എംപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നാണ് കള്ളകേസിൽ കുടുക്കി എന്ന എംഎൽഎയുടെ ആരോപണത്തിൽ മറുപടി പറഞ്ഞത്. കുറച്ച് മാസങ്ങളായി വടകരയിൽ അർഎംപി-സിപിഎം സംഘർഷം നിലനിൽക്കുന്നുണ്ട്.

പിയോടുള്ള പക തീർന്നില്ല

പിയോടുള്ള പക തീർന്നില്ല

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് ആറുവര്‍ഷം കഴിഞ്ഞിട്ടും സിപിഎമ്മിന് അദ്ദേഹത്തോടുള്ള പക തീര്‍ന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. വടകര താലൂക്കിലെ രാഷ്ട്രീയ അക്രമങ്ങളെപ്പറ്റിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ അല്‍പസമയം നിർത്തിവെക്കേണ്ടിയും വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+