ടിപിയുടെ ഘാതകന്‍ പിണറായിയെന്ന് അമ്മ

കോഴിക്കോട്:ടിപി ചന്ദ്രശേഖരന്റെ ശരിയായ ഘാതകന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെന്ന് ടിപിയുടെ അമ്മ പത്മിനി ടീച്ചര്‍. പിണറായി അറിയാതെ തന്റെ മകന്‍ വധിക്കപ്പെടില്ലായിരുന്നുവെന്നും പത്മിനി ടീച്ചര്‍ പറഞ്ഞു. മാതൃഭൂമി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.

സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അറിയാതെ തന്റെ മകന്‍ വധിക്കപ്പെടില്ലായിരുന്നുവെന്ന് ഈ അമ്മ ഉറപ്പിച്ചിച്ചു പറയുന്നു. ഇപ്പോള്‍ മകന്റെ പ്രതിമക്ക് മുന്നില്‍ ചെന്ന് നിന്നാണ് ജീവിതം തളളി നീക്കുന്നതെന്നും പത്മിനി ടീച്ചര്‍ പറഞ്ഞു.

TP Chandrasekharan

ടീച്ചറുടെ ഇപ്പോഴത്തെ ഏക ആശ്രയം മരുമകള്‍ കെകെ രമയാണ്. രമ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുമ്പോള്‍ ടീച്ചര്‍ക്ക് അയല്‍വാസികള്‍ മാത്രാണ് കൂട്ട്. രമയുടെ സമരം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മ.

പ്രായം തളര്‍ത്തിത്തുടങ്ങിയെങ്കിലും ഉറച്ച ശബ്ദത്തിലായിരുന്നു പത്മിനി ടീച്ചറുടെ പ്രതികരണം. രമയുടെ ആവശ്യം പീര്‍ണമായും അംഗീകരിക്കപ്പെടണം. എന്നാലെതങ്ങള്‍ക്ക് സമാധാനമുണ്ടാകൂ എന്നും ഈ അമ്മ പറയുന്നു.

കുറ്റവാളികളെ ശിക്ഷിച്ചു. പക്ഷേ ശരിയായ കുറ്റവാളികളെ കിട്ടിയോ എന്ന് പത്മിന് ടീച്ചര്‍ ചോദിക്കുന്നു. സിപിഎമ്മുകാരാണ് തന്റെ മകനെ കൊല്ലിച്ചതെന്നും ടീച്ചര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+