Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ വിവാഹമോചനത്തിന് ഹര്‍ജി നല്‍കി! സുന്നി നേതാവിന്റെ കണ്ടെത്തല്‍...

കൊല്ലം ചടയമംഗലത്തെ പരിപാടിയില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ നടത്തിയ പ്രസംഗമാണ് വിവാദമാകുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ വിവാഹമോചനത്തിന് തിരുവനന്തപുരത്തെ കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന ഇ കെ സുന്നി നേതാവിന്റ വ്യാജ പ്രസ്താവന വിവാദമാകുന്നു. കൊല്ലം ചടയമംഗലത്ത് നടന്ന ശരീഅത്ത് സമ്മേളനത്തിലായിരുന്നു ഇ കെ സുന്നി നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ ഇങ്ങനെ പറഞ്ഞത്.

മുത്തലാഖിനെ ന്യായീകരിക്കാനായിരുന്നു അബ്ദുസമദ് പൂക്കോട്ടൂരിന്റെ വ്യാജ പ്രസ്താവന. മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കൊല്ലം ചടയമംഗലത്ത് ശരീഅത്ത് സമ്മേളനം സംഘടിപ്പിച്ചത്. വിവാഹം കഴിച്ച കാവ്യമാധവന്‍-ദിലീപ് ദമ്പതികളെ കുറിച്ചും പ്രസംഗത്തിനിടെ പൂക്കോട്ടൂര്‍ പരാമര്‍ശിച്ചു. എന്തായാലും അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസംഗത്തിന്റെ വീഡീയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുസ്ലീംങ്ങള്‍ ത്വലാഖ് ചൊല്ലിയാല്‍ മാത്രം പ്രശ്‌നം

മുസ്ലീംങ്ങള്‍ ത്വലാഖ് ചൊല്ലിയാല്‍ മാത്രം പ്രശ്‌നം

മുസ്ലീംങ്ങള്‍ ത്വലാഖ് ചൊല്ലിയാല്‍ മാത്രമാണ് ഇവിടെ പ്രശ്‌നമെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ തിരുവനന്തപുരത്തെ കോടതിയില്‍ വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്, അതിലാര്‍ക്കും പ്രശ്‌നമില്ലെന്നുമായിരുന്നു അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.

ഗണേഷിന്റെയും മുകേഷിന്റെയും വിവാഹമോചനവും

ഗണേഷിന്റെയും മുകേഷിന്റെയും വിവാഹമോചനവും

ഉമ്മന്‍ചാണ്ടിയുടെ മകള്‍ വിവാഹമോചനം നേടിയിട്ടാണ് വേറെ വിവാഹം കഴിച്ചതെന്നും,മുകേഷും ഗണേഷ് കുമാറും അടക്കമുള്ള പല നിയമസഭാ സമാജികരും വിവാഹമോചനം നേടിയിട്ടുണ്ടെന്നും പൂക്കോട്ടുര്‍ പ്രസംഗത്തില്‍ പറഞ്ഞു. ദിലീപ് മഞ്ജുവാര്യരെ വിവാഹമോചനം ചെയ്തത് കാവ്യമാധവനെ ഒഴിവാക്കിയെന്ന് തെറ്റായാണ് അദ്ദേഹം പറഞ്ഞത്.

മുസ്ലീം വിവാഹമോചനങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു

മുസ്ലീം വിവാഹമോചനങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു

മുസ്ലീംങ്ങള്‍ എവിടെയെങ്കിലും ത്വലാഖ് ചൊല്ലിയാല്‍ അത് വലിയ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ക്ക് മറ്റു മതക്കാരുടെ വിവാഹമോചനങ്ങള്‍ വാര്‍ത്തയല്ല. മുസ്ലീംങ്ങളുടെ ത്വലാഖും, വിവാഹമോചനവും വലിയ വിഷയമാക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ത്വലാഖിനെ കുറിച്ച് കൂടുതല്‍ പഠിച്ചിട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നും പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു

പൂക്കോട്ടൂരിന്റെ പ്രതികരണം

പൂക്കോട്ടൂരിന്റെ പ്രതികരണം

എന്നാല്‍ ഇത് ഒരു വര്‍ഷം മുമ്പ് നടന്ന പരിപാടിയുടെ വീഡിയോ ആണെന്നും, ആരൊക്കെയോ ചേര്‍ന്ന് ഇത് ഇപ്പോള്‍ വിവാദമാക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് അബ്ദുസമദ് പൂക്കോട്ടൂര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+