Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി, സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 5 വര്‍ഷം കൂടി തുടരണം

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അടുത്ത് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ആവശ്യവും ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ജൂണ്‍ അവസാന വാരം ജിഎസ്ടി കൗണ്‍സില്‍ യോഗം നടന്നിരുന്നു. അത് കേരളം അടങ്ങുന്ന പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങലെല്ലാം ഇതേ ആവശ്യമാണ് കേന്ദ്രത്തോട് ഉന്നയിച്ചത്. സംസ്ഥാനങ്ങളും ഈ ആവശ്യം തീര്‍ത്തും ന്യായമാണെന്ന് മുഖ്യമന്ത്രി പറയുന്നു. പ്രധാനമന്ത്രിയുടെ അടിയന്തരവും അനുഭാവപൂര്‍വുമായ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

1

ജിഎസ്ടി 2017 ജൂലായ് ഒന്നിന് നടപ്പാക്കിയപ്പോള്‍ മുതല്‍ സംസ്ഥാനങ്ങള്‍ വലിയ വരുമാനം നഷ്ടമുണ്ടാവാറുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്രം അഞ്ച് വര്‍ഷം കാലയളവിലേക്ക് ജിഎസ്ടി നഷ്ടപരിഹാരം തുക ഏര്‍പ്പെടുത്തിയത്. ഈ ജിഎസ്ടി നഷ്ടപരിഹാര കാലയളവ് ജൂണ്‍ മാസത്തോടെ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും ഇപ്പോഴും തുക കിട്ടാന്‍ ബാക്കിയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്ന വിഷയമാണിത്. പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനം കടത്തില്‍ മുങ്ങി നില്‍ക്കുകയാണ്. അങ്ങനൊരു സാഹചര്യത്തില്‍ ജിഎസ്ടിയില്‍ നിന്ന് കിട്ടാനുള്ള പണം കിട്ടിയില്ലെങ്കില്‍ പ്രതിസന്ധിയാണ്.

2017 ജിഎസ്ടി നടപ്പാക്കിയപ്പോള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ നികുതി വ്യവസ്ഥയും നടപടികളും സ്ഥായിയാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി നിരക്ക് സംസ്ഥാനങ്ങളും കേന്ദ്രവും 60:40 എന്ന അനുപാതത്തില്‍ പങ്കിടണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ. എന്നാല്‍ നിലവില്‍ തുല്യമായിട്ടാണ് ജിഎസ്ടി വരുമാനം വീതിക്കപ്പെടുന്നത്. ജിഎസ്ടിക്ക് ശേഷം സംസ്ഥാനങ്ങളുടെ അടിസ്ഥാന വാറ്റ് നികുതി നിരക്ക് 14.5 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറഞ്ഞു. സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന ഈ നികുതി നഷ്ടങ്ങള്‍ക്ക് പരിഹാരമായിട്ടാണ് ജിഎസ്ടി നഷ്ടപരിഹാരം വിഭാവനം ചെയ്യപ്പെട്ടതെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം കൊവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. മഹാമാരിക്ക് മുമ്പുള്ള രണ്ട് വര്‍ഷവും കേരളം പ്രകൃതി ദുരന്തങ്ങളെ നേരിട്ടിരുന്നു. ഈ അവസ്ഥയില്‍ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. പൊതുവിപണിയില്‍ നിന്നും വായ്പയെടുക്കുന്നതിലെ ചരട് വ്യവസ്ഥകള്‍ കാരണം പോലുള്ള സംസ്ഥാനങ്ങള്‍ പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട നികുതി വരുമാനം കുറഞ്ഞ് വരികയാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+