കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വനിതാ കമ്മീഷനുമില്ല, മുൻ എസ്എഫ്ഐക്കാരുടെ അന്തിച്ചർച്ചയുമില്ല', പരിഹസിച്ച് അബ്ദുറബ്ബ്

Google Oneindia Malayalam News

മലപ്പുറം: അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തിലും എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തിലും ഇടതുപക്ഷം പ്രതിക്കൂട്ടിലായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും അടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് അനുപമ ആരോപിച്ചിരുന്നു.
സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. ഇപ്പോൾ പോലീസുമില്ല, വനിതാ കമ്മീഷനുമില്ല, മുൻ എസ്എഫ്ഐക്കാരുടെ നേതൃത്വത്തിൽ ചാനലുകളിൽ അന്തിച്ചർച്ചകളും ഇല്ലെന്ന് പികെ അബ്ദുറബ്ബ് പരിഹസിച്ചു.

'ഇനി ഒന്നും കേൾക്കാൻ ബാക്കിയില്ല, രണ്ട് സിനിമ അവർ കളയിച്ചു', ലൈവിൽ കരഞ്ഞ് ബിഗ് ബോസ് താരം സൂര്യ'ഇനി ഒന്നും കേൾക്കാൻ ബാക്കിയില്ല, രണ്ട് സിനിമ അവർ കളയിച്ചു', ലൈവിൽ കരഞ്ഞ് ബിഗ് ബോസ് താരം സൂര്യ

കൂടെപ്പഠിക്കുന്ന സഹപാഠി മാത്രമല്ല, നിമിഷാ രാജു; സ്വന്തം മുന്നണി ഘടകകക്ഷിയുടെ വിദ്യാർത്ഥി സംഘടനാ നേതാവ് കൂടിയാണ്.. എസ്.എഫ്.ഐ യുടെ കാമ്പസ് പോരാളികൾ അറപ്പുളവാക്കുന്ന തെറിപ്രയോഗങ്ങൾ നടത്തിയത് ഈ വിദ്യാർത്ഥിനിക്കു നേരെയാണ്. സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന രീതിയിൽ എസ്.എഫ്.ഐ വിളിച്ച തെറികളെ നമുക്ക് വിശുദ്ധ തെറികളെന്നു വിളിക്കാം.

66

അനുപമ പഴയ എസ്.എഫ്.ഐ പ്രവർത്തകയാണ്, ഉന്നത ജാതിക്കാരായ മാർക്സിസ്റ്റ് പുരോഗമന കുടുംബത്തിലാണ് ജനനം. DYFl പ്രവർത്തകനായ ഷിജിത്തുമായി അനുപമ പ്രണയത്തിലായി, അവർ വിവാഹിതരുമായി, അവർക്കൊരു കുഞ്ഞും ജനിച്ചു. ഇപ്പോഴാണ് സി.പി.എം ഉന്നതകുലത്തിൻ്റെ ഉള്ളിലെ പൂണൂല് പുറത്തു ചാടുന്നത്. മാർക്സിസ്റ്റ് വല്ല്യച്ചൻ്റെ പുരോഗമന ചിന്തകളൊക്കെ കാശിക്കു പറന്നു.. അനുപമയറിയാതെ അവർ ആ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി.

സ്വന്തം കുഞ്ഞിനെ തൻ്റെ പിതാവും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയെന്ന് പോലീസിൽ അനുപമ പരാതി നൽകിയിട്ട് ഒരു FlR എഴുതാൻ പോലും വേണ്ടി വന്നത് ആറു മാസം... പുരോഗമനം നടിക്കുന്ന പാർട്ടിക്കെതിരെ പാർട്ടിക്കാർ തന്നെ പരാതി നൽകിയാലും, കുട്ടി സഖാക്കൾ സ്വന്തം മുന്നണിയിലെ വിദ്യാർത്ഥിനികളെ ലൈംഗീക അധിക്ഷേപം വരെ നടത്തിയാലും ഒരു പോലീസുമില്ല, വനിതാ കമ്മീഷനുമില്ല. പഴയ എസ്.എഫ്.ഐ ക്കാരുടെ മേൽനോട്ടത്തിൽ അന്തിച്ചർച്ച പോലുമില്ല.

Recommended Video

cmsvideo
MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

എസ്എഫ്ഐ കിണറ്റിലെ തവളയാകരുത്: ബംഗാളിലെ അവസ്ഥ സാനുവിനോട് ചോദിക്കണം; എഐഎസ്എഫ്എസ്എഫ്ഐ കിണറ്റിലെ തവളയാകരുത്: ബംഗാളിലെ അവസ്ഥ സാനുവിനോട് ചോദിക്കണം; എഐഎസ്എഫ്

ഹരിതയും പറഞ്ഞ് ലീഗിനെ താലിബാനാക്കിയവരും, സ്ത്രീ സ്വാതന്ത്ര്യവും സമത്വവും പറഞ്ഞ് ചാനലുകളിൽ വന്നിരുന്ന് ലീഗിനെതിരെ കുരച്ചു ചാടിയവരുമൊക്കെ ഇപ്പോൾ ക്വാറൻ്റയിനിലാണ്. അല്ലെങ്കിലും അതങ്ങനെയാണല്ലോ, ചാനൽ തലപ്പത്തെ പഴയ എസ്.എഫ്.ഐ ക്കാർക്കും, ഇടതനുകൂല സൈബർ കൂലികൾക്കും എസ്.എഫ്.ഐയും, CPM ഉമൊക്കെ പ്രതിക്കൂട്ടിലാകുമ്പോൾ ഒരാഴ്ച ക്വാറൻ്റയിനാണല്ലോ വിധി..!''

English summary
PK Abdu Rabb slams left over Nimisha Raju's and Anupama Chandran's issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X