നോക്കി നില്‍ക്കരുത്... സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ ഇനിയെങ്കിലും ഇടപെടണമെന്ന് പികെ ഫിറോസ്
കോഴിക്കോട്: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നരകതുല്യ ജീവിതം യുപിയില്‍ നയിക്കുന്നു എന്ന വിവരം പുറത്തായതോടെ മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ എന്തുകൊണ്ട് ഇടപെടുന്നില്ല എന്ന ചോദ്യമാണ് ശക്തമാകുന്നത്. സിദ്ദിഖ് കാപ്പന്റെ ഭാര്യ പലപ്പോഴായി ഈ ചോദ്യം ഉന്നയിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ. വോട്ടുകള്‍ പെട്ടിയിലായില്ലേ. ഇനിയെങ്കിലും സിദ്ദിഖ് കാപ്പന് മികച്ച ചികില്‍സ ലഭ്യമാക്കാനും ജാമ്യം ലഭിക്കാനും ഇടപെട്ടുകൂടെ എന്ന സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്തിന്റെ ചോദ്യം കേരളക്കരയെ ഉലച്ചിരിക്കുന്നു.

തൊട്ടുപിന്നാലെ കേരളത്തില്‍ നിന്നുള്ള എംപിമാരും പ്രതിപക്ഷ നേതാക്കളും വിഷയത്തില്‍ ഇടപെട്ടു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് മുഖ്യമന്ത്രി ഇനിയും മാറി നില്‍ക്കരുതെന്ന് ആവശ്യപ്പെട്ടു. ടിപി ചന്ദ്രശേഖരനെ കൊല്ലപ്പെടുത്തിയവര്‍ക്ക് വിയ്യൂര്‍ ജയിലില്‍ കൊതുകുകടിയേല്‍ക്കുന്നു എന്ന് പറഞ്ഞ് നടത്തിയ സമരമൊന്നും മലയാളി മറന്നിട്ടില്ലെന്ന് ഫിറോസ് രൂക്ഷമായ വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...
മലയാളിയാണ്. പത്ര പ്രവര്‍ത്തകനാണ്. ഹത്രാസിലെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേ യോഗിയുടെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ്. ഇപ്പോള്‍ കോവിഡ് ബാധിച്ച് ദുരിതത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അദ്ധേഹത്തെ അലട്ടുന്നുണ്ട്. കയ്യില്‍ വിലങ്ങും പോരാത്തതിന് കയറു കൊണ്ട് ബന്ധിക്കുകയും ചെയ്തിട്ടുണ്ട്. പേര് സിദ്ധീഖ് കാപ്പന്‍.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
കേരള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇനിയെങ്കിലും ഇടപെടാന്‍ തയ്യാറാവണം. ടി.പി ചന്ദ്രശേഖരനെ കൊന്ന കൊലയാളികള്‍ക്ക് വിയ്യൂര്‍ ജയിലിലില്‍ കൊതുകു കടിയേല്‍ക്കുന്നെന്ന് പറഞ്ഞ് സമരം ചെയ്തതൊന്നും മലയാളി മറന്നിട്ടില്ല. പരിമിതികളുണ്ടെന്ന് പറഞ്ഞ് ഇനിയും മാറി നില്‍ക്കരുത്. സിദ്ധീഖ് കാപ്പന് അടിയന്തിരമായി വിദഗ്ദ ചികിത്സ ലഭ്യമാക്കണം. അതിനായി സര്‍ക്കാര്‍ സമ്മര്‍ദ്ധം ചെലുത്തണം.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications