മന്ത്രി ബാലന്‍ ചട്ടവിരുദ്ധ നിയമനം നടത്തിയെന്ന് പികെ ഫിറോസ്; കോടതിയില്‍ പോകൂ എന്ന് ബാലന്‍
കോഴിക്കോട്: നിയമ മന്ത്രി എകെ ബാലന്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടുനിന്നുവെന്ന് ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണനെ സ്ഥിരപ്പെടുത്തിയത് വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നിട്ടാണെന്നും ഫിറോസ് ആരോപിച്ചു. മണിഭൂഷണെ കൂടാതെ യോഗ്യതയില്ലാത്ത മറ്റു മൂന്ന് പേരുടെയും നിയമനം നടന്നുവെന്നും ഫിറോസ് ആരോപിക്കുന്നു.

സര്‍വീസ് റൂളില്‍ പറയുന്ന യോഗ്യതയില്ലാത്തവരെയാണ് സര്‍ക്കാര്‍ നിയമിച്ചതെന്നാണ് ആരോപണം. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പുവച്ചിട്ടുണ്ട്. മന്ത്രിക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ഫിറോസിന് മറുപടിയുമായി മന്ത്രി രംഗത്തുവന്നു. സുതാര്യമല്ലാത്ത ഒരു കാര്യവും ഇന്നുവരെ ചെയ്തിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. ഫിറോസിന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ഫിറോസ് എല്ലാവരോടും കാണിക്കുന്നത് തന്നോട് കാണിക്കരുതെന്നും ധൈര്യമുണ്ടെങ്കില്‍ കോടതിയില്‍ പോകണമെന്നും മന്ത്രി പറഞ്ഞു.
2010ല്‍ ചട്ടം 10 പ്രകാരം മതിയായ യോഗ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാണ് മണിഭൂഷണടക്കം 10 പേരെ സ്ഥിരപ്പെടുത്തിയത്. യുഡിഎഫിന് അന്ന് തോന്നാത്ത എന്തു കുറ്റമാണ് ഇപ്പോള്‍ തോന്നുന്നത്. മണിഭൂഷണ് എല്ലാ യോഗ്യതയുമുണ്ട്. ഏഴ് വര്‍ഷം പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത ഉദ്യോഗസ്ഥന് അത് ഡിക്ലയര്‍ ചെയ്യുക മാത്രമാണ് ചെയ്തത്. മറുപടി പോലും അര്‍ഹിക്കാത്ത ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും മന്ത്രി ബാലന്‍ പറഞ്ഞു.












Click it and Unblock the Notifications