കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും വോട്ടുമറിച്ചു: പികെ കൃഷ്ണദാസ്
തിരുവനന്തപുരം: ബിജെപിയെ പരാജയപ്പെടുത്താനായി കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചിട്ടുണ്ടെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്. ഇത് സിപിഎം കേന്ദ്രകമ്മറ്റിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും പൂര്‍ണമായ അറിവോടെയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാനഘടകങ്ങള്‍ എന്‍ഡിഎ ജയസാധ്യതയുള്ള സീറ്റുകള്‍ പകുതിവീതം പങ്കിട്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിലവിലെ എന്‍ഡിഎയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും മഞ്ചേശ്വരത്ത് സിപിഎം വോട്ടുമറിച്ചെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രസ്താവനകള്‍ ഈ അട്ടിമറിക്ക് തെളിവാണ്. കേരളത്തിന് പുറത്ത് പരസ്യധാരണയോടെ പ്രവര്‍ത്തിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ആ സഹകരണം കേരളത്തിനുള്ളിലും നടപ്പാക്കണം. എന്നാല്‍ കേരളത്തിലെ ജനത ഇത് തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്ത് നിര്‍ണായക ശക്തിയായിരുന്ന ബിജെപി ഇനി നിയമസഭയ്ക്കകത്തും കേരള രാഷ്ട്രീയത്തെയും ഭരണത്തെയും നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയാകും.

മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഎം സഹായം തേടിയത് വരാന്‍പോകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ പരസ്യമായ ചുവടുവയ്പ്പാണ്. കേരളത്തില്‍ ഇതുവരെ അണിയറയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഈ സഖ്യം ഇനി അരങ്ങത്തേക്ക് വരാന്‍ പോകുകയാണ്. പാനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം മുല്ലപ്പള്ളിക്കേറ്റ തിരിച്ചടിയാണ്. പെരിയയിലെ അടക്കം യുഡിഎഫ് പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വം വിസ്മരിച്ച് സിപിഎം പിന്തുണ തേടിയ മുല്ലപ്പള്ളി അധികാരത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം
പാനൂരിലെ കൊലപാതകത്തില്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന പ്രതിഷേധത്തില്‍ യാതൊരു ആത്മാര്‍ഥതയുമില്ല. യുഡിഎഫ് അണികള്‍ ഇക്കാര്യത്തെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ, ജമായത്തെ ഇസ്ലാമി തുടങ്ങി മതതീവ്രവാദ സംഘടനകള്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഇക്കുറി പിന്തുണച്ചു. ഈ സംഘടനകളാണ് ഇടതുവലത് മുന്നണികളെ നിയന്ത്രിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.












Click it and Unblock the Notifications