മുസ്ലിം ലീഗില്‍ ഒറ്റപ്പെട്ടു!! രാജിവെക്കാമെന്ന് കുഞ്ഞാലിക്കുട്ടി; വിമര്‍ശിച്ച് മജീദ്... ആശ്വസിപ്പിച്ചത് ഒരാള്‍
കോഴിക്കോട്: മുസ്ലിം ലീഗിലെ കൊട്ടരവിപ്ലവത്തില് അടിപതറി പികെ കുഞ്ഞാലിക്കുട്ടി. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആവേശമായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ശനിയാഴ്ച വൈകീട്ട് ചേര്‍ന്ന നേതൃയോഗത്തില്‍ ഉയര്‍ന്നത്. തന്നെ രൂക്ഷമായി വിമര്‍ശിച്ച പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അത് മറ്റൊരു തലത്തിലേക്ക് വ്യാഖ്യാനിക്കപ്പെടുമെന്ന് മറ്റു നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നാണ് സൂചന. ഒടുവില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ തീരുമാനിക്കുമെന്ന് പറഞ്ഞ് യോഗം പിരിയുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

കെപിഎ മജീദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് യോഗത്തില്‍ സംസാരിച്ചു. ഇതോടെ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് എത്തി. രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചു. എംഎല്‍എ പദവിയും പാര്‍ട്ടി പദവിയും ഒഴിയാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വേളയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഇടപെട്ട് ആശ്വസിപ്പിക്കുകയും സമവായത്തിലേക്ക് എത്തിക്കുകയുമായിരുന്നു.

പാണക്കാട് കുടുംബത്തിലെ അംഗം തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതാണ് മുസ്ലിം ലീഗില്‍ വെല്ലുവിളിയായത്. മറ്റൊരു നേതാവാണ് ഈ സ്ഥാനത്തെങ്കില്‍ നടപടിക്ക് തടസമുണ്ടാകുമായിരുന്നില്ല. എന്നാല്‍ പാണക്കാട് കുടുംബാംഗത്തിനെതിരെ നടപടിയെടുത്താന്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുമെന്ന് നേതൃത്വം ഭയപ്പെട്ടു.

ഒടുവില്‍ മുഈനലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും പിണക്കാതെ തീരുമാനമെടുക്കാനുള്ള ചര്‍ച്ചകള്‍ നടന്നു. മുഈനലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. എങ്കിലും മുഈനലി വേദി മറന്ന് മാധ്യമങ്ങളോട് സംസാരിച്ചുവെന്നും പാണക്കാട് കുടുംബം ഇത്രയും കാലം തുടരുന്ന രീതി ലംഘിച്ചുവെന്നും നേതൃത്വം വിലയിരുത്തി. മുഈനലിയെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകനെ സസ്പെന്റ് ചെയ്യുകയുമുണ്ടായി.

മുഈനലി തങ്ങള്‍ ഖേദം പ്രകടിപ്പിക്കണമെന്ന ഉപാധി അംഗീകരിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധമുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇത്തരം ഒരു നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മറുഭാഗം വിശദീകരിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളെ ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കും. ശേഷം ഹൈദരലി തങ്ങള്‍ ഉചിതമായ തീരുമാനം ഇന്നോ നാളെയോ എടുക്കുമെന്നും നേതാക്കള്‍ പറയുന്നു.

മുഈനലിക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ പാണക്കാട് കുടുംബാംഗങ്ങള്‍ തന്നെ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്ന തീരുമാനത്തിലാണ് എത്തിയത്. മുഈനലി ചെയ്തത് തെറ്റാണ് എന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇക്കാര്യം മുഈനലിയെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി മുന്‍ എംഎല്‍എ കെഎം ഷാജി രംഗത്തുവന്നു. മുസ്ലിം ലീഗില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അതിനര്‍ഥം പരസ്പരം പകയോടെ കാര്യങ്ങള്‍ കാണും എന്നല്ലെന്നും ഷാജി സൂചിപ്പിച്ചു. വിമര്‍ശനങ്ങളും വിയോജിപ്പിക്കുകയും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഷാജി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍

കുഞ്ഞാലിക്കുട്ടിക്കെതിരായ കെഎം ഷാജിയുടെ ഒളിയമ്പാണിതെന്ന് വിലയിരുത്തുന്നു. ഇരുമ്പു മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്. എതിര് അഭിപ്രായം ഉന്നയിക്കുന്നവരോട് പകയില്ല, ഗുണകാംഷ മാത്രം എന്നും കെഎം ഷാജി കുറിക്കുന്നു. എതിരഭിപ്രായം പറയുന്നവര്‍ കൊല്ലപ്പെടുന്ന രാഷ്ട്രീയമുള്ളവര്‍ക്ക് ഈ ഒഴുക്ക് മനസിലാകില്ലെന്നും ഷാജി സൂചിപ്പിക്കുന്നു. ഷാജി ലക്ഷ്യമിട്ടത് ഇടതുപക്ഷത്തെ ആണ് എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, സുപ്രധാന വിഷയങ്ങള്‍ വഴിമാറി പോയി എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. മുഈനലി തങ്ങള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും എല്ലാം രാഷ്ട്രീയമായ ഒത്തുതീര്‍പ്പിലേക്കാണ് നീങ്ങിയതെന്നും വിലയിരുത്തുന്നു. ചന്ദ്രിക പത്രത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് മുഈനലി തങ്ങള്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ പോയി എന്നതാണ് വസ്തുത.

ചന്ദ്രിക പത്രത്തിന് പ്രൊവിഡന്റ് ഫണ്ട് ഇനത്തില്‍ കോടികളുടെ ബാധ്യതയുണ്ട് എന്നാണ് ജീവനക്കാര്‍ പറയുന്നത്. പിരിഞ്ഞുപോയ 20 പേര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. സര്‍വീസിലിരിക്കെ മരിച്ച രണ്ടുപേരുടെ ആശ്രിതര്‍ക്കും ആശ്വാസമായി ഒന്നും ലഭിച്ചില്ല. മുഈനലി തങ്ങളെ ചെയര്മാന് ഹൈദരലി തങ്ങള്‍ ചന്ദ്രികയിലെ കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച വേളയില്‍ ജീവനക്കാര്‍ക്ക് അല്‍പ്പം ആശ്വാസമായിരുന്നു.

നിമയസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ചന്ദ്രികയിലെ ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുമെന്ന് പറഞ്ഞിരുന്നു. ഈ വേളയില്‍ മുഈനലി തങ്ങളുടെ ഇടപെടലാണ് സമരം ഒഴിവാകാന്‍ കാരണം. തൊട്ടടുത്ത മാസം എല്ലാവര്ക്കും ശമ്പളം കൃത്യമായി ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പഴയ പടിയായി. ജീവനക്കാര്‍ മാനേജ്മെന്റിന് മുമ്പില്‍ വച്ച ആവശ്യങ്ങളൊന്നും അംഗീകരിക്കപ്പെടുകയും ചെയ്തില്ല.

ഫിനാന്‍സ് ഡയറക്ടറായി എത്തിയ സമീറിനെതിരെയാണ് പല ജീവനക്കാരും ആരോപണം ഉന്നയിക്കുന്നത്. മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചതും സമീറിനെയായിരുന്നു. സമീര്‍ കുഞ്ഞാലിക്കുട്ടിയുടെ ആളാണ് എന്നും കൃത്യമായി ഓഫീസില്‍ വരികയോ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരങ്ങള്‍ കാണുകയോ ചെയ്തിരുന്നില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞു.

ആറ് വര്‍ഷം മുമ്പാണ് ഫിനാന്‍സ് വിഭാഗം മേധാവിയായി സമീര്‍ ചന്ദ്രികയിലെത്തുന്നത്. ഇപ്പോഴും സ്ഥാപനത്തെ ഉയര്‍ത്തുന്നതിന് ആവശ്യമായ യാതൊരു നടപടികളും അദ്ദേഹം സ്വീകരിച്ചില്ല എന്നാണ് ചില ജീവനക്കാര്‍ പറയുന്നത്. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനെ പ്രത്യേക കമ്പനിയാക്കിയത് ഹൈദരലി തങ്ങള്‍ അറിയാതെയാണ് എന്ന വിമര്‍ശവും ഉയര്‍ന്നിരുന്നു. മാത്രമല്ല, ഓണ്‍ലൈന്‍ എഡിഷന് കാര്യക്ഷമമാക്കാനുള്ള നടപടിയുമുണ്ടായില്ല എന്നാണ് വിമര്‍ശനം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications