കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധക്കേസ് പ്രതി പികെ കുഞ്ഞനന്തന്‍ അന്തരിച്ചു... മരണം വയറ്റിലെ അണുബാധയെ തുടര്‍ന്ന്!!

Google Oneindia Malayalam News

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്‍ അന്തരിച്ചു. അദ്ദേഹത്തിന് 72 വയസ്സായിരുന്നു. ടിപി കേസില്‍ ശിക്ഷപ്പെട്ട കുഞ്ഞനന്തന്‍ നിലവില്‍ ജാമ്യത്തിലായിരുന്നു. അര്‍ബുദം ബാധിച്ച് കഴിഞ്ഞ 13 മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
All You Want To Know About P K Kunjananthan | Oneindia Malayalam
1

ടിപി കേസില്‍ അന്വേഷണം ശക്തമായതോടെ മൈസൂരു, ബംഗളൂരു, ബെല്‍ഗാം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. കുഞ്ഞനന്തന്‍. 2012 ജൂലായി 23ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഒന്നര വര്‍ഷമായി വിചാരണ തടവുകാരനായി കോഴിക്കോട് ജില്ലാ ജയിലിലായിരുന്നു. സിപിഎമ്മിന്റെ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ് കുഞ്ഞനന്തന്‍.

ടിപി കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ് കുഞ്ഞനന്തന്‍. കേസിലെ 13ാം പ്രതിയായിരുന്നു അദ്ദേഹം. വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കുഞ്ഞനന്തനെ ആശുപത്രിയിലെത്തി കുഞ്ഞന്തനെ സന്ദര്‍ശിച്ചിരുന്നു.

പാനൂര്‍ മേഖലയില്‍ സിപിഎം വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചത് കുഞ്ഞനന്തനാണ്. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു കുഞ്ഞനന്ദനെ. ചന്ദ്രശേഖരനെ കൊലപ്പെടുത്തി സംഭവത്തില്‍ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. പരേതരായ കോളാത്താന്റവിടെ കണ്ണന്‍ നായരുടെയും കുഞ്ഞിക്കാട്ടില്‍ കുഞ്ഞാനമ്മമയുടെ മകനാണ് കുഞ്ഞനന്തന്‍.

അമ്മാവന്‍ ഗോപാലന്‍ മാസ്റ്ററുടെ പാത പിന്തുടര്‍ന്നാണ് കമ്മ്യൂണിറ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായത്. ഇടയ്ക്ക് ബംഗളൂരുവിലേക്ക് പോയെങ്കിലും പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും, അടിയന്തരാവസ്ഥയ്‌ക്കെതിരെ പാറാട് ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു. ഇതില്‍ പ്രതിയായിരുന്നു. 15 വര്‍ഷത്തോളം സിപിഎമ്മിന്റെ കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായിരുന്നു.

English summary
pk kunjananthan who accused in tp chandrasekharan murder passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X