കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്ത് കൊണ്ടുളള ഹര്‍ജി ഹൈക്കോടതി തള്ളി, ഗോപിനാഥ് രവീന്ദ്രന് തുടരാം

Google Oneindia Malayalam News

കൊച്ചി: കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് പ്രാഥമിക വാദം കേട്ടിരുന്നു. 2017 നവംബര്‍ മുതല്‍ ഈ വര്‍ഷം നവംബര്‍ 22 വരെയായിരുന്നു ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. എന്നാല്‍ ഇത് അടുത്ത നാല് വര്‍ഷത്തേക്ക് കൂടി പുനര്‍ നിയമനം നടത്തി ഉത്തരവിറക്കിയതാണ് വിവാദത്തിന് കാരണമായത്. ഇതിനിടെ നിയമനത്തിനെതിരെ പരസ്യമായി ഗവര്‍ണര്‍ കൂടി രംഗത്ത് വന്നതോടെ പ്രശ്‌നം വഷളായി. നിയമന ഉത്തരവില്‍ ഒപ്പിട്ടത് സമ്മര്‍ദത്തിന്റെ പുറത്താണെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് ഉറപ്പിക്കുന്ന കത്തും പുറത്തുവന്നിരുന്നു.

സുഹൃത്തുക്കള്‍ സിനിമയില്‍ നിന്ന് അവഗണിച്ചു, ചാരിറ്റി പണം വാങ്ങാറില്ല, ബാധ്യതയുണ്ടെന്ന് സീമ ജി നായര്‍സുഹൃത്തുക്കള്‍ സിനിമയില്‍ നിന്ന് അവഗണിച്ചു, ചാരിറ്റി പണം വാങ്ങാറില്ല, ബാധ്യതയുണ്ടെന്ന് സീമ ജി നായര്‍

1

ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ഗോപിനാഥിന്റെ നിയമനം സര്‍വകലാശാലാ നിയമത്തിന് വിരുദ്ധമാണെന്നും, തുടര്‍ നിയമനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയിലെ സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമി അംഗം ഡോ ഷിനോ പി ജോസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. വൈസ് ചാന്‍സലറുടെ പ്രായം 60 കടന്നതും നിയമന കാലാവധി നീട്ടി നല്‍കുകയുമല്ല നടന്നതെന്നും, പുനര്‍നിയമനമാണ് നടന്നിരിക്കുന്നതെന്നും, ഇതില്‍ യുജിസിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നുമായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്.

അതേസമയം ഗവര്‍ണര്‍ അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിയമനം നടത്തിയിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ തന്നെ കോടതി പറഞ്ഞിരുന്നു. ഹര്‍ജിക്കാര്‍ അപ്പീല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ മന്ത്രി ബിന്ദു രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടേത് സ്വജന പക്ഷപാതമാണെന്നും ചെന്നിത്തല ആരോപിച്ചു. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. ലോകായുക്തയില്‍ നാളെ പരാതി നല്‍കും. ചാന്‍സലര്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് പ്രോ ചാന്‍സലര്‍ ആയ മന്ത്രിക്ക് പ്രവര്‍ത്തിക്കാനാകുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മന്ത്രി ആര്‍ ബിന്ദു സ്വയം രാജിവെച്ച് പോകുന്നില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. ഇതേ രീതിയില്‍ തനിക്ക് മുന്നോട്ട് പോകാനാകില്ലെന്നും, ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രിക്ക് നല്‍കാമെന്നും വരെ ഗവര്‍ണര്‍ അറിയിച്ചിരുന്നു. കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഗവര്‍ണര്‍ സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ചാന്‍സലര്‍ സ്ഥാനം അടിയന്തരമായി ഒഴിയുന്നു എന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്.

Recommended Video

cmsvideo
Alexander Jacobs explanation in controversial remarks about Harvard University| Oneindia Malayalam

കര്‍ണാടകത്തില്‍ സൂപ്പര്‍ സ്‌ട്രോംഗായി കോണ്‍ഗ്രസ്, എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപി വീണുകര്‍ണാടകത്തില്‍ സൂപ്പര്‍ സ്‌ട്രോംഗായി കോണ്‍ഗ്രസ്, എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപി വീണു

English summary
plea against kannur vc reppointment rejected by kerala high court, gopinath raveendran will continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X