ഏഴ് വർഷങ്ങൾ, 252 കോടി രൂപ, പതിനായിരം യൂണിറ്റുകൾ ; പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതിയും കേരളവും
കൊച്ചി: 2008 മുതൽ നിലവിലുള്ള ഒരു പദ്ധതിയാണ് പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി. കഴിഞ്ഞ ഏഴ് വർഷമായി, കൃത്യമായി പറഞ്ഞാൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റത് മുതൽ എങ്ങനെയാണ് ഈ പദ്ധതി കേരളത്തിൽ നടപ്പിലയാത് എന്നാണ് പരിശോധിക്കുന്നത്.
ഏഴ് വർഷത്തിൽ 252 കോടി രൂപയാണ് ഈ പദ്ധതിയിലൂടെകേരളത്തിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. പതിനായിരത്തിൽപരം ഗുണഭോക്താക്കൾക്കാണ് ഇത് ലഭിച്ചത്. വിവരാവകാശ പ്രവർത്തകനായ ഗോവിന്ദൻ നന്പൂതിരിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത്. വിശദാംശങ്ങൾ...

പിഎംഇജിപി
പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം എന്നതാണ് പിഎംഇജിപിയുടെ പൂർണരൂപം. സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം ആരംഭിച്ചതാണ് പിഎംഇജിപി. സംരംഭകർക്ക് ആവശ്യമായ പണം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജനയും റൂറൽ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമും ലയിപ്പിച്ചാണ് പിഎംഇജി തുടങ്ങുന്നത്.

കേരളത്തിന് ലഭിച്ചത്
കഴിഞ്ഞ ഏഴ് വർഷം കൊണ്ട് കേരളത്തിൽ അനുവദിച്ച തുകയെ കുറിച്ചുള്ള വിവരങ്ങൾ ആണ് പുറത്ത് വന്നിട്ടുള്ളത്. ഏഴ് വർഷം കൊണ്ട് 252 കോടി രൂപ എന്നത് വലിയ തുക തന്നെ ആണ്. പക്ഷേ, മറ്റ് സംസ്ഥാനങ്ങളിൽ ഇത് ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതും ഇതോടൊപ്പം ചർച്ചയാകേണ്ടതാണ്.

ആദ്യ അഞ്ച് വർഷം എത്ര
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ആദ്യ അഞ്ച് വർഷത്തിൽ മൊത്തം 147.4736 കോടി രൂപയാണ് കേരളത്തിൽ ലഭ്യമാക്കിയത്. 7,104 ഗുണഭോക്താക്കൾക്കായിട്ടാണ് ഇത്രയും തുക ലഭ്യമാക്കിയത്. 2018-2019 കാലത്താണ് ഗുണഭോക്താക്കളുടെ എണ്ണവും വിതരണം ചെയ്ത തുകയും ഏറ്റവും ഉയർന്ന് നിൽക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന്റെ വർഷം കൂടി ആയിരുന്നു അത്. ഈ കാലയളവിൽ 2448 ഗുണഭോക്താക്കൾക്കായി വിതരണം ചെയ്തത് 53.3436 കോടി രൂപ ആയിരുന്നു.

രണ്ടാം മോദി സർക്കാർ
രണ്ടാം മോദി സർക്കാർ അധികാരത്തിലേറി ഇപ്പോൾ രണ്ട് വർഷം ആണ് പൂർത്തിയായത്. ഈ കാലയളവിൽ മൊത്തത്തിൽ പദ്ധതിയിൽ കേരളത്തിൽ വിതരണം ചെയ്തത് 104.6262 കോടി രൂപയാണ്. ആദ്യ അഞ്ച് വർഷം വിതരണം ചെയ്യപ്പെട്ട തുകയുടെ മൂന്നിൽ ഒന്നിൽ അധികമാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ രണ്ട് വർഷത്തിൽ തന്നെ കേരളത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. 2019-2020 വർഷത്തിൽ 2,418 യൂണിറ്റുകൾക്കായി 52.4496 കോടി രൂപയും, 2020-2021 വർഷത്തിൽ 2,386 യൂണിറ്റുകൾക്കായി 52.1766 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.

അപേക്ഷിച്ചത് എത്ര പേർ
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പിഎംഇജിപിയിൽ ലഭിച്ച അപേക്ഷകളുടെ എണ്ണം 31,969 ആയിരുന്നു. ഇതിൽ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചത് ആകെ 9,195 പേർക്ക് മാത്രമാണ്. മൊത്തം അപേക്ഷകരുടെ മൂന്നിൽ ഒന്ന് പേർക്ക് പോലും ഈ സഹായം ലഭിച്ചിട്ടില്ല എന്നൊരു ആക്ഷേപവും ഇതോടൊപ്പം ഉയരുന്നുണ്ട്.

ഏറ്റവും അധികം അപേക്ഷകൾ
2020-2021 കാലഘട്ടത്തിലാണ് പിഎംഇജിപിയിൽ കേരളത്തിൽ ഏറ്റവും അധികം അപേക്ഷകൾ ലഭിച്ചത്. 7,996 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 2,386 യൂണിറ്റുകൾക്കായിരുന്നു ധനസഹായം ലഭിച്ചത്. 2018-2019 കാലയളവിൽ 5,934 അപേക്ഷകൾ ലഭിച്ചപ്പോൾ അതിൽ 2,448 യൂണിറ്റുകൾക്കും സഹായം ലഭിച്ചു. ഇതുവരെയുള്ള കണക്കിൽ ഏറ്റവും അധികം ധനസഹായം ലഭ്യമായ വർഷവും ഇത് തന്നെയാണ്- 53.3436 കോടി.

കേരളത്തിൽ എങ്ങനെ
ഖാദി ഗ്രാമ വ്യവസായ കമ്മീഷനാണ് പിഎംഇജിപിയുടെ മേല്‍നോട്ട ചുമതല. നഗര പ്രദേശങ്ങളിലെ അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രവും, ഗ്രാമ പ്രദേശങ്ങളിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡുമാണ് പരിശോധിച്ചു നടപടികള്‍ സ്വീകരിക്കുന്നത്. വായ്പയോടൊപ്പം സബ്സിഡിയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ, ജില്ലാ വ്യവസായ കേന്ദ്രം, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, കയർ ബോർഡ് എന്നിവയിൽ ലഭിച്ച അപേക്ഷകളുടെ വിവരങ്ങളാണ് കെ ഗോവിന്ദൻ നന്പൂതിരി സമാഹരിച്ചത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications