അസഭ്യം,ആസിഡ് ഒഴിക്കുമെന്നും വെടിവെച്ചു കൊല്ലുമെന്നും ഭീഷണി! പിസി ജോർജ് പാടുപെടും?പോലീസ് കേസെടുത്തു

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു. വെള്ളനാടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് പിസി ജോർജിനെതിരെ ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയത്.

സിനിമാരംഗത്ത് പിടിമുറുകുന്നു!പ്രമുഖതാരത്തിന് എത്തിച്ച കാരവൻ പിടിച്ചെടുത്തു,'അമ്മ'യോഗത്തിന് പോയ സമയം

കൊച്ചി മെട്രോയിലെ ശുചിമുറികൾ അടച്ചിടുമെന്ന്! പ്രധാന കാരണക്കാർ സ്ത്രീകൾ, ക്ലോസറ്റുകളും നശിപ്പിച്ചു...

തങ്ങളെ എംഎൽഎ അസഭ്യം പറഞ്ഞെന്നും, ആസിഡ് ഒഴിക്കുമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് തൊഴിലാളികളുടെ പരാതിയിലുള്ളത്. മുണ്ടക്കയം വെള്ളനാടി ഹാരിസൺ പ്ലാന്റേഷന്റെ റബർ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.

pcgeorge

എസ്റ്റേറ്റിലെ കൈയേറ്റ ആരോപണം സംബന്ധിച്ചുണ്ടായ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് പിസി ജോർജ് തൊഴിലാളികൾക്ക് നേരെ തിരിഞ്ഞത്. എസ്റ്റേറ്റിനോട് ചേർന്ന ഭൂമിയിൽ പ്രദേശവാസികളായ ചിലർ കെട്ടിയ വേലികൾ എസ്റ്റേറ്റ് അധികൃതരും തൊഴിലാളികളും ചേർന്ന് പൊളിച്ചുനീക്കിയിരുന്നു.

എംഎൽഎ സബ് കളക്ടറെ താലി ചാർത്തി!കെഎസ് ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി, ലളിതമായ ചടങ്ങുകൾ...

എന്നാൽ പുറമ്പോക്ക് ഭൂമിയിലാണ് വേലി കെട്ടിയതെന്ന് കാണിച്ച് പ്രദേശവാസികൾ എംഎൽഎയ്ക്ക് പരാതി നൽകി.ഇതുസംബന്ധിച്ച കാര്യങ്ങൾ പ്രദേശവാസികളുമായി ചർച്ച ചെയ്യുന്നതിനിടെ എസ്റ്റേറ്റ് തൊഴിലാളികൾ സ്ഥലത്തേക്ക് എത്തി. എംഎൽഎ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചാണ് തൊഴിലാളികൾ ആദ്യം ബഹളം വെച്ചത്.

ഇതിനിടെ വേലി പൊളിക്കാൻ വരുന്ന തൊഴിലാളികളുടെ നേരെ ആസിഡ് ഒഴിക്കാനും പിസി ജോർജ് ആഹ്വാനം ചെയ്തു. തൊഴിലാളികൾ എംഎൽഎയ്ക്കെതിരെ മുദ്രാവാക്യം വിളികൾ ആരംഭിച്ചതോടെയാണ് പിസി ജോർജ് കൈയിൽ കരുതിയിരുന്ന തോക്കെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

English summary
police booked a case against pc george mla.
Please Wait while comments are loading...