സംശയമില്ല! അതയാൾ തന്നെ !! ഫഹദ് ഫാസിലിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു!

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: നടൻ ഫഹദ് ഫാസിലിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു. കൊച്ചി സ്വദേശി ശരത് ചന്ദ്രനാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഫഹദ് അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ താരങ്ങളെ ആവശ്യമുണ്ടെന്ന് സിനിമയിലെ ഒരു അണിയറ പ്രവർത്തകൻ പറഞ്ഞതിനനുസരിച്ചാണ് പരസ്യം നൽകിയതെന്നാണ് ഇയാൾ പറയുന്നത്. പരസ്യത്തിലൂടെ 2800 പേരുടെ അപേക്ഷ ലഭിച്ചതായും ഇയാൾ അറിയിച്ചു.

കൊച്ചി വെല്ലിങ്ടൺ ഐലൻഡ് കെപികെ മേനോൻ റോഡ് ക്വാർട്ടർ ഇ 46ലെ ശരത് ചന്ദ്രൻ എന്നയാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെടുത്ത സിം കാർഡുള്ള ഫോണിൽ നിന്നാണ് വാട്സ് ആപ്പ് സന്ദേശം പോയിട്ടുള്ളതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം ഇക്കാര്യം കാർഡ് ഉടമയായ ശരത് ചന്ദ്രൻ അറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമല്ലായിരുന്നു.

fahad fazil

ഏതെങ്കിലും ആവശ്യത്തിന് ശരത് ചന്ദ്രൻ നൽകിയ തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്തതാകാമെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ശരത് ചന്ദ്രനെ കുറിച്ച് വിശദമായി പോലീസ് അന്വേഷിച്ചിരുന്നു. അന്വേഷണത്തിലാണ് പ്രതി ഇയാൾ തന്നെയാണെന്ന് വ്യക്തമായത്.

ഫഹദിന്റെ ബാല്യകാല ചിത്രം ഉപയോഗിച്ച് ഇതിനൊപ്പം അഭിനയിക്കാനുള്ള നായികനെയും സഹനടിമാരെയും ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് നൽകിയിരുന്നത്. പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഇത് തട്ടിപ്പാണെന്ന് കാട്ടി ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ തന്നെയാണ് പോലീസിൽ പരാതി നൽകിയിരുന്നത്.

English summary
police identified accused in fake ad used by fahad fazil's photo.
Please Wait while comments are loading...