മുരുകന്റെ മരണം: ഡോക്ടര്‍മാരെ ചോദ്യം ചെയ്തു, അറസ്റ്റിനു സാധ്യത... കാരണം ആ മൊഴി

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചികില്‍സ ലഭിക്കാതെ തമിഴ്‌നാട് സ്വദശിയായ മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തു. മുരുകനെ പരിക്കേറ്റു ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയാണ് ചോദ്യം ചെയ്തത്. സീനിയര്‍ റസിഡന്റിനെയും പി ജി ഡോക്ടറെയുമാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 12 മണിക്കൂറോളം ചോദ്യം ചെയ്തത്.

ദിലീപ് രക്ഷപ്പെട്ടേക്കും? കേസ് അട്ടിമറിക്കു സാധ്യത... അവരുടെ സന്ദര്‍ശനം ദുരൂഹം, ആ രണ്ടു പേര്‍...

1

കുറ്റക്കാരെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്. മുരുകന്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കു വീഴ്ച പറ്റിയെന്നു ആരോഗ്യ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ ചോദ്യം ചെയ്തത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 9.30 ഓടെയാണ് അവസാനിച്ചത്.

2

പിജി ഡോക്ടര്‍ പോലീസിനു നല്‍കിയ മൊഴി കേസില്‍ നിര്‍ണായകമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലേക്ക് മുരുകനെ കൊണ്ടുവന്ന സമയത്തു സഹായികള്‍ ആരുമില്ലാത്തതിനാലാണ് പ്രവേശിപ്പിക്കാതിരുന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ആലോചിക്കുന്നത്. വകുപ്പു മേധാവികളെ അടക്കം കൂടുതല്‍ പേരെ ക്രൈം ബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും.

English summary
Murugan's death: Police interrogated doctors
Please Wait while comments are loading...