Get Updates
Get notified of breaking news, exclusive insights, and must-see stories!

'68കാരനല്ലേ, എളുപ്പത്തില്‍ പറ്റിക്കാമെന്ന് കരുതി'; അശ്വതി അച്ചുവിന്റെ പ്ലാന്‍ തെറ്റി, ഇനി അഴിയെണ്ണാം!

തിരുവനന്തപുരം: വയോധികന് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ അറസ്റ്റിലായ അശ്വതി അച്ചുവിനെ ചോദ്യം ചെയ്ത് പൊലീസ്. ഭിന്നശേഷിക്കാരിയായ മകളെ പൊന്നുപോലെ നോക്കിക്കോളാമെന്ന് വാഗ്ദാനം നല്‍കിയാണ് 68കാരനില്‍ നിന്ന് പണം തട്ടിയെടുത്തതെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. പ്രായമായ ആളായതിനാല്‍ പണി കൊടുക്കാന്‍ എളുപ്പമായതിനാലാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും അശ്വതി പൊലീസിനോട് സമ്മതിച്ചു.

ഇതിന് മുമ്പ് പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവുമായി ബന്ധപ്പെട്ട് അശ്വേതി അച്ചുവിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കുന്നവരെ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ ആരും പരാതി നല്‍കാറില്ല. ഇപ്പോള്‍ നിലവില്‍ ഒരു കേസ് മാത്രമാണ് അശ്വതി അച്ചുവിനതിരെയുള്ളത്. ബാക്കി കേസുകള്‍ എല്ലാം ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തത്. ഇത് ആദ്യമായാണ് അശ്വതി അച്ചു അറസ്റ്റിലാകുന്നത്.

aswathi achu

ഭാര്യ മരണപ്പെട്ട റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ 68കാരനെയാണ് അശ്വതി അച്ചു തട്ടിപ്പിന് കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ മകളെ നോക്കാന്‍ ഒരു സ്ത്രീയെ ആവശ്യമുണ്ടെന്ന് ഇയാള്‍ സുഹൃത്തായ മോഹനനോട് പറഞ്ഞിരുന്നു. മോഹനന് ജോലിക്കാരെ ഏര്‍പ്പാടാക്കുന്ന ജോലിയുണ്ട്. തുടര്‍ന്ന് മോഹനനാണ് അശ്വതിയെ 68കാരനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്.

വിവാഹം കഴിക്കാമെന്നും കുട്ടിയെ നന്നായി നോക്കാമെന്നും അശ്വതി മധ്യവയസ്‌കനോട് പറഞ്ഞു. എന്നാല്‍ തനിക്ക് കട ബാധ്യതയുണ്ടെന്നും അത് തീര്‍ത്താല്‍ മാത്രമേ കല്യാണം നടക്കുകയുള്ളൂവെന്നും അശ്വതി പറഞ്ഞു. ആദ്യം 25,000 രൂപ നല്‍കി പണം വാങ്ങിയ ശേഷം കുറച്ച് ദിവസം അശ്വതിയെ കുറിച്ച് വിവരമില്ലായിരുന്നു. പിന്നീട് പൂവാറില്‍ വിവാഹ രജിസ്‌ട്രേഷന് എത്തിയപ്പോള്‍ 15000 രൂപയും വാങ്ങി. തന്റെ കയ്യില്‍ ഫോട്ടോ ഇല്ലെന്നും എടുത്തിട്ട് വരാമെന്നും പറഞ്ഞാണ് മുങ്ങിയത്.

തുടര്‍ന്ന് 68കാരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹ രജിസ്‌ട്രേഷനായ ആധാര്‍ കാര്‍ഡിന്റെ പകര്‍ക്ക് നല്‍കിയിരുന്നു. അത് വച്ചാണ് പ്രതി അശ്വതി അച്ചുവാണെന്ന് കണ്ടെത്തിയത്. ഫോണില്‍ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ കൊല്ലത്താണെന്നാണ് പറഞ്ഞത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുട്ടടയിലെ ഫ്‌ളാറ്റില്‍ നിന്ന് അശ്വതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അശ്വതി ആദ്യം കുറ്റം സമതിച്ചിരുന്നില്ല. വണ്ടിക്കൂലിക്കായി 1000 രൂപയാണ് വാങ്ങിയതെന്നും ബന്ധം ഇഷ്ടപ്പെടാത്തതിനാല്‍ പിന്‍വാങ്ങിയെന്നും അശ്വതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ പണം പിന്‍വലിച്ചതിന്റ രേഖകളും തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. ഇതോടെ അശ്വതി കുറ്റം സമതിക്കുകയായിരുന്നു. പ്രായമായ ആളായതിനാല്‍ പറ്റിക്കാന്‍ എളുപ്പമാണെന്ന് കരുതിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പരാതി നല്‍കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അശ്വതി പറഞ്ഞു.

അശ്വതി അച്ചുവിനെതിരെ നിരവധി ഹണി ട്രാപ്പ് പരാതികള്‍ ഉയര്‍ന്നിരുന്നു. നേരത്തെ പൊലീസുകാരാണ് അശ്വതിയുടെ കെണിയില്‍ വീണിരുന്നത്. ചതിയില്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ അശ്വതി പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തും. ഇതോടെ പരാതി പിന്‍വലിച്ച് പൊലീസുകാര്‍ ഒത്തുതീര്‍പ്പുമായി മുന്നോട്ടു പോകും. പൊലീസുകാരെ കൂടാതെ രാഷ്ട്രീയക്കാരും അശ്വതി അച്ചുവിന്റെ കെണിയില്‍ കുടുങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+