കുഞ്ഞുങ്ങളെ പോലും വിടാത്ത കാമ വെറിയൻമാർ; സംസ്ഥാനത്ത് 12 പേർ അറസ്റ്റിൽ!
കൊല്ലം: കുട്ടികളെ അശ്ലീല വീഡിയോ കാണുന്നവരും പ്രചരിപ്പിക്കുന്നവരും നിരീക്ഷണത്തിൽ. സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരയുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ കേരള പോലീസ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 12 പേരാണ് അറസ്റ്റിലായത്. 21 സ്ഥങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്.
കേരള പോലീസും ഇന്റർപോളും സംയുക്തമായി നടത്തിയ റെയിഡിലാണ് വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ വിവിധ മാധ്യമങ്ങലിലൂടെ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ചവർ പിടിയിലായത്. രാവിലെ എട്ട് മണി മുതൽ പതത് മണിവരെയായിരുന്നു എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ റെയ്ഡ് നടന്നത്. അറസ്റ്റിലായവരിൽ നിന്ന് ലാപ്ടോപ്പ്, മൊബൈലും ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടികൂടിയിട്ടുണ്ട്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ഈ വർഷം ആദ്യവും 12 പേർ പൊലീസ് പിടിയിലായിരുന്നു, സംസ്ഥാനമൊട്ടാകെ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

അന്വേഷണം 126 വ്യക്തികളെ കേന്ദ്രീകരിച്ച്
ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വിവിധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ നടപടി. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മൂന്നാം തവണയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. വാട്സ് ആപ്, ഫെയ്സ് ബുക്ക്, ടെലഗ്രാം എന്നിവയില്‍ സജീവമായി ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പോലീസിന്‍റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.

എല്ലാ ജില്ലകളിലും റെയ്ഡ്
തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 2 പേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് കരുപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ് എസ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയില്‍ വളളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത് എന്നിവര്‍ അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നിന്ന് രണ്ട് പേര്‍ പിടിയിലായി. അനൂപ്, രാഹുല്‍ ഗോപി എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മൂന്ന് പേരെ പിടികൂടി. മതിപറമ്പ് സ്വദേശികളായ ജിഷ്ണു എ, രമിത് കെ കരിയാട് സ്വദേശി ലിജേഷ് ജി പി എന്നിവരാണ് കണ്ണൂരില്‍ നിന്ന് അറസ്റ്റിലായ മൂന്ന് പേര്‍. ഇതിൽ ജിഷ്ണു ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണ്. പാലക്കാട് മലപ്പുളം ജില്ലകളില്‍ നിന്ന് ഒരാള്‍ വീതം പിടിയിലായി.

ബിനു ഫൽഗുണന്റെ അന്വേഷണാത്മക റിപ്പോർട്ട്
കഴിഞ്ഞ വർഷം ജനുവരിയിൽ വൺഇന്ത്യ ചീഫ് സബ് എഡിറ്റർ ബിനു ഫൽഗുണനാണ് ടെലഗ്രാമിലെ ഇത്തരം ഗ്രൂപ്പുകളഎ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. സമൂഹ മനസ്സാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്ന ബാലരതി ഗ്രൂപ്പിനെ കുറിച്ചുള്ള അസ്വസ്ഥതയുളവാക്കുന്ന ഒരു റിപ്പോർട്ടായിരുന്നു വൺഇന്ത്യ അനന് റിപ്പോർട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ റെയ്ഡും അറസ്റ്റും ഉണ്ടായിരുന്നു.

അശ്ലീല ഗ്രൂപ്പുകളുടെ കേന്ദ്രം
ഇന്‍സ്റ്റന്റെ മെസേജിങ് സേവനമായ ടെലഗ്രാം ഗ്രൂപ്പുകള്‍ അശ്ലീല ഗ്രൂപ്പുകളുടേയും ചാനലുകളുടേയും കേന്ദ്രമായിട്ട് നാളുകള്‍ ഏറെയായി. അതില്‍ അടുത്തിടെ സൃഷ്ടിച്ച 'പൂമ്പാറ്റ' എന്ന ബാലരതി ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ ബിനു ഫൽഗുണൻ പുറത്ത് കൊണ്ടു വന്നിരുന്നത്. നേരത്തേയും ഇതേ പേരില്‍ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. എന്നാല്‍ അത് ചില എത്തിക്കല്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യുകയായിരുന്നു.

പിഞ്ചു കുട്ടികളുടെ അശ്ലീല ചിത്രം
2018 നംവബർ 22നായിരുന്നു പൂമ്പാറ്റ എന്ന പേരിൽ അശ്ലീല ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരുന്നത്. പിഞ്ചു കുഞ്ഞുങ്ങളുടെ അശ്ലീല ചിത്രങ്ങളും ചോരയുറയ്ക്കുന്ന രതിദൃശ്യങ്ങളും ഒക്കെയാണ് ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നത്. അതില്‍ വരുന്ന കമന്റുകളും അഭിപ്രായ പ്രകടനങ്ങളും മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കാന്‍ സാധിക്കാത്തതുമായിരുന്നു. ബിനു ഫൽഗുണന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പിൽ നുഴഞ്ഞ് കയറുകയും വിവരങ്ങൾ എടുക്കുകയുമായിരുന്നു.

ആൺ-പെൺ വ്യത്യാസമില്ല
ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുപോലെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും എല്ലാം ഈ ടെലഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ അനേകം അശ്ലീല ഗ്രൂപ്പുകൾ ടെലഗ്രാമിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചനകൾ. ഇത്തരം ഗ്രൂപ്പുകളിൽ ചേരുന്നതിന് പ്രത്യേക നിബന്ധനകളും പലപ്പോഴും അഡ്മിൻ വെക്കാറുമുണ്ട്. സ്വവർഗാനുരാഗികൾക്കുമാത്രമായും ടെലഗ്രാം ഗ്രൂപ്പുകളുണ്ട്. ടെലഗ്രാം ഗ്രൂപ്പിന് നിരോധക്കണമെന്നും ഇന്ത്യയിൽ അത് തുടരാനുള്ള അനുവാദമില്ലെന്നുമുള്ള വാദങ്ങളും ഇപ്പോൾ രാജ്യത്ത് നടക്കുന്നുണുണ്ട്.

ആരംഭിച്ചത് റഷ്യയിൽ
റഷ്യയിൽ 2013ൽ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തിൽ മാത്രം 13 ലക്ഷം പ്രേക്ഷകരുണ്ട്. രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ടെലഗ്രാമിന്റെ പ്രവർത്തനമെന്നാണ് ആരോപണം. സർക്കാരിന് നിയന്ത്രണമില്ല. അതുകൊണ്ട് തന്നെ അന്വേഷണ ഏജൻസികൾക്ക് എത്തിപ്പിടിക്കാനും വളരെ പ്രയാസകരമാണ്. ഭീകരസംഘടനകളും ക്രിമിനൽ സംഘങ്ങളും രഹസ്യവിവരങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്നതും ടെലഗ്രാം ആപ്പായിരുന്നു. പലപ്പോഴും കേസുകളിൽ ടെലഗ്രാം കമ്പനികൾ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാറുമില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications