മാവോയിസ്റ്റുകളെതേടി ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാട് അരിച്ചു പെറുക്കി

  • Posted By:
Subscribe to Oneindia Malayalam

വടകര: വിലങ്ങാട് മാവോയിസ്റ്റുകളതേടി ഐ ജി യുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കാട് അരിച്ചു പെറുക്കി . മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ വിലങ്ങാട് ആദിവാസി കോളനികളിലാണ് മാവോയിസ്റ്റുകളെയും തേടി തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധ നടത്തിയത്.

വിലങ്ങാട് പാലൂര്‍ ,മാടാഞ്ചേരി തുടങ്ങിയ ആദിവാസി കോളനികളിലാണ് തണ്ടര്‍ബോള്‍ട്ട് സംഘമെത്തിയത്. കണ്ണൂര്‍റേഞ്ച് ഐ .ജി മധുപാല്‍ യാദവിന്റെ നേതൃത്വത്തില്‍ വടകര റൂറല്‍ എസ് പി പുഷ്‌ക്കരന്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

vilangad

കണ്ണൂര്‍, വയനാട്, ജില്ലകളോട് അതിര്‍ത്തി പങ്കിടുന്ന വിലങ്ങാട്ടെ ആദിവാസി കോളനികളില്‍ മാവോവാദി നേതാവ് രൂപേഷ് പോള്‍ ഉള്‍പ്പെടയുള്ളവര്‍ ആശയ പ്രചരണത്തിനെത്തിയിരുന്നു.

ചിന്നമ്മ വീണ്ടും കുടുങ്ങും!! റെയ്ഡില്‍ പിടിച്ചെടുത്തത് 1,430 കോടിയുടെ അനധികൃത സ്വത്തുക്കള്‍!

ഈ മാസം മാവോ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ പോലീസ്സ് സ്റ്റേഷനോ ,പോലീസിനെയോ ആക്രമിക്കാന്‍ സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ഭീഷണി നിലനിക്കുന്ന സ്റ്റേഷനുകള്‍ക്ക് സായുധസേനയുടെ ശക്തമായകാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Police in search of maoist in forest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്