ഉത്ര കൊലപാതകം; ഉത്രയുടെ ഡമ്മിയിൽ കോഴിമാംസം കെട്ടി മൂർഖനെ കൊണ്ട് കടിപ്പിച്ച് പോലീസ് പരീക്ഷണം
കൊല്ലം; കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതക കേസിൽ ഡമ്മി പരീക്ഷണവുമായി പോലീസ്. ഉത്രയെ പാമ്പിനെ കൊണ്ട് കടുപ്പിക്കുന്നതിന്റെ പരീക്ഷണമാണ് നടത്തിയത്. കേസിൽ ചെറിയ തെളിവുകൾ പോലും പ്രധാനപ്പെട്ടതായതിനാലാണ് വേറിട്ട പരീക്ഷണത്തിന് പോലീസ് തയ്യാറായത്. നേരത്തേ കേസിൽ തെളിവായി ഈ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
നാടൻ വേഷത്തിലും ഷംന പൊളി തന്നെ.. മഞ്ഞ സാരിയിൽ നാടൻ പെൺകൊടിയായി നടി.. വൈറൽ ചിത്രങ്ങൾ

കൊല്ലത്തെ അരിപ്പ വനം വകപ്പ് ഇൻസ്റ്റിറ്റ്യീട്ടിൽ വെച്ചായിരുന്നു ഇന്ന് പരീക്ഷണം നടത്തിയത്. കൊല്ലം മുൻ റൂറൽ എസ്പി ആയിരുന്ന ഹരി ശങ്കർ ആണ് നടപടിക്ക് നേതൃത്വം നൽകിയത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിക്കുമ്പോഴും സാധാരണ രീതിയിൽ പാമ്പ് കടിക്കുമ്പോഴും ഉള്ള വ്യത്യാസം തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു പോലീസ് വ്യത്യസ്തമായ പരീക്ഷണത്തിന് മുതിർന്നത്.

പരീക്ഷണത്തിനായി ഉത്രയുടെ ഭാരത്തിലുള്ള ഡമ്മിയായിരുന്നു ആദ്യം തയ്യാറാക്കിയത്. പിന്നീട് ഈ ഡമ്മിയുടെ കൈ ഭാഗത്ത് കോഴിയിറച്ചി കെട്ടി വെയ്ക്കുകയായിരുന്നു. പിന്നാലെ മൂർഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിക്കാനുള്ള ശ്രമം നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആദ്യം പാമ്പിനെ കൊണ്ട് നിർബന്ധിച്ച് കടുപ്പിക്കുകയാണ്. ഈ സമയത്ത് വലിയ ആഴത്തിൽ ഉള്ള മുറിവുകളാണ് കൈയ്യിൽ ഉണ്ടായത്. ഉത്രയുടെ ശരീരത്തിൽ നീളം കൂടിയ രണ്ട് മുറിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് പാമ്പിനെ കൊണ്ട് പ്രകോപിപ്പിച്ച് കടിപ്പിച്ചപ്പോൾ ഉണ്ടായ മുറിവിന് സമാനമായിട്ടുള്ളതായിരുന്നു.

ഉത്രയുടേത് സ്വാഭാവികമായി പാമ്പ് കടിച്ചുണ്ടായ മരണമല്ലെന്ന് നേരത്തേ തന്നെ പാമ്പ് വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു. അണലി കടിച്ചായിരുന്നു ഉത്ര മരിച്ചത്. വീടിന്റെ അകത്ത് വെച്ച് പാമ്പ് കടിക്കുകയയാിരുന്നുവെന്നാണ് തുടക്കത്തിൽ പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജ് പറഞ്ഞത്. എന്നാൽ അണലിയ്ക്ക് വീടിന്റെ മുകൾ നിലയിലേക്ക് കയറി പോകാൻ സാധിക്കില്ലെന്നായിരുന്നു വിദഗ്ദർ പറഞ്ഞത്. മാത്രമല്ല നേരത്തേ ഉത്രയെ കടിച്ചെന്ന് പറഞ്ഞ മൂർഖൻ പാമ്പിനേയും വീട്ടിൽ കണ്ടെത്തിയ രീതി സ്വാഭാവികമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.

പിന്നീട് ചോദ്യം ചെയ്യലിൽ പാമ്പിനെ കൊണ്ട് ഉത്രയെ കടുപ്പിക്കുകയായിരുന്നുവെന്ന് സൂരജ് വനം വകുപ്പിന് മൊഴി നൽകിയിരുന്നു. പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പിനെ കൊണ്ട് വന്നതെന്നും അതിന് ശേഷം അതിനെ പുറത്ത് വിട്ട് തലയിൽ വടികൊണ്ടാണ് മൂർഖൻ പാമ്പിന്റെ തലയ്ക്ക് കുത്തിപ്പിടിച്ച് കൊണ്ട് ഉത്രയുടെ കൈയ്യിൽ രണ്ടു തവണ കടുപ്പിക്കുകയായിരുന്നുവെന്ന് സൂരജ് പറഞ്ഞതായി വനം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആആർ ജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

2020 മെയ് ആറിനായിരുന്നു എറത്ത് വെള്ളശ്ശേരി വീട്ടിൽ ഉത്ര(25) പാമ്പ് കടിയേറ്റ് കൊല്ലപ്പെടുന്നത്. സ്ത്രീധനം തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം. വലിയ തുക സ്ത്രീധനം വാങ്ങിയായിരുന്നു ഭിന്നശേഷിക്കാരിയായ ഉത്രയെ സൂരജ് വിവാഹം കഴിച്ചത്. പിന്നീട് ഉത്രയെ ഒഴിവാക്കി സ്വർണവും പണവും തട്ടിയെടുക്കാനായിരുന്നു സൂരജ് കൊല നടത്തിയത്. സാമ്പത്തിക നേട്ടത്തിനാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കുറ്റപത്രത്തിൽ ഉള്ളത്.
Recommended Video

അപൂർവ്വങ്ങളില് അപൂർവ്വമാണ് ഉത്ര കൊലപാതകം എന്നായിരുന്നു കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കിയത്. ജീവനുള്ള വസ്തുവിനെ ആയുധമാക്കി കൊല നടത്തല്‍, സ്വാഭാവിക പാമ്പ് കടിയേറ്റുള്ള മരണമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചന എന്നിവയും പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. കേസിൽ 82ാം ദിവസമായിരുന്നു പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം കേസിൽ ഉടൻ തന്നെ കോടതി വിധി പറഞ്ഞേക്കും. നാളെ ഉത്ര കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. നാളെ തന്നെ അന്തിമ വിധി പ്രഖ്യാപനം എന്നുണ്ടാകുമെന്ന് കോടതി പ്രഖ്യാപിച്ചേക്കും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications