Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകിയുടെ ഭാര്യ മുഖ്യ സാക്ഷിയോ? കേരള പോലീസിന്റെ തമാശ

കൊച്ചി: ചന്ദ്രബോസ് കൊലക്കേസില്‍ പോലീസ് തമാശകാണിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം. കൂട്ടുപ്രതിയായി ചേര്‍ക്കേണ്ട കൊലപാതകി നിസാമിന്റെ ഭാര്യയെ മുഖ്യ സാക്ഷിയാക്കുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് കേരളം കാണാന്‍ പോകുന്നതെന്ന് പലരും പ്രതികരിച്ചു. കേസില്‍ വന്‍തോതിലുളള ഒത്തുകളി നടന്നതായി ഇതോടെ ബോധ്യമായിരിക്കുകയാണെന്നും വിലയിരുത്തലുണ്ടായി.

നിസാമിന്റെ ഭാര്യ അമലിന്റെ മൊഴി കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. നിസാമിന്റെ അക്രമത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു അമലിന്റെ മൊഴി. എന്നാല്‍ അമല്‍ നിസാമിനൊപ്പം പ്രതിയെ വാഹനത്തില്‍ കയറ്റിയെന്നും പോര്‍ച്ചിലെത്തിച്ച് മര്‍ദ്ദിക്കുന്നത് കണ്ടുനിന്നെന്നും സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

ernakulam-map

സാക്ഷി മൊഴി മുഖവിലയ്‌ക്കെടുക്കാതെ അമലിന്റെ മൊഴി മാത്രം വിശ്വസിച്ച് അവരെ മുഖ്യ സാക്ഷിയാക്കാനാണ് പോലീസിന്റെ നീക്കം. വിചാരണ വേളയില്‍ അവര്‍ പ്രതിക്കനുകൂലമായി കൂറുമാറുമെന്ന് ഉറപ്പാണ്. ഇക്കാര്യം പോലീസിനും വ്യക്തമായി അറിയാം. കൂട്ടുപ്രതിയായി ചേര്‍ക്കാതിരിക്കാനായാണ് സാക്ഷിയായി ചേര്‍ത്ത് കൊലപാതകിയേയും ഭാര്യയെയും രക്ഷിക്കാനായി പോലീസ് കള്ളക്കളി നടത്തുന്നതെന്ന് പ്രമുഖര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

നിസാമിനെതിരെ നേരത്തെ പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നെങ്കിലും സിപിഎം സംസ്ഥാന സമ്മേളന വാര്‍ത്തകള്‍ മാത്രം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ അതിന്റെ മറവില്‍ വന്‍ തോതിലുള്ള അട്ടിമറിക്കാണ് പോലീസിന്റെ ശ്രമം. അമലിനെയും നിസാമിനെയും രക്ഷിക്കാനായി ഭരണ പക്ഷത്തെ പ്രമുഖ എംഎല്‍എയാണ് കരുക്കള്‍ നീക്കുന്നത്. നിസാമിന്റെ ബന്ധു കോടിക്കണക്കിന് രൂപ ഇതിനായി ഒഴുക്കുകയും ചെയ്‌തെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+