കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം, 2 ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കെഎസ്ഇബി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. ദേശീയ ഗ്രിഡില്‍ നിന്നും 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. ആന്ധ്രപ്രദേശില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്നതോടെ നിയന്ത്രണം പിന്‍വലിക്കാനാവുമെന്നാണ് പ്രതീക്ഷ. അതേസമയം വൈകീട്ട് ആറരയ്ക്കും 11.30നും ഇടയില്‍ 15 മിനുട്ട് തന്നെയാണ് നിയന്ത്രണമുണ്ടാവുക. നഗരപ്രദേശങ്ങളെയും ആശുപത്ര, പമ്പ് ഹൗസ് തുടങ്ങിയ ആവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹര്‍ദിക് കോണ്‍ഗ്രസ് വിടില്ല, ബിജെപിയെ വീഴ്ത്താന്‍ കൂടെയുണ്ടാവും, അവസാന നിമിഷം പ്ലാന്‍ മാറിഹര്‍ദിക് കോണ്‍ഗ്രസ് വിടില്ല, ബിജെപിയെ വീഴ്ത്താന്‍ കൂടെയുണ്ടാവും, അവസാന നിമിഷം പ്ലാന്‍ മാറി

1

അതേസമയം വൈദ്യുതി ഉപഭോഗം കുറച്ച് ഉപയോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും, മറ്റൊരു വിതരണ കമ്പനിയുമായി കരാര്‍ ഒപ്പിട്ടുവെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. കോഴിക്കോട് നല്ലളത്തെ ഡീസല്‍ നിലയത്തെ കൂടി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ മുതലാണ് സംസ്ഥാനത്ത് 15 മിനുട്ട് വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രയിലെ സെംബ്‌കോഡ് നിലയത്തില്‍ നിന്നാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കോഴിക്കോട് താപവൈദ്യുതി നിലയം പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ സാധാരണ നിലയിലേക്ക് മാറുമെന്നാണ് കെഎസ്ഇബി പ്രതീക്ഷ.

രാജ്യത്ത് കല്‍ക്കരി പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആവശ്യമായ സ്റ്റോക്ക് കല്‍ക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ട്. സ്റ്റോക്ക് തുടര്‍ച്ചയായി നിറയ്ക്കുമെന്നും, ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കല്‍ക്കരി വിതരണം വേഗത്തിലാക്കാന്‍ റെയില്‍വേ നടപടികള്‍ പ്രഖ്യാപിച്ചു. കല്‍ക്കരി വിതരണം വേഗത്തിലാക്കാനായി 670 യാത്ര ട്രെയിനുകളുടെ ട്രിപ്പുകള്‍ മെയ് 24 വരെ റദ്ദാക്കും.

കല്‍ക്കരി തീവണ്ടികളുടെ നീക്കം വേഗത്തിലാക്കാനാണ് നടപടി. വൈദ്യുത പ്രതിസന്ധി പരിഹരിക്കാനായി പ്രതിദിനം 3500 ടണ്‍ കല്‍ക്കരി താപവൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. അതേസമയം രാജ്യത്തെ പ്രധാന കല്‍ക്കരി വിതരണ സ്ഥാപനമായ കോള്‍ ഇന്ത്യക്ക് സംസ്ഥാനങ്ങള്‍ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കല്‍ക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ബീഹാറിലും ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാവുകയാണ്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. ദില്ലിയില്‍ വൈദ്യുതി നല്‍കുന്ന താപനിലയങ്ങളില്‍ പരമാവധി അഞ്ച് ദിവസത്തേക്ക് മാത്രം

ബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കംബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കം

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Power cut in kerala: electricity restriction continues in kerala today, kseb says solving soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X