ദേശീയ മാധ്യമപുരസ്കാരം മലയാളികള്‍ വാരിക്കൂട്ടി

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചു. പുരസ്‌കാരങ്ങള്‍ അര്‍ഹരായവരില്‍ കൂടുതലും മലയാളികള്‍ക്കാണ് എന്നതാണ് മറ്റൊരു  പ്രത്യേകത. ഗ്രാമീണ റിപ്പോര്‍ട്ടിംഗ് വിഭാഗത്തിലെ പുരസ്‌കാരം ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ നാഷണല്‍ ബ്യൂറോയിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ശാലിനി നായര്‍ക്ക് ലഭിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തന വിഭാഗത്തില്‍ മംഗളം കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിത്തിന് ലഭിച്ചു.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും! മതംമാറ്റാൻ പോപ്പുലർ ഫ്രണ്ടിന് ഹവാല പണം, ഒളിക്യാമറയിൽ ഞെട്ടി രാജ്യം

സിഗിള്‍ വാര്‍ത്താ ചിത്രം വിഭാഗത്തില്‍ ചന്ദ്രിക കോഴിക്കോട് ഫോട്ടോഗ്രാഫര്‍ സികെ തന്‍സീറിനും പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രില്‍സിപ്പള്‍ ജേര്‍ണലിസറ്റായ വിജയ് വര്‍മ്മയ്ക്കും ലഭിച്ചു., മിക്കച്ച ഫോട്ടോ ഫീച്ചര്‍ വിഭാഗത്തില്‍ മലായാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ജെ സുരേഷിന് ലഭിച്ചു പത്രരൂപകല്‍പന വിഭാഗത്തില്‍ ടൈംസ് ഓഫ് ഇന്ത്യ കൊച്ചിയിലെ ഗിരീഷ്‌കുമാര്‍ എംപിക്ക് ലഭിച്ചു.

pci

പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ ഭൂരിപക്ഷവും മലയാളികള്‍ക്കാണ്. ഇന്നലെയാണ് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ദേശീയ പത്രപ്രവര്‍ത്തക ദിനത്തോടനുബന്ധിച്ച് നവംമ്പര്‍ 16ന് ദില്ലിയില്‍ വച്ചാണ് പുരസ്‌കാരങ്ങള്‍ കൈമാറുക. 2012മുതലാണ് രാജ്യത്തെ മികച്ച പത്രപ്രവര്‍ത്തകര്‍ക്കായുള്ള അവാര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചത്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ ഒഢീഷയില്‍ നിന്നുള്ള ഫ്രീലാന്‍സറായ ചിത്രഗംഗാ ചൗധരി  ലഭിച്ചു. സാം രാജപ്പാ, ശരത്ത് മിശ്ര എന്നിവര്‍ക്ക് രാജാറാം മോഹന്‍ റോയി അവാര്‍ഡും ലഭിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
malayali journalists got majority award in presscouncil of india national award for excellence 2017. award will be honoured on november 16 on the occasion of national press day celebration ceremony

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്