കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചക എണ്ണയുടെ വിലയില്‍ 15 രൂപ കുറവ് വരുത്തണം; സുപ്രധാന നിർദ്ദേശവുമായി സർക്കാർ

Google Oneindia Malayalam News

ദില്ലി: ഭക്ഷ്യ എണ്ണയുടെ വില 15 രൂപ എത്രയും വേഗം കുറയ്ക്കാൻ കേന്ദ്ര നിർദ്ദേശം. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് 2022 ജൂലായ് 6-ന് നടത്തിയ യോഗത്തിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ഭക്ഷ്യ എണ്ണകളുടെ എംആർപിയിൽ 15 രൂപ കുറയ്ക്കാൻ പ്രമുഖ ഭക്ഷ്യ എണ്ണ അസോസിയേഷനുകളോട് നിർദേശിക്കുകയായിരുന്നു. വില കുറയ്ക്കൽ നടപടിയിൽ ഒരു തരത്തിലും വീഴ്ച വരാതിരിക്കാൻ നിർമ്മാതാക്കളും റിഫൈനർമാരും വിതരണക്കാർക്ക് നൽകുന്ന വില ഉടൻ കുറയ്ക്കേണ്ടതുണ്ടെന്നും കേന്ദ്രം നിർദേശിച്ചു.

സഹപാഠിയെ പ്രേമിച്ച് വിവാഹം, വരുമാനം കോടികള്‍: ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈയുടെ അറിയാ കഥകള്‍

നിർമ്മാതാക്കൾ / റിഫൈനർമാർ, വിതരണക്കാർക്ക് നൽകുന്ന വിലയിൽ കുറവ് വരുത്തുമ്പോഴെല്ലാം, അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും ഇത് സംബന്ധിച്ച് വകുപ്പിനെ നിരന്തരം അറിയിക്കണമെന്നും നിർദേശം നൽകി . മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് വില കുറയ്ക്കാത്തതും എംആർപി കൂടുതലുള്ളതുമായ ചില കമ്പനികളോടും വില കുറയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.

samaiyaloil-

അന്താരാഷ്‌ട്രതലത്തിൽ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ വില കുറയുന്ന പ്രവണതയാണ് കാണുന്നതെന്നും, ഭക്ഷ്യ എണ്ണയുടെ കാര്യത്തിൽ ഇത് നല്ലതാണെന്നും യോഗം നിരീക്ഷിച്ചു. അതിനാൽ ആഭ്യന്തര വിപണിയിലെ വിലയും ആനുപാതികമായി കുറയ്ക്കുന്നുണ്ടെന്ന് ആഭ്യന്തര ഭക്ഷ്യ എണ്ണ വ്യവസായം ഉറപ്പാക്കണമെന്ന് യോഗത്തിൽ ചർച്ച ചെയ്തു. കൂടാതെ, ഈ വിലക്കുറവ് ഒരു കാലതാമസവുമില്ലാതെ ഉപഭോക്താക്കളിലെത്തണം . വില വിവര ശേഖരണം, ഭക്ഷ്യ എണ്ണകളുടെ നിയന്ത്രണ ഉത്തരവ്, ഭക്ഷ്യ എണ്ണകളുടെ പാക്കേജിംഗ് തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

ഗുജറാത്തില്‍ പോരാട്ടം മോദിയോടാവരുത്: 24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്ത്രംഗുജറാത്തില്‍ പോരാട്ടം മോദിയോടാവരുത്: 24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം

കഴിഞ്ഞ ഒരു മാസത്തിനിടെ ഭക്ഷ്യ എണ്ണകളുടെ ആഗോള വില ഒരു ടണ്ണിന് 300-450 ഡോളർ കുറഞ്ഞതിനെ തുടർന്നാണ് ഈ നീക്കം. വാർഷിക ഭക്ഷ്യ എണ്ണയുടെ 56 ശതമാനവും ഇറക്കുമതിയിൽ നിന്നാണ് ഇന്ത്യ നിറവേറ്റുന്നത്. അതിനാൽ, രാജ്യാന്തര വിപണിയിൽ ഭക്ഷ്യ എണ്ണവിലയിലുണ്ടായ ഇടിവ് ആഭ്യന്തര വിപണിയെ നേരിട്ട് ബാധിക്കുകയും ചെയ്യും. ഉപഭോക്തൃ കാര്യ വകുപ്പ് നൽകിയ കണക്കുകൾ പ്രകാരം ജൂൺ 1 മുതൽ ഭക്ഷ്യ എണ്ണകളുടെ ചില്ലറ വിൽപ്പന വില രാജ്യത്ത് 5-11 ശതമാനം കുറഞ്ഞു. മെയ് മാസത്തിൽ, 2022-23, 2023-24 എന്നീ രണ്ട് സാമ്പത്തിക വർഷങ്ങളിലായി 20 ലക്ഷം മെട്രിക് ടൺ വീതം ക്രൂഡ് സോയാബീൻ ഓയിലും അസംസ്‌കൃത സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവയും കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും സർക്കാർ എടുത്തുകളഞ്ഞിരുന്നു.

English summary
price of edible oil should be reduced by 15 rupees; Government with an important proposal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X