Get Updates
Get notified of breaking news, exclusive insights, and must-see stories!

"തീ വില": കേരളത്തിൽ പച്ചക്കറി വില ഒന്നരയിരട്ടി ഉയർന്നു; പുതിയ റിപ്പോർട്ട് ഇപ്രകാരം

"തീ വില": കേരളത്തിൽ പച്ചക്കറി വില ഒന്നരയിരട്ടി ഉയർന്നു; പുതിയ റിപ്പോർട്ട് ഇപ്രകാരം

തിരുവനന്തപുരം: വർധിച്ചു വരുന്ന പച്ചക്കറി വില വർധന ജനങ്ങളുടെ സമാധാനം കെടുത്തുന്നതാണ്. കേരളത്തിൽ ഒരു വർഷം കൊണ്ട് ഉണ്ടായ പച്ചക്കറി വിലയിലെ വർദ്ധനവ് അതിരൂക്ഷം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം പച്ചക്കറികളുടെ വില ഒന്നരയിരട്ടി വരെ ഉയർന്നു എന്ന് പറയുന്നു.

വെള്ളരിക്ക്‌ 2020 ഡിസംബർ 16 - ന് സംസ്ഥാനത്തെ ശരാശരി വില കിലോ ഗ്രാമിന് 23.07 രൂപ ആയിരുന്നു. എന്നാൽ, ഇത്, 2021 ഡിസംബറിൽ 59.21 രൂപ ആയി ഉയർന്നു.

അതായത് റിപ്പോർട്ടുകൾ വ്യക്തമാക്കുന്ന പ്രകാരം വില കൂടിയത് 156.65 ശതമാനം. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്താൽ 68.50 ശതമാനം കൂടുതൽ ആണ് ഈ വില. അതേ സമയം, ബീറ്റ്‌റൂട്ടിന് കൂടിയത് 80 ശതമാനം ആണ്.

1

ദിനം പ്രതി ഉണ്ടാകുന്ന പൊളളുന്ന ഇന്ധന വിലയും കുതിക്കുന്ന പാചകവാതക വിലയും ഉയരുന്ന ബസ്സ് ചാർജ്ജ് വർദ്ധനയും ജനങ്ങളുടെ ജീവതത്തെ പ്രതിസന്ധിയിലേയ്ക്ക് തളളി വിടുന്നു. സത്യത്തിൽ പച്ചക്കറി വില വർദ്ധനയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ കേരളം നോക്കി കുത്തി ആകുന്ന സാഹചര്യം ആണ്. അതിന് ഇടയിൽ ആണ് റിപ്പോർട്ട് വന്നിരിക്കുന്നത്.

2

റിപ്പോർട്ട് പ്രകാരം കേരളത്തിലെ വിലക്കയറ്റം ശതമാനത്തിൽ

വഴുതനങ്ങ - 94.04

വെള്ളരി - 156.65

വെണ്ട - 124.39

അമര - 90.83

ബീൻസ് - 64.77

വള്ളിപ്പയർ - 81.36

കാബേജ് - 92.84

പാവയ്ക്ക - 59.15

തക്കാളി - 124.50

ബീറ്റ് റൂട്ട് - 80.01

കാരറ്റ് - 34.15

കടുക് - 24.33

മല്ലി - 16.37

പഞ്ചസാര - 4.12

പാല് - 2.60

3

അതേസമയം, പച്ചക്കറിയ്ക്ക് പുറമെ ഇപ്പോൾ 50 നിത്യോപയോഗ സാധനങ്ങളിൽ 39 എണ്ണത്തിനും വില കയറി. സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ വൻ തോതിൽ വിപണി ഇടപെടൽ വേണ്ടി വരും എന്ന സൂചനയാണ് ഇത് നൽകുന്നത്. വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം മട്ട അരിക്ക്‌ 8.68 ശതമാനവും ആന്ധ്രാ പ്രദേശിൽനിന്നുള്ള വെള്ള അരിക്ക് 2.48 ശതമാനവും വില കൂടി. പഞ്ചസാരയുടെ വിലക്കയറ്റം 4.12 ശതമാനം ആയി. പാലിന് 2.6 ശതമാനം. മുട്ടയ്ക്ക് 4.24 ശതമാനം എന്നിങ്ങനെ ആണ് വില.

4

പായ്ക്കറ്റിലല്ലാത്ത വെളിച്ചെണ്ണയുടെ വില കുത്തനെ കുറഞ്ഞതായാണ് റിപ്പോർട്ട്. 222.29 രൂപയായിരുന്നത് 194.50 രൂപയായി. അതാതയത്, 12.50 ശതമാനം കുറവ് രേഖപ്പെടുത്തുന്നു. എന്നാൽ , പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കാര്യമായി കുറഞ്ഞിട്ടില്ല.

5

അതേസമയം, പച്ചക്കറിയിൽ വെണ്ടയ്ക്ക 35.43 രൂപയിൽ നിന്ന് 79.50 ആയി ഉയർന്നു. അതായത് , 124.39 ശതമാനം വർധന ഉണ്ടായി. തക്കാളിക്ക് 124.50 ശതമാനവും കൂടി. വഴുതനയ്ക്ക് കൂടിയത് 94.4 ശതമാനം ആണ്. കാബേജിന്റെ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇരട്ടിയായി. പച്ച മുളകിന് 64 ശതമാനം കൂടി. എന്നാൽ ഉള്ളി വില ഏഴ് ശതമാനവും ഉരുള ക്കിഴങ്ങിന്റേത് 23 ശതമാനവും കുറയുകയാണ്.

6

സാമ്പത്തിക സ്ഥിതി വിവര വകുപ്പ് ദിവസവും അമ്പത് നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാറുണ്ട്. ഈ റിപ്പോർട്ട് പ്രകാരം 11 സാധനങ്ങൾക്ക് വില നേരിയ തോതിൽ കേരളത്തിൽ കുറഞ്ഞു. 17 സാധനങ്ങൾക്ക് കഴിഞ്ഞ മാസത്തെക്കാൾ വില കൂടി എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ, തേങ്ങയുടെ വില പത്തെണ്ണത്തിന് 238.18 രൂപയുണ്ടായിരുന്നത് 197.55 രൂപ ആയി കുറഞ്ഞു. കപ്പയുടെ വില ഏതാണ്ട് അഞ്ചുശതമാനം കുറഞ്ഞിട്ടുണ്ട്.

7

സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന പച്ചക്കറി വില നിയന്ത്രിക്കാൻ വേണ്ടി കൃഷി വകുപ്പ് രംഗത്ത് എത്തിയിരുന്നു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ ആയിരുന്നു ഈ തീരുമാനം. അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് പച്ചക്കറി എത്തിക്കാനായിരുന്നു തീരുമാനം എന്നും ഇതിന് തമിഴ്നാട്, കർണാടക സർക്കാരുകൾ സഹകരിക്കും എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

8

കേരളത്തിൽ 30 രൂപക്ക് കിട്ടിയിരുന്ന ഒരു കിലോ തക്കാളിക്ക് കേരളത്തിൽ 100 രൂപ കടക്കുന്ന സാഹചര്യം ഉണ്ടായി. ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് തക്കാളി വില 75 രൂപക്ക് മുകളിലേക്ക് കടക്കുന്നതെന്ന് റിപ്പോർട്ട് വന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുളള തമിഴ്‌നാട്ടിലെ കനത്ത മഴയും ഇന്ധന വിലയിലെ വില കയറ്റവുമാണ് പച്ചക്കറിയ്ക്ക് "തീ വില" ആകാൻ പ്രധാന കാരണം എന്ന് പച്ചക്കറി കച്ചവടക്കാർ പറയുന്നു.

9

തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ തലസ്ഥാനത്ത് നാടന്‍ പച്ചക്കറികളുടെ വിലയും കുത്തനെ കൂട്ടുന്ന സ്ഥിതി വന്നു. വില പഴയ നിലയിലേക്ക് എത്തണമെങ്കില്‍ ഇനി മൂന്നുമാസം എടുക്കുമെന്ന് മൊത്ത വിതരണക്കാര്‍ പറയുന്നു. ഇങ്ങനെ പോയാൽ തൽക്കാലം അടുക്കളയില്‍ നിന്നും സാമ്പാറിനും അവിയലിനും അവധി നല്‍കേണ്ടി വരുമെന്ന് അവസ്ഥയിൽ ആണഅ വീട്ടമ്മമാര്‍.

Recommended Video

cmsvideo
    ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam
    10

    കോവിഡ് പ്രതിസന്ധിയിൽ നിന്നും കര കയറുന്നതിന് ഇടയിലാണ് ഓരോ സാധാരണ ജന ജീവിതത്തെ വീണ്ടും പടു കുഴിയിലേയ്ക്ക് തളളി വിടുന്നത്. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും മുന്നേറുന്ന രീതിയിലാണ് വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റം. മുമ്പ് ഒരു കിലോ വാങ്ങിയിരുന്ന സാധനങ്ങള്‍ 200 ഗ്രാമും 300 ഗ്രാമുമെല്ലാം വാങ്ങേണ്ട ഗതികേടിൽ ആയി എന്ന വാർത്താ റിപ്പോട്ടുകളും കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+