കാലത്തിന്‍റെ വിളി പ്രൈമറി സ്കൂളുകൾ തൊട്ടറിയണമെന്ന് ഡിവൈഎസ്പി വികെ രാജു

  • Posted By:
Subscribe to Oneindia Malayalam

വാണിമേൽ: കാലം സ്മാർട്ടായതിനാൽ പ്രൈ മറി തലം മുതൽ സ്കൂളുകൾ സ്മാർട്ടാ വേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് നാദാപുരം ഡിവൈഎസ്പി വി.കെ രാജു. ഭൂമിവാതുക്കൽ എൽ പി സ്കൂൾ സ്മാർട്ട് ക്ലാസ് മുറിയുടെ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യയിലെ പണച്ചാക്കുകള്‍; ഒറ്റദിവസം കൊണ്ട് പാപ്പരായി!! ആപ്പിളും ട്വിറ്ററും കുത്തുപാളയെടുക്കും?

തൃശ്ശൂർ ജില്ലയിലെ വെള്ളിക്കുളങ്ങര പ്രൈമറി സ്കൂൾ മാതൃക മാറ്റം കാഴ്ചവെച്ച സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിൽ പുതുതായി സ്ഥാപിച്ച സ്മാർട്ട് ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയൻ നിർവ്വഹിച്ചു.

dysp

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി നസീറ, സ്കൂൾ പി.ടി എ പ്രസിഡന്റ് റഷീദ് കോടിയൂറ സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ എം.കെ മജീദ്, എൻ.പി ദേവി, വാർഡ് അംഗം വി.കെ സാബിറ, എം എ വാണിമേൽ, ടി ആലി ഹസ്സൻ, ഹെഡ്മാസ്റ്റർ കെ ഹരീഷ് കുമാർ, ജമാൽ കല്ലാച്ചി, എം കെ അഷ്റഫ് ,അനിത ശേഖർ, അഷ്റഫ് പടയൻ, മാനേജർ കെ ഗോപാലൻ, സ്റ്റാഫ് സെക്രട്ടറി സി വി അശ്റഫ്, ടി. സൂപ്പി ഹാജി ,ഫൈസൽ വാണിമേൽ എന്നിവർ സംസാരിച്ചു. ഏഴ് ദിനപത്രങ്ങൾ ചടങ്ങിൽ വിവിധ വ്യക്തികൾ സ്കൂൾ വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു. [ പടം :ഭൂമിവാതുക്കൽ എൽ പി സ്കൂൾ സ്മാർട്ട് ക്ലാസ് മുറിയുടെ ഉത്ഘാടനം നാദാപുരം ഡി വൈ എസ് പി വി.കെ രാജു നിർവ്വഹിക്കുന്നു ]

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
primay schools must need to change with time

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്