Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വർണകടത്ത് കേസിൽ ഇന്ന് പറഞ്ഞ വ്യക്തിയെ ചോദ്യം ചെയ്യാനുള്ള ആർജവം പ്രധാനമന്ത്രി കാണിക്കൂ'; മുല്ലപ്പള്ളി

കേരളത്തിൽ നടക്കുന്ന വ്യാപക അഴിമതിയെക്കുറിച്ചും കുടുംബ വാഴ്ചയെക്കുറിച്ചും പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകളിൽ ആത്മാർത്ഥതയുടെ കണിക പോലുമില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിൽ നടന്ന ഒരു പ്രധാന കള്ളക്കടത്ത് ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് പ്രധാനമന്ത്രി ഇന്ന് ചോദിക്കുകയുണ്ടായി. പ്രധാനമന്ത്രിക്ക് ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ കേരളത്തിലെക്ക് പ്രധാനമന്ത്രി അയച്ച അന്വേഷണ ഏജൻസി കളെ പിറകിൽ നിന്ന് വലിക്കാനും നിശ്ചലമാക്കാനും എന്ത് കൊണ്ടാണ് കേന്ദ്രം ശ്രമിച്ചതെന്ന് മുല്ലപ്പള്ളി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. വായിക്കാം

mullappallymodi-

തിരുവനന്തപുരം:

'പ്രധാനമന്ത്രിയുടെ തൃശ്ശൂർ പ്രസംഗം ഗൗരവത്തോടെയാണ് രാഷ്ട്രീയ കേരളം കേൾക്കുകയും വിലയിരുത്തുകയും ചെയ്തത്. പലകാര്യങ്ങളും എടുത്തു പറയാൻ സമയം കണ്ടെത്തിയപ്പോൾ മതേതര-ജനാധിപത്യ സംവിധാനം പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന മൂർത്തമായ സമസ്യകൾ ഉത്തരമില്ലാതെ ഇപ്പോഴും നമ്മെ അസ്വസ്ഥമാക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ പ്രതിസന്ധി , കോർപ്പറേറ്റുകൾ ഇന്ത്യയെ കൊള്ളയടിക്കുന്ന ഭീകര സത്യം ഇവയൊന്നിനും പരിഹാരം കണ്ടെത്താനാവാതെ സർക്കാർ ജനവിരുദ്ധ രാഷ്ട്രീയവുമായി മുന്നോട്ട് പോകുന്നു. മണിപ്പൂർ വംശീയ കലാപത്തിൽ കത്തിയമരാൻ തുടങ്ങിയിട്ട് മാസമേറെയായി. വിഖ്യാതമായ വിദേശനയത്തിൽ വെള്ളം ചേർക്കുകയും സാമ്രാജ്യത്വ ശക്തികളുടെ താല്പര്യ സംരക്ഷകരായി കേന്ദ്ര ഭരണകൂടം മാറുകയും ചെയ്ത നിലപാട് , ഇസ്രായേൽ - പലസ്തീൻ സംഘർഷം തുടങ്ങിയ ദിവസം മുതൽ നാം കണ്ടു കഴിഞ്ഞു.

ഈയൊരു സാഹചര്യത്തിൽ മോഡിയുടെ പ്രസംഗം ആഴത്തിലിറങ്ങിചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. 2019 ൽ 20 ൽ 19 പേരെ കേരളത്തിൽ നിന്ന് വിജയിപ്പിച്ച യു.ഡി.എഫ്. നെ ദുർബ്ബലമാക്കാനുളള ബി.ജെ.പി. ശ്രമം മനസ്സിലാക്കാവുന്നതേയുള്ളൂ. കോൺഗ്രസ്സ് വിമുക്ത ഭാരതത്തിന്റെ തറയിൽ നിന്ന് ബി.ജെ.പി.യും സി.പി.എം. ഉം അന്തർദ്ധാരയുണ്ടാക്കിയത് മറക്കാൻ കഴിയുമോ? ഇത്തവണ വീണ്ടും രഹസ്യ ബാന്ധവം ഇരു കക്ഷികളും ഉണ്ടാക്കില്ലെന്ന് എങ്ങിനെ പറയാൻ കഴിയും.

കേരളത്തിൽ നടന്ന ഒരു പ്രധാന കള്ളക്കടത്ത് ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് പ്രധാനമന്ത്രി ഇന്ന്ചോദിക്കുകയുണ്ടായി. കേരളത്തിൽ നടക്കുന്ന വ്യാപക അഴിമതിയെക്കുറിച്ചും കുടുംബ വാഴ്ചയെക്കുറിച്ചും പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകളിൽ ആത്മാർത്ഥതയുടെ കണിക പോലുമില്ലെന്ന് ആർക്കാണറിയാത്തത് . അതുണ്ടായിരുന്നുവെങ്കിൽ കേരളത്തിലെക്ക് പ്രധാന മന്ത്രി അയച്ച അന്വേഷണ ഏജൻസി കളെ പിറകിൽ നിന്ന് വലിക്കാനും നിശ്ചലമാക്കാനും എന്ത് കൊണ്ടാണ് കേന്ദ്രം ശ്രമിച്ചത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ കേരളത്തിൽ വന്ന ഉടനെത്തന്നെയല്ലെ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപ്പിടുത്തമുണ്ടായി സുപ്രധാന രേഖകൾ കത്തി നശിപ്പിക്കപ്പെട്ടത്. സ്വർണ്ണക്കള്ളക്കടത്ത് സംബന്ധമായ കൃത്യമായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥൻമാർക്ക് ലഭിച്ചതാണല്ലൊ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയെ എത്ര വട്ടം ഏജൻസികൾ ചോദ്യം ചെയ്തതാണ് . എല്ലാ അന്വേഷണവും എങ്ങോട്ടേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് ആർക്കാണറിയാത്തത് . ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി തന്നെ രാഷ്ട്രീയ കേരളം ഉയർത്തിയ ചോദ്യം ആവർത്തിക്കുകയായിരുന്നു ഇന്ന് തേക്കിൻ കാട് മൈതാനത്ത്.

വാചോടാപമല്ല ഇക്കാര്യത്തിൽ വേണ്ടത്. രാഷ്ട്രീയമായ ആർജ്ജവ ബോധവും നിശ്ചയദാർഢ്യവുമാണ് കേരളം ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. സ്വർണ്ണക്കടത്ത് കേസ്സിൽ പ്രധാന മന്ത്രി ഇന്ന് എടുത്തു പറഞ്ഞ പ്രതിയെ ചോദ്യം ചെയ്യാനും ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനുമുള്ള ധീരതയാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രബുദ്ധകേരളം പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം സി.പി.എം. ന്റെ സഹായം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മാത്രമായേ കാണാൻ കഴിയുകയുള്ളൂ . പ്രധാനമന്ത്രിയും ബി.ജെ.പിയും രാഷ്ട്രീയ സത്യസന്ധതയും നിശ്ചയ ദാർഢ്യവും കാണിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+