Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ച് പോകുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു'; , തുറന്നടിച്ച് നടി രേവതി സമ്പത്ത്

കമ്മ്യൂണിറ്റി വർക്കിന്റെ ഭാഗമായി "ബുള്ളിയിങ് ആൻഡ് ഇറ്റ്സ് പ്രിവെൻഷൻ "എന്ന വിഷയത്തിൽ ക്ലാസ്സെടുക്കാൻ പോയപ്പോഴാണ് സംഭവമെന്ന് നടി.

actressrevathy-1675153662.jpg

കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ നേരിട്ട ദുരനുഭവത്തെ കുറിച്ച് നടി രേവതി സമ്പത്ത്. കമ്മ്യൂണിറ്റി വർക്കിന്റെ ഭാഗമായി സ്കൂളിൽ ക്ലാസെടുക്കാൻ ചെന്നപ്പോൾ അവിടുത്തെ പ്രിൻസിപ്പലിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് രേവതി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. തന്റെ വസ്ത്രം ശരിയല്ലെന്നും വസ്ത്രം കാരണം മറ്റുള്ളള്ള അധ്യാപകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നുമാണ് പ്രിൻസിപ്പൽ തന്നോട് പറഞ്ഞതെന്നും രേവതി കുറിപ്പിൽ പറയുന്നു. വായിക്കാം

 എന്റെ വസ്ത്രം കാരണം

എന്റെ വസ്ത്രം കാരണം


കമ്മ്യൂണിറ്റി വർക്കിന്റെ ഭാഗമായി "ബുള്ളിയിങ് ആൻഡ് ഇറ്റ്സ് പ്രിവെൻഷൻ "എന്ന വിഷയത്തിൽ ക്ലാസ്സെടുക്കാൻ ഇന്ന് കുളത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, കഴക്കൂട്ടം പോകുകയുണ്ടായി.ഉച്ചക്ക് 2.30ക്കാണ് അവർ അനുമതി തന്നിരുന്ന സമയം. എന്റെ കൂടെ എന്റെ ഗ്രൂപ്പ് മെമ്പർ സന്തോഷ്‌ എം.എം എന്ന ഒരാളും ഉണ്ടായിരുന്നു. ക്ലാസ്സ്‌ എടുക്കാൻ സമയം ആകുന്നതേ ഉണ്ടായിരുന്നുള്ളു.
ക്ലാസ്സ്‌ എടുക്കാൻ തയ്യാറായി ഇരിക്കുന്ന എന്റെ അരികെ വന്ന പ്രിൻസിപ്പൽ "ദീപ എ.പി "എന്റെ വസ്ത്രം ശരി അല്ല എന്നും,എന്റെ വസ്ത്രം കാരണം മറ്റുള്ള ടീച്ചറുകൾക്ക് ബുദ്ധിമുട്ടുണ്ടെന്നും പറയുന്നുണ്ടായിരുന്നു.

 പിള്ളേരൊക്കെ നശിച്ചു എന്ന രീതിയിൽ

പിള്ളേരൊക്കെ നശിച്ചു എന്ന രീതിയിൽ

എന്റെ പാന്റ് കണ്ടെയുടൻ പിള്ളേരൊക്കെ നശിച്ചു എന്ന രീതിയിൽ ആയിരുന്നു ആ സ്ത്രീയുടെ ഇടപെടൽ.തിരിച്ചു, നമ്മൾ ചോദ്യങ്ങൾ ചോദിച്ചപ്പോഴും, പ്രതികരിച്ചപ്പോഴും അവരൊന്നും അധികം സംസാരിക്കാൻ കൂട്ടാക്കിയില്ല, അയഞ്ഞ മട്ടിൽ എന്തൊക്കെയോ ഇളിച്ചുകൊണ്ട് പറഞ്ഞു.
ക്ലാസ്സ് എടുക്കുന്ന കാര്യത്തിലേക്ക് വിഷയം മാറ്റി.

 എന്റെ പാന്റ് കണ്ടെയുടൻ പിള്ളേരൊക്കെ നശിച്ചു പോകുമെന്ന്

എന്റെ പാന്റ് കണ്ടെയുടൻ പിള്ളേരൊക്കെ നശിച്ചു പോകുമെന്ന്

കേവലം ഒരു പാന്റ് കണ്ടയുടൻ പിള്ളേർ നശിച്ചുപോകും എന്ന പ്രിൻസിപ്പാലിന്റെ ചിന്താഗതിക്ക് കാര്യമായി എന്തോ പ്രശ്നമുണ്ട്. ഇവരൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത്,എങനെയാണ് ഈ പദവിയിൽ ഇരിക്കുന്നത് എന്നുമൊക്കെ ഉള്ളത് വലിയ ചോദ്യമാണ്.എന്ത് അർഹതയാണ് ഇവർക്കൊക്കെ ഉള്ളത്.ബേസിക് മാനേഴ്സ് പോലുമറിയില്ല.B.Ed/M.Ed/PhDഎന്ന കുറെ അച്ചീവ്മെന്റ്സ് മാത്രം മതിയോ. ഒരു മനുഷ്യന്റെ അവകാശത്തെ ആണ് ചവിട്ടി തേക്കുന്നത് എന്ന അറിവുപോലും ഇല്ലാതെ ഇവർ എന്ത് തേങ്ങയാണ് അധ്യാപനം എന്ന തൊഴിൽ കൊണ്ട് ഉദ്ദേശിക്കുന്നത്.

 ടോക്സിക് ടീച്ചറുമാരും പ്രിൻസിപ്പലും

ടോക്സിക് ടീച്ചറുമാരും പ്രിൻസിപ്പലും


സെക്സ് എഡ്യൂക്കേഷൻ ആദ്യം കൊടുക്കേണ്ടത് ഇവർക്കൊക്കെ ആണ്.ജീൻസ് കണ്ടയുടൻ ഇറക്ഷൻ സംഭവിക്കും എന്ന വൃത്തികെട്ട റേപ്പ് കൾച്ചറിനെയാണ് അവർ വളർത്തുന്നത്.ഇങ്ങനെയുള്ള അധ്യാപകരെ ദിവസവും നേരിടുന്ന ആ കുട്ടികൾ അനുഭവിക്കുന്ന പ്രഷർ ചിന്തിക്കാവുന്നതേയുള്ളൂ. ഇതുപോലെ ഉള്ള കുറെ ടോക്സിക് ടീച്ചറുമാരും പ്രിൻസിപ്പലും കാരണം കുറെ ചയ്ൽഡ്ഹുട് ട്രോമ അനുഭവിച്ച ഒരാളാണ് ഞാനും. അവിടുത്തെ പ്ലസ് വണ്ണിലെ കുട്ടികൾക്കാണ് നമ്മൾ ക്ലാസ്സ്‌ എടുത്തത്.

പിള്ളേർ പൊളിയായിരുന്നു

പിള്ളേർ പൊളിയായിരുന്നു

പിള്ളേർ പൊളിയായിരുന്നു.മാന്യമായ പെരുമാറ്റം, പരസ്പര ബഹുമാനം എന്നിവയിൽ അവർ അടിപൊളി ആണ് നിസ്സംശയം. അവരിൽ നിന്ന് അവിടുത്തെ പ്രിൻസിപ്പൽ ധാരാളം പഠിക്കേണ്ടിയിരിക്കുന്നു. അവരുടെ മുൻപിൽ ബുള്ളിയിങ്ങിനു ഉദാഹരണം ആയി അവരുടെ പ്രിൻസിപ്പൽ എന്റെ വസ്ത്രത്തെ നോക്കി പറഞ്ഞ വൃത്തികെട്ട വാക്കുകൾ തന്നെയാണ് നമ്മൾ ചൂണ്ടി കാണിച്ചു പഠിപ്പിച്ചു കൊടുത്തതും എന്ന് അഭിമാനത്തോടെ പറയുന്നു.

 അവർ അനുഭവിക്കുന്ന ഫ്രസ്ട്രേഷൻ

അവർ അനുഭവിക്കുന്ന ഫ്രസ്ട്രേഷൻ


കുട്ടികളുടെ ക്ലാപ്പിലും വിസിലടിയിലും മനസിലായി അവർ അനുഭവിക്കുന്ന ഫ്രസ്ട്രേഷൻ എന്തുമാത്രമകാമെന്ന്.ഇങ്ങനെ ഉള്ള പല ഇടങ്ങളിലും നാരായണ ഗുരുവിന്റെ വാക്കുകൾ ഒക്കെ ചുമരുകളിൽ എഴുതി പിടിപ്പിച്ചു വെച്ചേക്കും. എന്തിനാണ് അതിന്റെ മറവിലുള്ള നാടകം.
അവിടുത്തെ കുട്ടികളിൽ പ്രതീക്ഷയുണ്ട്.
അവിടുത്തെ കുട്ടികൾക്ക് എന്റെ അഭിവാദ്യങ്ങൾ, സ്നേഹം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+