Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജിന് 11 കോടി, ഫഹദിന് 14, ഒടിടിയിലും മലയാള സിനിമയ്ക്ക് ലാഭമില്ല, തിയേറ്ററുകളും കൈവിടുന്നു?

കൊച്ചി: ഒടിടി റിലീസ് പ്രതിസന്ധി കാലത്ത് ലാഭം തരുമെന്ന് പ്രതീക്ഷിച്ചിരുന്നവയാണ്. എന്നാല്‍ മലയാള സിനിമ അതിലേറെ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മമ്മൂട്ടി-മോഹന്‍ലാല്‍ അല്ലാത്ത താരങ്ങള്‍ കൂടുതലായി ഒടിടിയെ ആശ്രയിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാത്തതും എന്നാല്‍ യുവതാരങ്ങളാണ് കൂടുതല്‍ സിനിമ ചെയ്യുന്നത് എന്നതും ഇവരുടെ സിനിമ ഒടിടിയിലേക്ക് പോകുന്നത് കൊണ്ട് തിയേറ്റര്‍ ഉടമകളാണ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുന്നത്. ആകെ ഒരു ചിത്രം മാത്രമാണ് ഇപ്പോള്‍ തിയേറ്റര്‍ തുറന്നാലും റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്നത്.

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

1

മമ്മൂട്ടിയുടെ പ്രീസ്റ്റ് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്റെയും നിര്‍മാതാവിന്റെയും ഒപ്പം മമ്മൂട്ടിയുടെയും പിന്തുണ കൊണ്ട് ആ ചിത്രം തിയേറ്റര്‍ റിലീസ് ചെയ്തു. പല തിയേറ്ററുകളും അടച്ച് പൂട്ടലില്‍ നിന്ന് രക്ഷപ്പെട്ടത് അതിലൂടെയാണെന്ന് തിയേറ്റര്‍ ഉടമകള്‍ തന്നെ പരസ്യമായി പോസ്റ്റുകള്‍ ഇട്ടിരുന്നു. മമ്മൂട്ടിയുടെ ചിത്രങ്ങളൊന്നും ഇതുവരെ ഡയറക്ട് ഒടിടി റിലീസ് ആയിട്ടുമില്ല. എന്നാല്‍ നിലവില്‍ പല ചിത്രങ്ങളും ഒടിടിക്കായി ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

2

ഒടിടിയിലേക്ക് മാറാന്‍ ഒരുങ്ങുന്ന ചിത്രങ്ങളെല്ലാം തിയേറ്ററുകള്‍ക്കായി ഒരുങ്ങിയതാണ്. അതാണ് മലയാള സിനിമയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. മോഹന്‍ലാലിന്റെ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ്. ഒടിടികള്‍ക്ക് വലിയ ലാഭം നല്‍കിയത് ദൃശ്യമാണ്. 25 കോടിയോളം രൂപയ്ക്കാണ് ഈ ചിത്രം ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്. എന്നാല്‍ ചിത്രത്തിന്റെ ബിസിനസിന് അനുസരിച്ചുള്ള തുകയല്ല ലഭിച്ചതെന്ന് ഉറപ്പാണ്. ആദ്യ ഭാഗം 75 കോടിയുടെ ബിസിനസ് നടന്ന ചിത്രമാണ്. മൂന്നിലൊന്ന് പണം മാത്രമാണ് ആമസോണില്‍ നിന്ന് ദൃശ്യം രണ്ടിന് ലഭിച്ചത്.

3

തിയേറ്റര്‍ റിലീസായിരുന്നെങ്കില്‍ ദൃശ്യം വന്‍ വിജയം നേടി തിയേറ്ററുകളെ പ്രതിസന്ധിയില്‍ നിന്ന് വലിയ രീതിയില്‍ ലാഭത്തിലേക്ക് നയിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യ മുഴുവന്‍ കണ്ട ദൃശ്യം രണ്ടാം ഭാഗത്തിലൂടെ ആമസോണിനാണ് നേട്ടമുണ്ടായത്. പക്ഷേ പൃഥ്വിരാജ് മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ള താരങ്ങള്‍ ഒടിടിക്ക് പിന്നാലെയാണ്. പക്ഷേ കിട്ടുന്ന തുക വളരെ കുറച്ച് മാത്രം. 7 കോടിക്ക് നിര്‍മിച്ച പൃഥ്വരാജിന്റെ കോള്‍ഡ് കേസ് വെറും 11 കോടിക്കാണ് ആമസോണിന് പോയത്. തിയേറ്റര്‍ റിലീസായിരുന്നെങ്കില്‍ 15 കോടി വരെ ചിത്രത്തിന് ലഭിക്കുമായിരുന്നു.

4

ഫഹദ് ഫാസിലിന്റെ സിനിമകളാണ് കൂടുതല്‍ നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്തത്. ജോജി, ഇരുള്‍, എന്നിവ ഒടിടിയിലെത്തി. രണ്ടിനും വലിയൊരു തുക ലഭിച്ചിട്ടില്ല. പക്ഷേ തിയേറ്റര്‍ ഉടമകളെ ഒന്നാകെ ഞെട്ടിച്ചത് ബിഗ് ബജറ്റ് ചിത്രമായ ഫഹദിന്റെ മാലിക്ക് ഒടിടിയില്‍ റിലീസ് പ്രഖ്യാപിച്ചതാണ്. ചിത്രം ആമസോണ്‍ വാങ്ങിയത് വെറും 14 കോടി രൂപയ്ക്കാണ്. എന്നാല്‍ ചിത്രത്തിന്റെ ബജറ്റ് 21 കോടി രൂപയില്‍ കൂടുതലാണ്. ഇങ്ങനൊരു ബിസിനസ് നിര്‍മാതാക്കള്‍ക്ക് നല്‍കുന്നത്. ഏഴ് കോടി രൂപയിലേറെ നഷ്ടം. പരസ്യവും മാര്‍ക്കറ്റിംഗും അടക്കം ചെലവ് വേറെയും.

5

മാലിക് ഈ മാസം 15ന് ആമസോണില്‍ റിലീസ് ചെയ്യും. എത്ര പേര്‍ മലയാളത്തില്‍ ഈ ചിത്രം ഒടിടിയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ ചിത്രം കാണുമെന്നതും വേറെ ചോദ്യമാണ്. മോഹന്‍ലാലിന്റെ തന്നെ മരയ്ക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ വന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. പ്രിയദര്‍ശനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇല്ലെന്ന നിലപാടിലാണ്. ഓണത്തിന് ചിത്രം റിലീസ് ചെയ്യാനാണ് പ്ലാന്‍. അതേസമയം ഒടിടി പുതിയൊരു സംഗതിയല്ലെന്ന് പൃഥ്വിരാജ് പറയുന്നു. മുമ്പ് തന്നെ ഒടിടി ഇന്ത്യയിലെത്തുമെന്ന് ഞാന്‍ സൂചിപ്പിച്ചതാണ്. ഒടിടികള്‍ക്കായും തിയേറ്ററുകള്‍ക്കായും ഇനിയും ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുമെന്ന് പൃഥ്വിരാജ് പറഞ്ഞു.

6

ഒടിടി വന്നതോടെ തിയേറ്റര്‍ വ്യവസായ നശിക്കുമെന്ന അഭിപ്രായമില്ല. ഒടിടി കൂടിയില്ലായിരുന്നുവെങ്കില്‍ സിനിമാ മേഖലയുടെ അതിജീവനം ചോദ്യ ചിഹ്നമാകുമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ തിയേറ്ററുകളിലെ സ്ഥിതി പൃഥ്വിരാജ് പറയുന്നത് പോലെയല്ല. ദീര്‍ഘകാലത്തേക്ക് പൂട്ടിയിടുമ്പോള്‍ ഉടമകളുടെ കടക്കെണിയും ഉയര്‍ന്ന് വരികയാണ്. പൂട്ടിയ തിയേറ്ററുകളിലെ സക്രീന്‍ സംരക്ഷണത്തിന് മാസം ഒരു ലക്ഷം രൂപയോളമാണ് ചെലവ്. വൈദ്യുതി നിരക്ക് 50000 രൂപയില്‍ അധികം.

Recommended Video

cmsvideo
    Cold Case - Official Trailer Reaction | Oneindia Malayalam
    7

    ഒന്നിടവിട്ട ദിവസങ്ങളില്‍ തിയേറ്ററിലെ ഉപകരണങ്ങളൊക്കെ പ്രവര്‍ത്തിപ്പിക്കണം.അതുകൊണ്ട് ഓപ്പറേറ്റര്‍, സെക്യൂരിറ്റി, സ്വീപ്പര്‍ ജീവനക്കാര്‍ എന്നിവര്‍ ഇപ്പോഴും തിയേറ്ററിലുണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കണം. ആധുനീകരിച്ച സ്‌ക്രീനുകള്‍ക്കായി ഒരു കോടി രൂപയോളം തിയേറ്റര്‍ ഉടമകള്‍ക്ക് ചെലവായി. പലിശയിനത്തില്‍ ലക്ഷങ്ങളാണ് നല്‍കുന്നത്. പല തിയേറ്റര്‍ ഉടമകളും കടക്കെണിയിലാണ്. മറ്റ് വ്യാപാരങ്ങളിലേക്ക് ഇവര്‍ തിരിഞ്ഞിരിക്കുകയാണ്. കൊല്ലത്തെ ഒരു തിയേറ്റര്‍ ഉടമ മീന്‍ കച്ചവടമാണ് ചെയ്യുന്നത്. മറ്റൊരാള്‍ കശുവശി കച്ചവടത്തിലാണ്. ചിലര്‍ തിയേറ്റര്‍ വില്‍ക്കാനാണ് ശ്രമിക്കുന്നത്. നിലവില്‍ മരയ്ക്കാര്‍ മാത്രമാണ് തിയേറ്റര്‍ തുറന്നാല്‍ മുന്നിലുള്ളത്. ഈ ചിത്രം മോശമായാല്‍ പല തിയേറ്ററുകളും അടച്ച് പൂട്ടേണ്ടി വരും.

    സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+