സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം; സമ്പൂര്‍ണ പണിമുടക്കാകുമെന്ന് ബസ് ഉടമകള്‍
കൊച്ചി: കേരളത്തില്‍ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. ഈ മാസം 31നാണ് പണിമുടക്ക്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക വര്‍ധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചു.
ചെലവ് അമിതമായ രീതിയില്‍ വര്‍ധിച്ച് ജനജീവിതം ദുസ്സഹമായിരിക്കെയാണ് നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബസ് പണിമുടക്ക് നടക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നവംബര്‍ 23 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സമര സമിതി നേതാക്കള്‍ തീരുമാനങ്ങള്‍ വിശദീകരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ബസ് സര്‍വീസുമായി മുന്നോട്ട് പോകാന്‍ പ്രയാസമാണ് എന്ന് ബസ് ഉടമകള്‍ പറയുന്നു. ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതിക്കി തരണം എന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഈ മാസം 31ന് സൂചനാ പണിമുടക്കാണ് നടത്തുക. അനുകൂല തീരുമാനമില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും.
സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ തിരിച്ചടിയാണ് എന്ന് സമരസമിതി ആരോപിക്കുന്നു. ക്യാമറയും സീറ്റ് ബെല്‍റ്റും അടിച്ചേല്‍പ്പിക്കുന്നു എന്നാണ് ബസ് ഉടമകളുടെ പരാതി. ഇത് ചെലവ് ഇരട്ടിയാക്കുന്നു. ബസ് സര്‍വീസുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാര്‍ കൂടിയാലോചിച്ചില്ലെന്നും സമര സമിതി കുറ്റപ്പെടുത്തി.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര പൂര്‍ണമായും സൗജന്യമാക്കി സര്‍ക്കാര്‍ തീരുമാനമെടുത്തത് തങ്ങളുമായി കൂടിയാലോചിക്കാതെയാണെന്നും ബസ് ഉടമകള്‍ പറയുന്നു. സൂചന സമരം നടത്തുന്നതോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വരുമെന്ന പ്രതീക്ഷയിലാണ് സമരസമിതി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും.












Click it and Unblock the Notifications