• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രവാചക നിന്ദയിലൂടെ ഉദ്ദേശിക്കുന്നത് പ്രകോപനമാണ്, ഭിന്നിപ്പിക്കാൻ'; പാളയം ഇമാം വിപി സുഹൈബ് മൗലവി

Google Oneindia Malayalam News

തിരുവനന്തപുരം: നടത്തുന്നവർ യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് പ്രകോപനമാണെന്ന് വ്യക്തമാക്കി പാളയം ഇമാം വി പി സുഹൈബ് മൗലവി. ഇത്തരം പ്രവൃത്തികളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം ഉണ്ടാകുന്നത്. ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ പ്രവാചക നിന്ദയിലൂടെ മത സൗഹാർദം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഇങ്ങനെയുളള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നീതി പീഠങ്ങളും സർക്കാരും ജാഗ്രത പാലിക്കണമെന്നും അ​ദ്ദേഹം വ്യക്തമാക്കി. തിൻമയെ നൻമ കൊണ്ടു തടയുക. അതാണ് വിശുദ്ധ ഖുർആന്റെ ആഹ്വാനം എന്നും ഇമാം വി പി സുഹൈബ് മൗലവി വ്യക്തമാക്കി. ബലി പെരുന്നാൾ ദിന ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് അദ്ദേഹം പൊതു ജനങ്ങൾക്ക് ഈ സന്ദേശം നൽകിയത്.

പാളയം ഇമാം വിപി സുഹൈബ് മൗലവിയുടെ വാക്കുകൾ ;-

'പ്രവാചക നിന്ദയിൽ വിശ്വാസികൾ വശംവദരാകരുത്. ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നത് പ്രകോപനം സൃഷ്ടിക്കാനാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനാണ്. ഇതിന് വേണ്ടിയാണ് ചിലർ ശ്രമിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ പ്രവാചക നിന്ദയിലൂടെ മത സൗഹാർദം ചോദ്യം ചെയ്യപ്പെട്ടു. ഇത് ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതി പീഠങ്ങളും ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.

സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് ഇത്തരക്കാർ ഉദ്ദേശിക്കുന്നത് എങ്കിൽ ആ പ്രകോപനത്തിന് നമ്മൾ വശംവദരാകരുത്. കാരണം പ്രവാചക നിന്ദ പോലുള്ള കാര്യങ്ങൾ സമൂഹത്തിൽ നടത്തുമ്പോൾ ആരൊക്കെ അതുചെയ്യുന്നുണ്ടോ അവരെല്ലാം ഉദ്ദേശിക്കുന്നത് ഒരു വിഭാഗം വിശ്വാസി സമൂഹത്തെ പ്രകോപിപ്പിക്കുകയും അതിലൂടെ ഭിന്നതയുണ്ടാക്കാനുമാണ്.

ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നീതി പീഠവും സർക്കാരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മഹാൻമാർ ഏത് മതസ്ഥർ ആയാലും ബഹുമാനിക്കപ്പെടണം. തിൻമയെ നൻമ കൊണ്ടു തടയുക. അതാണ് വിശുദ്ധ ഖുർആൻറെ ആഹ്വാനം പറയുന്നത്. അതാണ് സർഗാത്മകമായ പ്രതിരോധം. സുപ്രീംകോടതി അടക്കം ഇതിൽ ഇടപെട്ടിട്ടുണ്ട്.

 </a><a href='രാജ്യസ്നേഹമുണ്ടെങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കണം'" title=" 'രാജ്യസ്നേഹമുണ്ടെങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കണം'" /> 'രാജ്യസ്നേഹമുണ്ടെങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കണം'

ഇപ്പോൾ ഇന്ത്യയിലെ മതേതര വിശ്വാസം തികഞ്ഞ നിരാശയിൽ ആണ് ഉളളത്. ഗ്യാൻ വാപി മസ്ജിദ് പളളിയായും കാശി വിശ്വനാഥ് ക്ഷേത്രമായും നിലകൊള്ളണം. അപ്പോഴാണ് ബഹുസ്വരത ഉണ്ടാവുക. രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം ദുരൂഹമാണ്. അതിന്റെ നിജ സ്ഥിതി വ്യക്തമാകണം. യഥാർത്ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരണം. ഇത്തരം കലാപങ്ങൾ പ്രവാചക സ്നേഹമല്ല. പ്രവാചക സ്നേഹത്തിന്റെ പേരിൽ ആരും ആരെയും കൊല ചെയ്യരുത്.

'ദിലീപിന്റെ മകൾ മഹാലക്ഷ്മിക്ക് ഈ 5കൊല്ലം സ്വസ്ഥത കിട്ടിയെന്ന് തോന്നുന്നുണ്ടോ?നടന് പങ്കുണ്ടെന്ന് കരുതുന്നില്ല''ദിലീപിന്റെ മകൾ മഹാലക്ഷ്മിക്ക് ഈ 5കൊല്ലം സ്വസ്ഥത കിട്ടിയെന്ന് തോന്നുന്നുണ്ടോ?നടന് പങ്കുണ്ടെന്ന് കരുതുന്നില്ല'

രാജ്യത്ത് മുസ്‍ലിമുകൾ ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലമാണ്. ഇവിടുളള വിശ്വാസികൾ അവൻ അവന്റെ നാടിന് വേണ്ടി തന്നെ പ്രാർഥിക്കാൻ തയ്യാറാകണം. നമ്മൾ ഇന്ത്യാ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ക്ഷമകെട്ട് പ്രതികരിക്കരുത്. ക്ഷമയോട് കൂടി പ്രാർഥിക്കാൻ തയ്യാറാകണം.

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

English summary
prophet row; palayam imam vp suhaib moulavi reacted over this matter goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X