കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓർക്കാട്ടേരി ടൗൺ കൂരിരുട്ടിൽ- ഏറാമല ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് പ്രതിഷേധം

  • By Sreejith Kk
Google Oneindia Malayalam News

വടകര: താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ടതും ദിവസേന ആയിരക്കണക്കിന് ആളുകൾ എത്തുന്നതുമായ ഓർക്കാട്ടേരി ടൗണിലെ തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇവ അറ്റ കുറ്റപണികൾ നടത്തി പുനസ്ഥാപിക്കാൻ തയ്യാറാകാത്ത ഏറാമല പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് റവല്യൂഷണറി യൂത്ത് ഓർക്കാട്ടേരി മേഖലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

രാത്രി സമയങ്ങളിൽ ഓർക്കാട്ടേരി ടൗണിലെ കടകൾ അടച്ചു കഴിഞ്ഞാൽ ടൗൺ പൂർണ്ണമായും ഇരുട്ടിലാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതു മൂലം രാത്രി 10 മണി കഴിഞ്ഞാൽ ഓർക്കാട്ടേരി ടൗണും പരിസരവും നിരവധി ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രീകരണ സ്ഥലമായി മാറിയിരിക്കുകയാണ്.നേരത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ ടൗണിൽ സ്ഥാപിച്ച പ്രചരണ ബോർഡുകളും, ഓഫീസുകളും ഇരുളിന്റെ മറവിൽ തകർക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

protest

ഇത് പിന്നീട് നാടിന്റെയാകെ ക്രമസമാധാനം തകർക്കുന്ന രീതിയിലേക്ക് വളർന്ന് വരുകയും ചെയ്തിട്ടുണ്ടെന്നത് അനുഭവങ്ങളിൽ നിന്ന് വ്യക്തമായിട്ടും പഞ്ചായത്ത് അധികൃതരുടെ അനങ്ങാപ്പാറ നയം ക്രിമിലുകൾക്ക് ഓശാനപാടുന്നതാണെന്നും മേഖലാ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.


അടിയന്തിരമായി ഓർക്കാട്ടേരി ടൗണിൽ സ്ട്രീറ്റ് ലൈറ്റുകൾ പുനസ്ഥാപിക്കണമെന്നും പുതിയ ഹൈമാസ് ലൈറ്റ് ടൗണിൽ സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

തപാൽ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ വേതനം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മെയ് 22 മുതൽ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റവല്യൂഷണറി യൂത്ത് സെക്രട്ടറി ടി.കെ സിബി ആവശ്യപ്പെട്ടു. അഞ്ചു ലക്ഷത്തിലധികം വരുന്ന തപാൽ ജീവനക്കാരിൽ പകുതിയോളം വരുന്ന ജി.ഡി.എസ് ജീവനക്കാർ ആറായിരത്തിനും പതിനായിരത്തിനുമിടയിലെ തുച്ഛമായ പ്രതിമാസ അലവൻസിലാണ് നിലവിൽ ജോലി ചെയ്ത് വരുന്നത്. ഇവരുടെ വേതനം പരിഷ്കരിച്ച് മാന്യമായ ജോലി ഉറപ്പു വരുത്തുന്നതിനു വേണ്ടി നിയമിച്ച കമലേഷ്ചന്ദ്ര കമ്മിറ്റി കേന്ദ്ര ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാതെ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ കടുത്ത അനീതിയാണ് തപാൽ ജീവനക്കാരോട് കാണിച്ചു കൊണ്ടിരിക്കുന്നത്.കേന്ദ്ര സർക്കാറിന്റെ ഈ തൊഴിലാളി വിരുദ്ധ നയത്തിനെതിരായി കഴിഞ്ഞ നാലു ദിവസമായി തപാൽ മേഖല സ്തംഭിപ്പിച്ച് പണിമുടക്കുന്ന ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണമെന്നും, പോസ്റ്റൽ പ്രവർത്തനം നിലയ്ക്കുന്നതിനാൽ ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ജീവനക്കാരോടൊപ്പം സമരരംഗത്തിറങ്ങുമെന്നും അദ്ദേഹം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

English summary
protest of the council at Emeramala Panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X