'ചാണകം വിളി ഒരു അഭിമാനം', ചാണകമെന്ന് കളിയാക്കുന്നവരോട് പോയി ചാകാൻ പറയൂവെന്ന് സുരേഷ് ഗോപി
കൊച്ചി: ചാണകം വിളിയോട് പ്രതികരിച്ച് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ബിജെപി പ്രവര്‍ത്തകരെ ചാണകം എന്ന് വിളിച്ച് പരിഹസിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമാണ്. എന്നാല്‍ താന്‍ അടക്കമുളള ബിജെപി പ്രവര്‍ത്തകര്‍ക്ക് ചാണകം വിളി ഒരു അഭിമാനമാണ് എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. എറണാകുളത്ത് പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോരക്ഷാ യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മടങ്ങുകയായിരുന്നു സുരേഷ് ഗോപി.
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ

ചാണകം എന്ന് വിളിക്കുന്നത് ഒരിക്കലും നിര്‍ത്തരുത് എന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. അങ്ങനെ വിളിക്കുന്നതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പ്രതികരണം തേടിയത്. ചാണകം എന്ന് വിളിച്ച് കളിയാക്കാന്‍ ശ്രമിക്കുന്നവരോട് പോയി ചാകാന്‍ പറയൂ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ വിഷയത്തില്‍ സഹായം തേടി വിളിച്ചവരോട് നിങ്ങള്‍ മുഖ്യമന്ത്രിയെ വിളിക്കൂ എന്നും താന്‍ ചാണകമല്ലേ എന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. അതേക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് ചോദിച്ചത്. വാഹനം മോഡിഫൈഡ് ചെയ്തതുമായി ബന്ധപ്പെട്ട് ആര്‍ടിഒ ഓഫീസില്‍ ചെന്ന് ബഹളമുണ്ടാക്കിയ ഇ ബുള്‍ ജെറ്റ് സഹോദരന്മാരായ ലിബിനേയും എബിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ സഹായിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് ഫാന്‍സില്‍ ഒരാള്‍ സുരേഷ് ഗോപിയെ വിളിച്ചത്. എന്നാല്‍ പ്രശ്‌നം നടക്കുന്നത് കേരളത്തില്‍ അല്ലേ എന്നും അതിനാല്‍ നിങ്ങള്‍ മുഖ്യമന്ത്രിയെ വിളിക്ക് എന്നുമാണ് സുരേഷ് ഗോപി നല്‍കിയ മറുപടി. മാത്രമല്ല മോട്ടോര്‍ വാഹന വകുപ്പ് മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടേയും കീഴില്‍ വരുന്നതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. താങ്കള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലേ എന്നുളള ചോദ്യത്തിന് തനിക്ക് ഇതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും താന്‍ ചാണകമല്ലേ എന്നും സുരേഷ് ഗോപി ചോദിച്ചു. ചാണകം എന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് അലര്‍ജി അല്ലേ എന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.
ഇണക്കുരുവികളെ പോലെ കുടുംബവിളക്കിലെ സഞ്ജനയും പ്രതീഷും, ചിത്രങ്ങൾ

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും ചാണകം വിളി കേള്‍ക്കുന്നതില്‍ സന്തോഷമാണെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. സംഘപരിവാര്‍ ബന്ധമുളളവരെ ചാണകം എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമാണ് തോന്നുകയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. ചാണകസംഘി എന്നുളള വിളി എപ്പോഴും കേള്‍ക്കുന്നതാണ്. ആ വിളി കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുക. ഞാനും ചാണകമാണ് നിങ്ങളും ചാണകമാണ്, നമ്മള്‍ എല്ലാം ചാണകമാണ് എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.

കൃഷിയിടങ്ങളിലെ ഏറ്റവും വലിയ വളം ചാണകമാണ്. അതാണ് അരിയായും ഭക്ഷണമായും മാറുന്നത്. ചാണകത്തിന്റെ രൂപമാറ്റമാണ് എല്ലാ ഭക്ഷണവും. അങ്ങനെ നോക്കുമ്പോള്‍ ഞാനും നിങ്ങളും എല്ലാവരും ചാണകമാണ് എന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഇന്ന് സംഘി ചാണകം മാത്രമല്ല ഉളളത്, കൊങ്ങി, സുഡാപ്പി, കമ്മി ചാണകവും ഉണ്ട്. അതില്‍ ഏത് വേണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം എന്നും കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.












Click it and Unblock the Notifications