പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം; കത്തുമായി ഉദ്യോഗസ്ഥര്‍ സമരപ്പന്തലില്‍; ചര്‍ച്ചക്ക് തയാറെന്ന് സൂചന
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയാറെടുക്കുന്നതായി സൂചന. സര്‍ക്കാരിന്റെ കത്തുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യാഗസ്ഥന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരവേദിയിലെത്തി. സമര നേതാവ് റിജുവിന്റെ പേരിലാണ് കത്തുള്ളത്. എന്നാല്‍ റിജു സ്ഥലത്തില്ലാത്തതിനാല്‍ ഉദ്യോഗസ്ഥന്‍ കത്തു നല്‍കാതെ മടങ്ങി.
റിജുവിന് പകരം സമരത്തിന് നേതൃത്വം നല്‍കുന്ന ലയ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. ഉദ്യോഗസ്ഥതല ചര്‍ച്ചക്കുള്ള ക്ഷണമെന്നാണ് സൂചനയെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധി ലയ പ്രതികരിച്ചു.
ഉദ്യോഗാര്‍ഥികളുടെ സെക്രട്ടേറിയേറ്റ് സമരത്തോട് നിഷേധാത്മക നിലപാടാണ് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമരം രാഷ്ട്രീയമായി ബാധിക്കുമോയെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.
പഎഎസ്‌സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സിപിഎം സെക്രട്ടേറിയേറ്റ് സര്‌ഡക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തണമെന്നാണ് സെക്രട്ടേറിയേറ്റ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ