കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നാക്ക സംവരണം നടപ്പാക്കാനൊരുങ്ങി പിഎസ്സി; ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യം

Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാരുടെ സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പിഎസ്സി നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറത്തുവന്ന ഒക്ടോബര്‍ 23 മുതല്‍ സംവരണം നടപ്പാക്കാനാണ് പിഎസ്സി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന പിഎസ്സി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

psc

ഒക്ടോബര്‍ ഇരുപത്തി മൂന്നിനോ അതിന് ശേഷമോ അപേക്ഷ കാലാവധി അവസാനിക്കുന്ന തസ്തികകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 14വരെ നീട്ടിയിട്ടുണ്ട്. ഇക്കാലയളവില്‍ അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ത്ഥിതളില്‍ നിന്ന് അര്‍ഹരായവര്‍ക്ക് മുന്നാക്ക സംവരണത്തിന് കൂടി അപേക്ഷിക്കുന്നതിനാണ് ഇപ്പോള്‍ അപേക്ഷ കാലാവധി നീട്ടിയിരിക്കുന്നത്.

അതേസമയം, സംവരണം നടപ്പാക്കുന്നത് ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് പിഎസ്സി അംഗീകരിച്ചില്ല. നിലവിലെ മുന്നാക്ക സംവരണത്തിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവച്ച ഒഴിവുകളില്‍ അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെ വന്നാല്‍ അത്തരം ഒഴിവുകള്‍ അതേ സമുദായത്തില്‍ നിന്ന് തന്നെ നികത്തപ്പെടുമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു. സംവരണേതര വിഭാഗത്തില്‍പ്പെടുന്നവരുടെ നിയമനടേണ്‍ പുതുക്കി നിശ്ചയിക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.

ബിനീഷ് ഗുണ്ട... എംഎം ലോറന്‍സ് അങ്ങനെ പറഞ്ഞോ? ഏത് പ്രായം വരെ മക്കളെ നിയന്ത്രിക്കാനാകുമെന്ന് ലോറന്‍സ്ബിനീഷ് ഗുണ്ട... എംഎം ലോറന്‍സ് അങ്ങനെ പറഞ്ഞോ? ഏത് പ്രായം വരെ മക്കളെ നിയന്ത്രിക്കാനാകുമെന്ന് ലോറന്‍സ്

 40 ലേറെ പഞ്ചായത്തുകളിലും 2 നഗരസഭകളിലും വിജയിക്കാം; ജോസിന്‍റെ മുന്നണി മാറ്റം നേട്ടമാക്കാന്‍ ഇടത് 40 ലേറെ പഞ്ചായത്തുകളിലും 2 നഗരസഭകളിലും വിജയിക്കാം; ജോസിന്‍റെ മുന്നണി മാറ്റം നേട്ടമാക്കാന്‍ ഇടത്

Recommended Video

cmsvideo
ഇനി സര്‍ക്കാര്‍ ജോലി അത്ര എളുപ്പമല്ല, പിഎസ് സി പരീക്ഷയില്‍ അടിമുടി മാറ്റം

English summary
PSC ready to implement forward reservation; Effective from October 23rd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X