Get Updates
Get notified of breaking news, exclusive insights, and must-see stories!

തോക്ക് ചൂണ്ടി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പറയാനാവില്ല, ജനങ്ങളാണ് പാലിക്കേണ്ടതെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെതിരെ വ്യാപക വിമര്‍ശനം കേരളം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഓണം സമയത്തെ ഇളവുകള്‍ ടിപിആര്‍ ഇനിയും കൂടുന്നതിന് വഴിയൊരുക്കുമെന്നാണ് വിമര്‍ശനം. രാജ്യത്തെ മൊത്തം കേസുകള്‍ പകുതിയും കേരളത്തില്‍ നിന്നാണ് വരുന്നത്. അതാണ് ആശങ്കപ്പെടുത്തുന്നത്. എന്നാല്‍ എല്ലാ കാലത്തും ജനങ്ങളെ വീടുകളില്‍ ഇരുത്താനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. തോക്ക് ചൂണ്ടി കൊവിഡ നിയന്ത്രണങ്ങള്‍ പാലിക്കണണെന്ന് ജനങ്ങളോട് പറയാനാവില്ല. പകരം സ്വയം നിയന്ത്രണം ജനങ്ങള്‍ തന്നെയാണ് കൊണ്ടുവരേണ്ടതെന്നും ഇവര്‍ പറയുന്നു.

1

ഓണം നാളില്‍ 17.73 ശതമാനമായിരുന്നു ടിപിആര്‍. എന്നാല്‍ ഇതഅ ഇനിയും കൂടുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധരായ ഡോ അമര്‍ ഫെറ്റിലും ഡോ കണ്ണനും പറയുന്നു. നിരവധി പേര്‍ സാമൂഹിക അകലം പാലിക്കാതെ അത്തം തുടങ്ങിയപ്പോള്‍ തന്നെ വിപണികളിലെത്താന്‍ തുടങ്ങിയിരുന്നു. ഷോപ്പിംഗ് മുതല്‍ അവശ്യ സാധന വില്‍പ്പന വരെ യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെയായിരുന്നു. ഇത് ടിപിആര്‍ ഉയര്‍ത്തുമെന്ന് തന്നെയാണ് രണ്ട് വിദഗ്ധരും പറയുന്നത്. ഓഗസ്റ്റ് 16ന് 14.03 ശതമാനമായിരുന്നു കേരളത്തിലെ ടിപിആര്‍. അതിന് ശേഷം ഇത് വീണ്ടും ഉയരത്തിലേക്കാണ് നീങ്ങിയത്. അഞ്ച് ദിവസം കൊണ്ടാണ് 17.73 ശതമാനത്തിലേക്ക് ടിപിആര്‍ എത്തിയത്.

ഓണം നാളില്‍ 17106 രോഗികളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യയില്‍ മൊത്തം 34457 കേസുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ പകുതിയും കേരളത്തില്‍ നിന്നായിരുന്നു. ജനജീവിതത്തിന് ഇളവുകള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒരുവര്‍ഷത്തോളമായി വീടുകളിലാണ് ഇവര്‍. ഒരു വരുമാനവുമില്ലാതെ ഇവര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അത് മാറേണ്ടതുണ്ട്. കേരള ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിനും കൊവിഡ് ബാധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് കേസുകള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഡെല്‍റ്റ വകഭേദവും മറ്റൊരു കാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ ഡെല്‍റ്റയുടെ സാന്നിധ്യം അതിശക്തമാണ്. ഇത് വേഗത്തില്‍ പടരുന്നുണ്ട്. ടിപിആര്‍ കുറയ്ക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാകുന്നത് ഡെല്‍റ്റ വകഭേദം കാരണമാണ്.

കേരളത്തില്‍ കേസുകള്‍ കുറയുന്നില്ല എന്ന ആശങ്കയുണ്ടെങ്കിലും ആരോഗ്യ മേഖലയില്‍ പ്രതിസന്ധികളില്ല. കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാനുള്ള സംവിധാനങ്ങളും റെഡിയാണെന്ന് ഡോ അമര്‍ ഫെറ്റില്‍ പറയുന്നു. കേരളത്തിലെ കൊവിഡ് പ്രതിരോധ നോഡല്‍ ഓഫീസറാണ് അമര്‍. നിലവില്‍ 40 മുതല്‍ 60 ശതമാനം വരെ കിടക്കകളാണ് കൊവിഡ് ചികിത്സയ്ക്കായി വേണ്ടത്. എന്നാല്‍ എല്ലാ കൊവിഡ് കേസുകള്‍ക്കും ആശുപത്രി ചികിത്സ ആവശ്യമില്ലെന്നും, പലരും ആദ്യ ഡോസ് വാക്‌സിനോ രണ്ട് ഡോസോ എടുത്തവരാണെന്നും അമര്‍ പറയുന്നു. അതുകൊണ്ട് കേസുകള്‍ ഗുരുതരമാകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍ബന്ധപൂര്‍വം കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ രീതിയൊക്കെ അവസാനിച്ചു. ഇനി അതൊക്കെ പാലിക്കേണ്ടത് ജനങ്ങളാണെന്നും അമര്‍ പറഞ്ഞു. അതേസമയം കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നത് കൊണ്ടാണ് ടിപിആര്‍ വര്‍ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറയുന്നു. എല്ലാവരും ഓണം സമയത്ത് കരുതലോടെ ഇരിക്കണമെന്നും മന്ത്രി പറഞ്ഞു. ജീവനും ജീവനോപാധിയും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഉത്സവ സീസണില്‍ കടകളിലെ നിയന്ത്രണങ്ങളെ ഉടമകള്‍ എതിര്‍ക്കുന്നത് അവര്‍ക്ക് മടുത്തു എന്നുള്ളതിന്റെ സൂചനയാണ്. കേസ് നേരിടാന്‍ പോലും അവര്‍ തയ്യാറാകുന്നത് പ്രതിസന്ധി കൊണ്ടാണെന്നും ഡോ കണ്ണന്‍ പറഞ്ഞു.

Recommended Video

cmsvideo
    കേരളം ലോക്ക്ഡൗണിലേക്കോ ? കേസുകൾ കത്തിക്കയറും

    ചെറുകിട-ഇടത്തരം കച്ചവടക്കാര്‍ ശരിക്കും ബുദ്ധിമുട്ടിലാണ്. അവര്‍ക്ക് ലോക്ഡൗണ്‍ കാരണം എല്ലാ വരുമാന മാര്‍ഗവും ഇല്ലാതായിരിക്കുകയാണ്. സ്ഥിര വരുമാനമില്ലാത്തവര്‍ വീടുകളില്‍ ഇരുന്നാല്‍ അത് അവരെ ബാധിക്കും. വൈറസിനെയൊന്നും അവര്‍ പേടിക്കാതെ വരും. കാരണം ജീവിത മാര്‍ഗമാണ് വലുതെന്ന് അവര്‍ കരുതുമെന്നും ഡോ കണ്ണന്‍ പറഞ്ഞു. എല്ലാ കാലത്തും കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിയിടാനാവില്ല. എന്നാല്‍ പുറത്തിറങ്ങുന്നവര്‍ അവരുടെ രീതികള്‍ മാറ്റേണ്ടതുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് അവരുടെ ജീവിത രീതി മാറ്റേണ്ടതുണ്ടെന്നും ഡോ അമര്‍ ഫെറ്റില്‍ പറഞ്ഞു. അതേസമയംആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധം നടത്തുന്നത് ഇവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+