പൾസർ സുനിയുടെ ഫോണിൽ നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ; നടിയുടെ ദൃശ്യങ്ങൾ സൂക്ഷിച്ചത് 'മൈ' എന്ന ഫോൾഡറിൽ
നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ,വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്.. സുനിക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും പ്രോസിക്യൂഷ കോടതിയിൽ ശക്തമായി വാദിച്ചിരുന്നു.
തൻ്റെ 20ാം വയസിൽ കുറ്റകൃത്യങ്ങൾ തൊഴിലാക്കിയ ആളാണ് സുനി. ലഹരി, മോഷണം, കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളെ പോലീസ് നിരവധി തവണ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പലപ്പോഴായി ഇയാൾ പോലീസിൻ്റെ പിടിയിലായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലാണ് സുനി ഏറ്റവും ഒടുവിലായി അറസ്റ്റിലാകുന്നത്.

നടിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയെന്നാണ് ഇയാൾക്ക് എതിരായ കുറ്റം. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയിൽ ഓടുന്ന കാറിൽ വെച്ചാണ് ഇയാൾ നടിയോട് ക്രൂരത കാട്ടിയത്. സഹകരിച്ചില്ലെങ്കിലും എറണാകുളത്തുള്ള ഫ്ലാറ്റിൽ കൊണ്ടുപോയി ഗുരുതര ലഹരി മരുന്ന് കുത്തിവെച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരത. കൃത്യം നടത്തി ഒരാഴ്ചക്കുള്ളിൽ തന്നെ സുനിയെ പോലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാകാനെത്തിയപ്പോഴായിരുന്നു നാടകീയമായ പിടികൂടൽ.
തുടർന്ന് എട്ട് വഷർത്തോളം വിചാരണ തടവുകാരനായി ജയിലിൽ. ഇതിനിടയിൽ 10 തവണയോളം 'പണം എറിഞ്ഞ്' ജാമ്യം നേടാനുള്ള ശ്രമം നടത്തി. ജയിലിൽ കിടക്കുന്ന സാധാരണക്കാരനായ സുനിക്ക് വലിയ തുക ശമ്പളം വാങ്ങുന്ന വക്കീലുമാരെ വെക്കാനുള്ള പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് ഹർജിപരിഗണിക്കവെ കോടതി ചോദിച്ചിട്ടുണ്ട്.
വിചാരണ വേളയിൽ മെമ്മറി കാർഡാണ് സുനിക്കെതിരായ നിർണായക തെളിവായി മാറിയത്. കേസിലെ ഏറ്റവും സുപ്രധാന തെളിവ് കൂടിയാണ് ഈ കാർഡ്. നടിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സുനി ഈ ദൃശ്യങ്ങൾ തൻ്റെ ഫോണിലായിരുന്നു സൂക്ഷിച്ചിരുന്നത്. മൈ' എന്ന ഫോൾഡറിലായിരുന്നു നടിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കായ ഫോറൻസിക് റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. നടിയുടെ മാത്രമല്ല മറ്റ് സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഇയാൾ ഫോണിലെ മെമ്മറി കാർഡിൽ രഹസ്യമായി സൂക്ഷിച്ചിരുന്നത്രേ.
ഇയാളുമായി ബന്ധമുണ്ടായിരുന്ന സ്ത്രീകളുടെ ദൃശ്യങ്ങളാണ് കാർഡിൽ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ രഹസ്യഫോൾഡറുകളിലാക്കിയാണ് പ്രതി സൂക്ഷിച്ചത്. 'ഡിയർ' എന്ന പേരിലായിരുന്നു മറ്റ് സ്ത്രീകളുടെ ദൃശ്യങ്ങളുളള ഫോൾഡർ ഉണ്ടായിരുന്നത്. ഇത്തരത്തിൽ കൊടും കുറ്റവാളിയായ ഇയാൾക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.
അതേസമയം കേസിലെ എട്ടാം ്പ്രതിയായ ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു എന്നത് സംബന്ധിച്ചും കോടതി ഇന്ന് വിധിയിൽ വ്യക്തമാക്കും. ഗൂഢാലോചന കുറ്റമായിരുന്നു കേസിൽ ദിലീപിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് ദിലീപിനെ വെറുതെ വിട്ടുകൊണ്ട് കോടതി വ്യക്തമാക്കിയത്.












Click it and Unblock the Notifications