പുത്തുമലക്കാരോട് വാക്ക് പാലിച്ച് പീപ്പിള്‍സ് ഫൗണ്ടേഷന്‍, രണ്ടാം വർഷത്തിനുള്ളില്‍ വീടുകള്‍ ഒരുങ്ങി
കല്‍പ്പറ്റ: എല്ലാം ശരവേഗത്തിലായിരുന്നു. പുത്തുമലക്കാര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നതെല്ലാം ആ ഉരുള്‍പ്പൊട്ടലില്‍ ഇല്ലാതായി. 17 പേരാണ് മരിച്ചത്. ശാന്തത നിഞ്ഞ ആ ഗ്രാമം അതോടെ ഇല്ലാതായെന്ന് പറയാം. 103 കുടുംബങ്ങളാണ് ദുരന്തത്തിന്റെ ഇരകളായത്. 63 കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമിയും വീടുമെല്ലാം പൂര്‍ണമായി തന്നെ ഇല്ലാതായി.
ഇവരുടെ ഉറ്റവരും ഒപ്പം പോയി. എന്നാല്‍ അവര്‍ക്കൊന്നും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോള്‍ അവരുടെ പുനരധിവാസം സാധ്യമായിരിക്കുകയാണ്. സര്‍ക്കാരിന്റെ പിന്തുണ അതിനുണ്ട്. പക്ഷേ ഒരു എന്‍ജിഒയുടെ പങ്കും അതില്‍ എടുത്ത് പറയേണ്ടതാണ്.
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷനാണ് ഈ വീടുകള്‍ നിര്‍മിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 103 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നത്. ഭൂമി വാങ്ങാന്‍ ആറ് ലക്ഷവും വീട് നിര്‍മിക്കാന്‍ നാല് ലക്ഷവും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 47 കുടുംബങ്ങള്‍ ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പുനരധിവസിപ്പിക്കപ്പെട്ടു. മാതൃഭൂമി ട്രസ്റ്റാണ് ഭൂമി വിലയ്ക്ക് വാങ്ങി നല്‍കിയത്. സര്‍ക്കാരിനൊപ്പം കൈകോര്‍ത്താണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പുത്തുമലക്കാര്‍ക്ക് തലചായ്ക്കാന്‍ ഒരിടം പണിത് നല്‍കിയത്. പീപ്പിള്‍സ് ഫൗണ്ടേഷന്റെ ചെയര്‍മാന്‍ എംകെ മുഹമ്മദലി വീടിന്റെ താക്കോല്‍ കളക്ടര്‍ അദീല അബ്ദുള്ളയ്ക്കാണ് കൈമാറുക.

മേപ്പാടിക്കടുത്ത് പൂതക്കൊല്ലിയിലാണ് പുത്തുമലക്കാര്‍ക്ക് വീടൊരുങ്ങിയത്. വയനാട് ജില്ലാ ഭരണകൂടത്തിന് ഇത് ഇന്ന് കൈമാറി. ഇതില്‍ പത്ത് വീടുകളാണ് നിര്‍മിച്ചത്. ഓരോ വീടും ഒമ്പത് ലക്ഷം രൂപയ്ക്കാണ് നിര്‍മിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയാണ് നല്‍കുക. റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍ജിഒകളുടെ സഹായത്തോടെയാണ് ഈ പദ്ധതി തയ്യാറായി വരുന്നത്. 1.96 കോടി വിലയുള്ള ഏഴേക്കര്‍ ഭൂമിയിലാണ് ഈ പദ്ധതി നടപ്പാക്കിയത്. 52 കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ വീട് ലഭിക്കുന്നത്. ബാക്കിയുള്ള കുടുംബങ്ങളാണ് പത്ത് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കുക. ഇവരെ വീടുകളുണ്ടാക്കാന്‍ എന്‍ജിഒകള്‍ സഹായിക്കും.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രളയ കാലത്ത് നല്‍കിയ സഹായങ്ങളും കേരളക്കരയ്ക്ക് മറക്കാന്‍ സാധിക്കുന്നതല്ല. പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാനത്ത് 500 വീടുകള്‍ പുതുതായി നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഒപ്പം പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച 1000 വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി താമസയോഗ്യമാക്കും. മതിയായ രേഖകളില്ലാത്ത അനേകമാളുകളുടെ വീടുകള്‍ പൂര്‍ണമായി തന്നെ തകര്‍ന്നിട്ടുണ്ട്. അവര്‍ക്ക് ഭൂമിയും വീടും നല്‍കുമെന്നും മൂന്ന് വര്‍ഷം മുമ്പേ പീപ്പിള്‍സ് ഫൗണ്ടേഷന്‍ അറിയിച്ചിരുന്നു.
Recommended Video

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലേ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ രംഗത്തുണ്ടായിരുന്നു.രക്ഷാപ്രവര്‍ത്തനത്തിലൂടെ 6000ത്തിലേറെ ആളുകളെ സുരക്ഷിതമാക്കാന്‍ കഴിഞ്ഞു. 46000ത്തിലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണം, 20000ത്തിലധികം കുടുംബങ്ങളള്‍ക്ക് വസ്ത്രം, 45000ത്തിലധികം പേര്‍ക്ക് ശുദ്ധജലം എന്നിവ ആ കാലയളവില്‍ ലഭ്യമാക്കി. അതേസമയം കമ്മ്യൂണിറ്റി സെന്റര്‍, ഹെല്‍ത്ത് കെയര്‍, റീഡിംഗ് റൂം. നഴ്‌സറി സ്‌കൂള്‍, കുടിവെള്ള വിതരണം, റോഡുകള്‍ എന്നിവ എന്‍ജിഒകളുടെ സഹായത്തോടെ ഇവിടെ ഒരുങ്ങുന്നുണ്ട്. ഈ വര്‍ഷം 26 വീടുകളാണ് വയനാട് ജില്ലയില്‍ വിവിധയിടങ്ങളിലായി പ്രളയബാധിതര്‍ക്കായി നിര്‍മിച്ച് നല്‍കിയത്.
കേരള സാരിയില്‍ നാടന്‍ സുന്ദരിയായി നടി ലെന; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications