Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപി വോട്ട് യുഡിഎഫ് വാങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കും'; അവകാശവാദങ്ങള്‍ക്കില്ലെന്നും ഗോവിന്ദന്‍

തൃശ്ശൂര്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ്, ബി ജെ പി ബാന്ധവം ആരോപിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബി ജെ പിയുടെ വോട്ട് യു ഡി എഫ് വാങ്ങിയോ എന്ന് സംശയമുണ്ടെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ബി ജെ പി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ വോട്ട് യു ഡി എഫ് വാങ്ങിയിട്ടില്ലെങ്കില്‍ എല്‍ ഡി എഫ് ജയിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

പുതുപ്പള്ളിയില്‍ വലിയ അവകാശവാദങ്ങള്‍ക്കില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരു ജയിക്കും, തോല്‍ക്കും എന്നത് വസ്തുനിഷ്ടമായിരിക്കുകയാണ് എന്നും ഇനി വെറുതേ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല എന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. വലിയ രീതിയിലുള്ള സംഘടന- രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിക്കാന്‍ സാധ്യതയുണ്ട് എന്ന് തന്നെയാണ് തങ്ങള്‍ നേരത്തേയും പറഞ്ഞിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

puthuppally by election

പോളിംഗ് കഴിഞ്ഞപ്പോഴും അത് തന്നെയാണ് പറയാനുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു. മണ്ഡലത്തിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ ബി ജെ പിക്ക് 19000 ത്തോളം വോട്ട് ഉണ്ട്. ആ വോട്ട് യു ഡി എഫിന് മറിഞ്ഞോ എന്നാണ് അറിയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുതുപ്പള്ളിയില്‍ ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ല എന്നും അദ്ദേഹം നിരീക്ഷിച്ചു.

വളരെ ചെറിയ ഭൂരിപക്ഷത്തിനെ സാധ്യതയുള്ളൂ. പുതുപ്പള്ളിയിലെ വിധിയോടെ സംസ്ഥാന സര്‍ക്കാരിന്റെ ആണിക്കല്ല് ഉറയ്ക്കുകയാണ് ചെയ്യുകയെന്നും ഗോവിന്ദന്‍ പറഞ്ഞു. നേരത്തെ പുതുപ്പള്ളി ഫലം സംസ്ഥാന സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്നതാവുമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഇതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

72.91 ശതമാനം വോട്ടാണ് പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ ഉച്ചയ്ക്ക് ശേഷം അല്‍പം മന്ദഗതിയിലായി. രാവിലെ മുതലുള്ള കണക്കുകള്‍ പ്രകാരം 80 ശതമാനം പോളിംഗ് ഉണ്ടായേക്കും എന്നായിരുന്നു പ്രവചനം. 53 വര്‍ഷക്കാലം പുതുപ്പള്ളിയിലെ എം എല്‍ എയായിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെയാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+